പട്‌ന: ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ടം 10നാണ്. 121 മണ്ഡലങ്ങളിലായി 1314 പേരാണ് ജനവിധി തേടുന്നത്. 122 പേര്‍ സ്ത്രീകളും ട്രാന്‍സ്ജന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് ഒരാളും മത്സരരംഗത്തുണ്ട്. 18 ജില്ലകളിലായി 3.75 കോടി വോട്ടര്‍മാരാണ് ജനവിധിയെഴുതുന്നത്. ഇന്ത്യാ മുന്നണി മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയ തേജസ്വി യാദവ് രാഘോപുര്‍ മണ്ഡലത്തിലാണ് മത്സരിക്കുന്നത്. സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിലൂടെ (എസ്‌ഐആര്‍) തയ്യാറാക്കിയ പട്ടികയാണ് വോട്ടെടുപ്പിന് …
Read More »തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരു അവസരം കൂടി
പാലക്കാട്: തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ ഇന്നും നാളെയും (നവംബര്‍ 4,5) തീയതികളില്‍ പേര് ചേര്‍ക്കാനാകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍. 2025 ഒക്ടോബര്‍ 25 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത അര്‍ഹരായവര്‍ക്ക് പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനാണ് അവസരമുള്ളത്. മട്ടന്നൂര്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ വോട്ടര്‍മാര്‍ക്കാണ് ഈ അവസരമുള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ അറിയിച്ചു. അനര്‍ഹരെ ഒഴിവാക്കുന്നതിനും, നിലവിലുള്ളവയില്‍ ഭേദഗതി വരുത്തുന്നതിനും, സ്ഥാനമാറ്റം വരുത്തുന്നതിനും ഈ ദിവസങ്ങളില്‍ അപേക്ഷിക്കാം. പ്രവാസികള്‍ക്കും പട്ടികയില്‍ പേര് …
Read More »‘ത്രിതലം ലളിതം’; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന വീഡിയോ പ്രകാശനം ചെയ്തു
പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാനായി തയ്യാറാക്കിയ വീഡിയോ സീരീസ് പ്രകാശനം ചെയ്തു. പരിശീലനം കൂടുതല്‍ കാര്യക്ഷമമാക്കാനായാണ് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം വീഡിയോ തയ്യാറാക്കിയത്. ‘ത്രിതലം ലളിതം’ എന്ന് പേരിട്ടിട്ടുള്ള ഈ വീഡിയോ സീരീസിന്റെ ആദ്യ എഡിഷന്‍ ജില്ലാ കളക്ടര്‍ മാധവിക്കുട്ടി എം. എസ് ആണ് പ്രകാശനം ചെയ്തത്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ലളിതമായി വിശദീകരിക്കുന്നതാണ് വീഡിയോ. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ രണ്ട് ദിവസങ്ങളിലായി നടന്ന …
Read More »തദ്ദേശ തിരഞ്ഞെടുപ്പ്: പാലക്കാട് ജില്ലാ പഞ്ചായത്ത് സംവരണ ഡിവിഷനുകളായി
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ജില്ല പഞ്ചായത്തിലെ സംവരണ ഡിവിഷനുകളില്‍ തീരുമാനമായി. 31 ഡിവിഷനുകളില്‍ ജനറല്‍ വിഭാഗത്തില്‍ 13 സീറ്റുകളും എസ്.സി, എസ്.ടി വിഭാഗത്തില്‍ ഓരോ സീറ്റുകള്‍ വീതമാണുള്ളത്. വനിത സംവരണ വിഭാഗത്തില്‍ ജനറല്‍ വിഭാഗത്തില്‍ 13 സീറ്റുകളും എസ്.സി വനിത സംവരണ വിഭാഗത്തില്‍ മൂന്നു സീറ്റുകളുമാണുള്ളത്. അലനല്ലൂര്‍ – ജനറല്‍ തെങ്കര – വനിത അട്ടപ്പാടി – ജനറല്‍ കാഞ്ഞിരപ്പുഴ – വനിത കടമ്പഴിപ്പുറം – വനിതാ എസ്.സി കോങ്ങാട് – …
Read More »കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ സംവരണ വാർഡ് നറുക്കെടുപ്പ് ഇന്ന് പൂർത്തിയാകും; സംസ്ഥാനം തിരഞ്ഞെടുപ്പിലേക്ക്
തിരുവനന്തപുരം: കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്ന് പൂർത്തിയാകും. ജില്ലാ പഞ്ചായത്തുകളിലെ സംവരണ ഡിവിഷനുകളുടെയും കോർപറേഷനുകളിലെ സംവരണ വാർഡുകളുടെയും അവസാനഘട്ട നറുക്കെടുപ്പാണ് ഇന്ന് നടക്കുക. 25 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ പൂർത്തിയാകും. തിരഞ്ഞെടുപ്പിന് മുൻപ് ഒരു തവണ കൂടെ വോട്ടർ പട്ടിക പുതുക്കാനും സാധ്യതയുണ്ട്. നവംബർ തുടക്കത്തിൽ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചേക്കും. നവംബർ – ഡിസംബർ മാസത്തിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് നേരത്തേ തിരഞ്ഞെടുപ്പ് …
Read More »സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും തിരഞ്ഞെടുപ്പിന് മുന്‍പ് വോട്ടര്‍പട്ടിക ഒരു തവണ കൂടി പുതുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ എ.ഷാജഹാന്‍ പറഞ്ഞു. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം സംസ്ഥാനത്ത് നീട്ടിവയ്ക്കണമെന്ന് കേന്ദ്ര കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്.ഐ.ആറും തദ്ദേശ തിരഞ്ഞെടുപ്പും ഒരേസമയത്താണ് നടക്കുക. ഒരേ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഈ രണ്ടു ജോലികളും ചെയ്യേണ്ടത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യങ്ങള്‍ …
Read More »
Prathinidhi Online