Tag Archives: election commission

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; 24 ലക്ഷം പേര്‍ പുറത്ത്

പാലക്കാട്: സംസ്ഥാനത്തെ എസ്ഐആര്‍ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചു. https://voters.eci.gov.in/ എന്ന വെബ്‌സൈറ്റിലാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. കരട് പട്ടികയുടെ അച്ചടിച്ച പതിപ്പ് രാഷ്ട്രീയപാര്‍ട്ടികള്‍ക്കു കൈമാറിയിട്ടുണ്ട്. 2002-ന് ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് ഇത്രയും വിപുലമായ രീതിയില്‍ വോട്ടര്‍ പട്ടിക പരിഷ്‌ക്കരിക്കുന്നത്. ആകെ 2,54,42,352 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. ഇതില്‍ 1,23,83,341 പേര്‍ പുരുഷന്മാരാണ്. 1,30,58,731 സ്ത്രീകളും 280 …

Read More »

എസ്‌ഐആര്‍: പുറത്താകുന്നവര്‍ 24.95 ലക്ഷം; ഫോം നല്‍കാന്‍ ഇന്നുകൂടി അവസരം

പാലക്കാട്: സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ (എസ്‌ഐആര്‍) തുടര്‍ന്ന് പട്ടികയില്‍ നിന്ന് പുറത്താകുന്നത് 24.95 ലക്ഷം ആളുകള്‍. പുറത്താകുന്നവരുടെ പേരുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. https://ceo.kerala.gov/asd-lits എന്ന ലിങ്കില്‍ ബൂത്ത് അടിസ്ഥാനത്തില്‍ പട്ടിക പരിശോധിക്കാം. ഫോം നല്‍കാത്തവര്‍ക്ക് ഇന്നുകൂടി സമര്‍പ്പിക്കാന്‍ അവസരമുണ്ട്. ഇതിനു ശേഷമാണ് അന്തിമ കരട് പട്ടിക പ്രസിദ്ധീകരിക്കുക. എസ്‌ഐആറില്‍ കൂടുതല്‍ സമയം വേണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടെങ്കിലും കമ്മീഷന്‍ സമയം നീട്ടി നല്‍കിയിട്ടില്ല. എസ്‌ഐആറില്‍ പേരുണ്ടോ എന്ന് എങ്ങനെ …

Read More »

തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാം

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള വോട്ടര്‍പട്ടികയില്‍ പേരുണ്ടോയെന്ന് പരിശോധിക്കാം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.sec.kerala.gov.in ലെ വോട്ടര്‍സെര്‍ച്ച് (Voter search) ഓപ്ഷന്‍ ഉപയോഗിക്കാം. തദ്ദേശസ്ഥാപനം, വാര്‍ഡ് എന്നിങ്ങനെ രണ്ട് തലങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ പേര് തിരയാന്‍ സൗകര്യമുണ്ട്. വോട്ടര്‍ പട്ടികയിലേയ്ക്ക് അപേക്ഷിക്കുമ്പോള്‍ നല്‍കിയിട്ടുള്ള പേര്, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ എന്നിവ ഉപയോഗിച്ച് പേര് തിരയാവുന്നതാണ്. എപിക് (Epic) കാര്‍ഡ് നമ്പര്‍ രണ്ട് തരത്തിലുണ്ട്, …

Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: തെക്കന്‍ ജില്ലകളിലെ പരസ്യ പ്രചരണം ഇന്നവസാനിക്കും

തിരുവനന്തപുരം: തെക്കന്‍ ജില്ലകളിലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. 9ന് തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളില്‍ ഇന്ന് വൈകീട്ടാണ് കൊട്ടിക്കലാശം നടക്കും. പരമാവധി അണികളെ അണിനിരത്തിയും പ്രചരണത്തിന് ആവേശം നിറയ്ക്കാനുമുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഏഴ് ജില്ലകളില്‍ പതിനൊന്നാം തീയതിയാണ് വോട്ടെടുപ്പ്. ഡിസംബര്‍ 13 ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി …

Read More »

കേരളത്തിലെ എസ്‌ഐആര്‍ നീട്ടി; അപേക്ഷ 18വരെ സ്വീകരിക്കും

തിരുവനന്തപുരം: കേരളത്തിലെ എസ്‌ഐആര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീട്ടി. ഡിസംബര്‍ 18 വരെ പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോം സ്വീകരിക്കും. ജനുവരി 22 വരെ ആക്ഷേപങ്ങള്‍ അറിയിക്കാം. ഫെബ്രുവരി 21നാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക. എസ്‌ഐആര്‍ നീട്ടണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കണമെന്ന് കമ്മീഷനോട് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എസ്‌ഐആര്‍ നീട്ടുന്നത് സംബന്ധിച്ച് വ്യാഴാഴ്ച കമ്മീഷന്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറും ചീഫ് സെക്രട്ടറി ഡോ.എ ജയതിലകും തമ്മില്‍ കൂടിക്കാഴ്ച …

Read More »

സ്ഥാനാര്‍ത്ഥികള്‍ പെന്‍ഷനുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യരുത്: തിരഞ്ഞെടുപ്പ് കമ്മീഷന്‍

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായിട്ടുള്ളവര്‍ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ജോലിയുടെ ഭാഗമായിട്ടായാലും അല്ലാതെതെയും ഇത്തരം പ്രവൃത്തികൡ നിന്നും തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഒഴിവാകണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു. ആശാവര്‍ക്കര്‍മാര്‍ സ്ഥാനാര്‍ത്ഥികളായിട്ടുണ്ടെങ്കില്‍ ഇവരും സര്‍ക്കാര്‍ നല്‍കുന്ന മരുന്നും മറ്റ് സാധനങ്ങളും വിതരണം ചെയ്യുന്നതില്‍ നിന്നും മാറിനില്‍ക്കണമെന്നും കമ്മീഷന്‍ അറിയിച്ചു. ആനുകൂല്യ വിതരണങ്ങള്‍ മുടങ്ങാതിരിക്കുന്നതിന് ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ടവര്‍ ഏര്‍പ്പെടുത്തണമെന്നും കമ്മീഷന്‍ പറഞ്ഞു.  

Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ 8 വരെ നല്‍കാം

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷകള്‍ ഡിസംബര്‍ എട്ടിന് വൈകിട്ട് അഞ്ച് വരെ നല്‍കാം. അതത് റിട്ടേണിങ് ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.  

Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യാം

പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രത്യേക പരിഗണനാ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യാം. ഭിന്നശേഷിക്കാര്‍, രോഗബാധിതര്‍, പ്രായമായവര്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാര്‍ക്കാണ് സൗകര്യം ലഭിക്കുക. പോളിങ് ബൂത്തില്‍ പ്രവേശിച്ച് വോട്ട് രേഖപ്പെടുത്തി ഉടന്‍ മടങ്ങാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കാഴ്ച പരിമിതര്‍, അംഗപരിമിതര്‍, ഗുരുതര രോഗങ്ങളുള്ളവര്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന ലഭിക്കുക. അവശരായ വോട്ടര്‍മാര്‍ക്കും കാഴ്ച പരിമിതിയുള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്തുന്നതിന് പ്രായപൂര്‍ത്തിയായ ഒരാളുടെ സഹായം തേടാവുന്നതാണ്. …

Read More »

തിരഞ്ഞെടുപ്പ് വീഡിയോ ചിത്രീകരണത്തിന് താല്‍പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു

പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രശ്നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങ്ങിനായി വീഡിയോഗ്രാഫി സൗകര്യം ഏര്‍പ്പെടുത്തുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. തിരഞ്ഞെടുപ്പ് ദിവസം രാവിലെ ആറ് മുതല്‍ വൈകീട്ട് ഏഴ് വരെ വീഡിയോഗ്രാഫി ചെയ്യുന്നതിനും അതിന്റെ വീഡിയോ സി.ഡി. രൂപത്തില്‍ നല്‍കുന്നതിനുമുള്ള തുക (ജി.എസ്.റ്റി ഉള്‍പ്പെടെ) രേഖപ്പെടുത്തിയ ക്വട്ടേഷനുകളാണ് നല്‍കേണ്ടത്. ക്വട്ടേഷന്‍ ഡിസംബര്‍ നാലിന്് രണ്ടിന് മുന്‍പായി ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്. …

Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 9, 11, 13 തിയ്യതികളില്‍ ഡ്രൈ ഡേ

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ മൂന്ന് ദിവസങ്ങളില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു. ഡിസംബര്‍ 9ന് വൈകിട്ട് ആറ് മണി മുതല്‍ വോട്ടെടുപ്പ് ദിവസമായ 11ന് പോളിങ് അവസാനിക്കുന്നതുവരെയുള്ള 48 മണിക്കൂറാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചത്. വോട്ടെണ്ണല്‍ ദിവസമായ ഡിസംബര്‍ 13നും ഡ്രൈ ഡേ ആയിരിക്കും.  

Read More »