Tag Archives: election commission

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 284 പ്രശ്നബാധിത ബൂത്തുകള്‍

പാലക്കാട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ 3,054 ബൂത്തുകളില്‍ 284 എണ്ണം പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തി. പാലക്കാട്, ചിറ്റൂര്‍-തത്തമംഗലം, ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റികളിലും അറുപതോളം ഗ്രാമപഞ്ചായത്തുകളിലുമാണ് പ്രശ്നബാധിത ബൂത്തുകളുള്ളത്. രാഷ്ട്രീയകക്ഷികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍, സാമുദായിക സംഘര്‍ഷങ്ങള്‍, അനധികൃത പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യം, ഒരു പോളിങ് ബൂത്തില്‍ അമിതമായി വോട്ടര്‍മാര്‍ ഉള്‍പ്പെടുന്നത് തുടങ്ങിയ കാരണങ്ങളാലാണ് ഇത്തരം ബൂത്തുകളെ പ്രശ്നബാധിത ബൂത്തുകളായി രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍കാല വോട്ടിങ് പെരുമാറ്റരീതികള്‍ (ഉയര്‍ന്ന / കുറഞ്ഞ പോളിങ് ശതമാനം), …

Read More »

തദ്ദേശ തിരഞ്ഞെടുപ്പ് : എ ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം

പാലക്കാട്: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിര്‍മ്മിക്കുന്നതും അവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടികളുണ്ടാവുമെന്ന് കമ്മീഷൻ അറിയിച്ചു. പ്രചാരണത്തിന്റെ വിശ്വാസ്യതയും മത്സരത്തിലെ തുല്യതയും ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണം നടത്തുന്നവരും ഇക്കാര്യം കൃത്യമായി ശ്രദ്ധിക്കണമെന്നും കമ്മീഷണര്‍ പറഞ്ഞു. …

Read More »

തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ട് ചെയ്യേണ്ടതെങ്ങനെ?

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഓരോ സമ്മതിദായകനും ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് ഓരോ വോട്ടുകൾ വീതം മൂന്ന് വോട്ടുകളാണുള്ളത്. നഗരസഭാ തലത്തില്‍ ഒരു വോട്ടാണ് രേഖപ്പെടുത്തേണ്ടത്. വോട്ട് ചെയ്യുന്നതിനായി പോളിങ് ബൂത്തില്‍ സജ്ജീകരിച്ച കംപാര്‍ട്ട്മെന്റിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ തന്നെ പ്രിസൈഡിങ്ങ് ഓഫീസര്‍ കണ്‍ട്രോള്‍ യൂണിറ്റ് വഴി ബാലറ്റ് യൂണിറ്റ് വോട്ട് ചെയ്യുന്നതിനായി സജ്ജമാക്കും. വോട്ട് രേഖപ്പെടുത്താനായി, ബാലറ്റ് യൂണിറ്റില്‍ വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള നീല …

Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 7 മുനിസിപ്പാലിറ്റികളിലായി 783 സ്ഥാനാര്‍ത്ഥികള്‍

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ 7 മുനിസിപ്പാലിറ്റികളിലായി അങ്കത്തട്ടിലുള്ളത് 404 സ്ഥാനാര്‍ത്ഥികള്‍. സ്ഥാനാര്‍ത്ഥികളുടെ സൂക്ഷ്മ പരിശോധനയും പത്രിക പിന്‍വലിക്കലും പൂര്‍ത്തിയാപ്പോയപ്പോഴാണ് യോഗ്യരായ സ്ഥാനാര്‍ത്ഥികളുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന പാലക്കാട് മുനിസിപ്പാലിറ്റിയിലാണ് ഏറ്റവും കൂടുതല്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതും. 7 മുനിസിപ്പാലിറ്റിയിലേക്കും കൂടി 783 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇതില്‍ 379 സ്ത്രീകളും 404 പുരുഷന്മാരും ജനവിധി തേടുന്നുണ്ട്. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ 89 പുരുഷന്മാരും …

Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രണ്ട് ദിവസം അവധി

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഡിസംബര്‍ 9,11 തീയതികളില്‍ അതത് ജില്ലകളില്‍ പൊതു അവധിയും, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധിയും അനുവദിക്കണമെന്നാണ് നിര്‍ദ്ദേശം. ഡിസംബര്‍ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഡിസംബര്‍ 11ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലുമാണ് …

Read More »

ഇരട്ട വോട്ടുകൾ കണ്ടെത്താൻ എ ഐ; കള്ളവോട്ടിന് പൂട്ടുവീഴും

പാലക്കാട്: കള്ളവോട്ടുകൾ തടയാനും ഇരട്ട വോട്ടുകൾ കണ്ടെത്താനും എഐ സാങ്കേതിക വിദ്യയെ ഉപയോഗിക്കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ. പ്രത്യേക തീവ്രപരിശോധന നടക്കുന്ന 12 സംസ്ഥാനങ്ങളിലാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്.   സോഫ്റ്റ്‌വെയറിന് മുഖം തിരിച്ചറിയാനാവുമെന്നതിനാല്‍, ഇരട്ട വോട്ടുകള്‍ കണ്ടെത്താന്‍ സഹായിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ മനോജ് അഗര്‍വാള്‍ പറഞ്ഞു. വോട്ടർ ഡാറ്റാബേസിലെ ഫോട്ടോകളും വിവരങ്ങളും ഇതിനായി ഉപയോഗപ്പെടുത്തും. മുഖ സാദൃശം നോക്കി എഐ ഒന്നിലധികം സ്ഥലങ്ങളിൽ ഒരാൾക്ക് വോട്ടുണ്ടോ എന്ന് …

Read More »

തദ്ദേശ തിരഞ്ഞെടുപ്പ് : ചിലവുകൾ നിരീക്ഷിക്കുന്നതിനായി ജില്ലയില്‍ നിരീക്ഷകരെ നിയമിച്ചു

പാലക്കാട്: തദ്ദേശഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചിലവുകള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകരെ നിയമിച്ചു. ഡെപ്യൂട്ടി സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരെയാണ് നിരീക്ഷകരായി നിയമിച്ചിട്ടുള്ളത്. നവംബര്‍ 25 മുതല്‍ അതത് ജില്ലയിലെ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയാണ് ഡ്യൂട്ടി. ബ്ലോക്ക് പഞ്ചായത്ത്/ നഗരസഭാ അടിസ്ഥാനത്തിലാണ് ചിലവ് നിരീക്ഷകരെ നിയമിച്ചിട്ടുള്ളത്. ജില്ലാ അടിസ്ഥാനത്തില്‍ പൊതു നിരീക്ഷകനെയും നിയമിച്ചിട്ടുണ്ട്. ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ നരേന്ദ്രനാഥ് വേളൂരിയാണ് പാലക്കാട് ജില്ലയുടെ ചുമതലയുള്ള പൊതു നീരീക്ഷകന്‍. സന്തോഷ് ബി (തൃത്താല …

Read More »

എ ഐ ഉപയോഗിച്ചുള്ള വ്യാജ പ്രചാരണങ്ങൾക്ക് പൂട്ടിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ; കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

പാലക്കാട്: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് തെറ്റായ പ്രചരണങ്ങൾ നടത്തുന്നത് തടയിടാൻ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിര്‍മ്മിക്കുന്നതും അവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടികളെടുക്കാനാണ് കമ്മീഷൻ തീരുമാനം. ഇതിനായി കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. പ്രചാരണത്തിന്റെ വിശ്വാസ്യതയും മത്സരത്തിലെ തുല്യതയും ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണം നടത്തുന്നവരും ഇക്കാര്യം കൃത്യമായി …

Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലാതല മോണിട്ടറിങ് സമിതി രൂപീകരിച്ചു

പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ മോണിറ്ററിങ് സമിതി രൂപീകരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തിലാണ് മോണിറ്ററിങ് സമിതി രൂപീകരിച്ചത്. ഡിസംബര്‍ 9, 11 തീയതികളില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിങ്കളാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും സ്ഥാനാര്‍ഥികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുന്നയിക്കുന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനും വേണ്ടിയാണ് സമിതി രൂപീകരിച്ചിട്ടുള്ളത്. ഇതിന് പുറമെ പരാതികളില്‍ …

Read More »

കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി; ജനവിധി തേടുക ഡിസംബര്‍ 9,11 തിയ്യതികളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ എ.ഷാജഹാന്‍. ഡിസംബര്‍ 9,1 തിയ്യതികളിലാണ് തിരഞ്ഞെടുപ്പ്. ഡിസംബര്‍ 13ന് വോട്ടെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ആകെ 1200 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ജനവിധി തേടുന്നത്. കഴിഞ്ഞ തവണ 3 ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്ത് 6 കോര്‍പറേഷനുകളും 87 നഗരസഭകളും 14 ജില്ലാ പഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 941 …

Read More »