പാലക്കാട്: ചരിത്രത്തിലെ റെക്കോർഡ് പോളിങ് നടന്ന വടക്കൻ ജില്ലകളിലെ തദ്ദേശ പോരിൻ്റെ വിധി ഇന്നറിയാം. നിയമസഭ തിരഞ്ഞെടുപ്പിൻ്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കുന്ന മത്സരത്തിൻ്റെ ഫലം മുന്നണികൾക്കെല്ലാം നിർണായകമാണ്. വോട്ടെണ്ണൽ എട്ടിന് ആരംഭിക്കും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. ഇതു കൂടാതെ 14 ജില്ലാപഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നത് അതത് ജില്ലാകളക്ടറുടെ നേതൃത്വത്തിൽ കലക്ട്രേറ്റുകളിലായിരിക്കും.
Read More »എലപ്പുള്ളിയിൽ അയ്യപ്പ ചിഹ്നം ഉപയോഗിച്ച് പ്രചരണം: ബിജെപി സ്ഥാനാർത്ഥിക്ക് പിഴ
പാലക്കാട്: തിരഞ്ഞെടുപ്പ് ദിവസം അയ്യപ്പ ചിഹ്നം ഉപയോഗിച്ച് പ്രചരണം നടത്തിയ ബിജെപി സ്ഥാനാർത്ഥിക്ക് പിഴയിട്ട് എലപ്പുള്ളി പഞ്ചായത്ത്. വാർഡ് 23 ലെ മായംകോട്, വള്ളേക്കുടം, പള്ളത്തേരി എന്നിവിടങ്ങളിലും വാർഡ് 22ലെ ഉതുവക്കാട് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് ദിവസം ബാനറുകൾ സ്ഥാപിച്ചത്. “ശബരിമലയിലെ സ്വർണം കട്ടവർക്ക് എൻ്റെ വോട്ടില്ല” എന്നായിരുന്നു ബാനറിൽ. ബി ജെ പി സ്ഥാനാർത്ഥിയുടെ ബാനറിൻ്റെ തൊട്ടടുത്ത് തന്നെയായിരുന്നു പോസ്റ്ററും സ്ഥാപിച്ചിരുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എലപ്പുള്ളി പഞ്ചായത്ത് സെക്രട്ടറി …
Read More »തളിക്കുളത്ത് കള്ളവോട്ട് നടന്നതായി പരാതി; പോളിങ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ തളിക്കുളം ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിൽ കള്ളവോട്ട് നടന്നതായി പരാതി. മൊഹ്സിന എന്നയാൾ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തൻ്റെ വോട്ട് മറ്റൊരാൾ നേരത്തേ ചെയ്തതായി അറിയുന്നത്. പോളിങ് ഉദ്യോഗസ്ഥരുടെയും സ്ഥാനാർഥികളുടെ ഏജൻ്റുമാരുടെയും ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ആരോപണമുണ്ട്.
Read More »തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിൽ 76.27 ശതമാനം പോളിങ്
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 76.27 ശതമാനം പോളിങ് രേഖപ്പെടുത്തി. ജില്ലയിലെ 24,33,390 വോട്ടർമാരിൽ 18,55,920 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ 8,71,394 പേർ പുരുഷന്മാരും 9,84,518 സ്ത്രീകളും 8 ട്രാൻസ്ജെൻഡർമാരുമുണ്ട്
Read More »‘ലോക്സഭ വോട്ട് തൃശൂരിൽ, തദ്ദേശവോട്ട് തലസ്ഥാനത്ത്, നിയമസഭ വരുമ്പോൾ സുരേഷ് ഗോപി എവിടെയാകും വോട്ട് ചെയ്യുക?’- മന്ത്രി രാജൻ
തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ട് ചെയ്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വിമശനവുമായി റവന്യൂ മന്ത്രി കെ.രാജൻ. താമസിക്കുന്ന ഇടത്ത് വോട്ട് ചെയ്യുക എന്നത് മനുഷ്യന്‍റെ ആത്മാഭിമാനത്തിന്‍റെ കാര്യമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് വരുമ്പോൾ മത്സരിക്കുന്ന സ്ഥലത്ത് വോട്ട് ചേർക്കുക, അതിനുശേഷം അവിടെ നിന്നും വോട്ട് മാറ്റുക എന്നതാണ് സുരേഷ് ഗോപി ചെയ്തത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അദ്ദേഹം എവിടെ വോട്ട് ചെയ്യുമെന്നും മന്ത്രി ചോദിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് …
Read More »ജില്ലയിൽ ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്; 9.30 വരെ 15.8 ശതമാനം
പാലക്കാട്:ജില്ലയിൽ വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കുകളിൽ മികച്ച പോളിങ്. 9.30 വരെ 15.8 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ജില്ലയിൽ 24,33,390 വോട്ടർമാരാണുള്ളത്. ഇതിൽ 3,92,929 പേർ വോട്ട് ചെയ്തിട്ടുണ്ട്. 2,018,43 പുരുഷന്മാരും 1,91,086 സ്ത്രീകളും വോട്ടു ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
Read More »പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം നല്‍കാന്‍ കുടുംബശ്രീ
പാലക്കാട്: തദ്ദേശസ്വയംഭരണ പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹരിത തിരഞ്ഞെടുപ്പ് ആശയം നടപ്പിലാക്കാനായി പോളിങ് ബൂത്തുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം കുടുംബശ്രീ മിഷന് നല്‍കും. പാലക്കാട് ജില്ലാ ഭരണകൂടം, കുടുംബശ്രീ മിഷന്‍, ജില്ലാ ശുചിത്വമിഷന്‍ എന്നിവര്‍ സംയുക്തമായാണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം ആവശ്യമെങ്കില്‍ കുടുംബശ്രീ വഴി പ്രയോജനപ്പെടുത്താവുന്നതാണെന്ന് ജില്ല ഭരണകൂടം അറിയിച്ചു. തിരഞ്ഞെടുപ്പില്‍ പ്ലാസ്റ്റിക് മാലിന്യം പരമാവധി കുറയ്ക്കുക എന്ന ‘ഹരിത തിരഞ്ഞെടുപ്പ്’ (ഗ്രീന്‍ ഇലക്ഷന്‍) …
Read More »തദ്ദേശ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട പോളിങ് രാവിലെ ഏഴുമുതല്‍
പാലക്കാട്: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട തിരഞ്ഞെടുപ്പ് രാവിലെ ‘7 ന് ആരംഭിക്കും. വൈകീട്ട് ആറ് വരെ തുടരും. ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് മുന്‍സിപാലിറ്റികളിലായി 6724 സ്ഥാനാര്‍ഥികളാണ് ജില്ലയില്‍ മാറ്റുരയ്ക്കുന്നത്. അന്തിമ വോട്ടര്‍ പട്ടിക പ്രകാരം 24,33,390 വോട്ടര്‍മാരാണ് ജില്ലയിലുളളത്. ഇതില്‍ 12,81,805 സ്ത്രീകളും, 11,51,562 പുരുഷന്‍മാരും 23 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും 87 പ്രവാസികളും ഉള്‍പ്പെടുന്നു. ജില്ലയില്‍ 6724 സ്ഥാനാര്‍ഥികളാണുള്ളത്. 3054 പോളിംഗ് ബൂത്തുകളുണ്ട്. ഡിസംബര്‍ 13 ന് രാവിലെ എട്ട് …
Read More »ആലത്തൂരില്‍ കൊട്ടിക്കലാശത്തിനിടെ ബസിന് മുകളില്‍ നിന്ന് ചാടിയ യുവാവിന് പരിക്ക്
ആലത്തൂര്‍: കൊട്ടിക്കലാശത്തിനിടെ അമിതാവേശത്തില്‍ ബസിന്റെ മുകളില്‍ നിന്ന് ഡൈവ് ചെയ്ത യുവാവിന് പരിക്ക്. തോണിപ്പാടം നെല്ലിപ്പാടം കുടപ്പുഴയില്‍ സുല്‍ത്താന്‍ (40)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് 4നായിരുന്നു സംഭവം. തരൂര്‍ തോണിപ്പാടം കുണ്ടുകാട് ജംക്ഷനില്‍ കലാശക്കൊട്ടിനിടെ സ്വകാര്യ ബസിന്റെ മുകളില്‍ സുല്‍ത്താന്‍ ചാടിക്കയറുകയായിരുന്നെന്ന് ദൃസാക്ഷികള്‍ പറയുന്നു. ജനങ്ങള്‍ നോക്കി നില്‍ക്കെ ബസിന്റെ മുകളില്‍ നിന്ന് സുല്‍ത്താന്‍ നിലത്തേക്ക് ഡൈവ് ചെയ്യുകയായിരുന്നു. നിലത്തു വീണ സുല്‍ത്താന്‍ എഴുന്നേല്‍ക്കാതായതോടെയാണ് അപകടം പറ്റിയെന്ന് കൊട്ടിക്കലാശത്തിനിടെ ബസിന് …
Read More »പരസ്യ പ്രചരണം ഇന്ന് അവസാനിക്കും: തിരഞ്ഞെടുപ്പിനൊരുങ്ങി വടക്കന്‍ ജില്ലകള്‍
പാലക്കാട്: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന വടക്കന്‍ ജില്ലകളില്‍ ഇന്ന് കൊട്ടിക്കലാശം. പരസ്യ പ്രചരണം ഇന്ന് അവസാനിക്കെ അവസാന ഘട്ട പ്രചരണത്തിന്റെ തിരക്കിലാണ് സ്ഥാനാര്‍ത്ഥികളും മുന്നണികളും. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ 11നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 13നാണ്. അതേസമയം തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ഇന്ന് തിരഞ്ഞെടുപ്പ് നടക്കുകയാണ്. മികച്ച രീതിയിലുള്ള പോളിങാണ് വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറുകളില്‍ തന്നെ രേഖപ്പെടുത്തിയത്. 80 …
Read More »
Prathinidhi Online