തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 7 ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മോക് പോളിങിനു ശേഷം രാവിലെ 7ന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യ മണിക്കൂറുകളില്‍ തന്നെ മികച്ച പോളിങ് ആണ് രേഖപ്പെടുത്തുന്നത്. രാവിലെ 9.30 വരെ 14.95 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. വൈകീട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലെ …
Read More »പോളിങ് സ്റ്റേഷനുകളായ സ്ഥാപനങ്ങള്‍ക്ക് അവധി
പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങളായി നിശ്ചയിച്ചിരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്‍പത് മുതല്‍ 12 വരെയാണ് അവധി. ഇതിന് പുറമെ നിര്‍ദ്ദിഷ്ട പോളിങ് സ്റ്റേഷനുകളായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് വോട്ടെടുപ്പ് ദിവസത്തിന് പുറമെ തലേദിവസമായ ഡിസംബര്‍ പത്തിനും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വോട്ടെടുപ്പ് ദിവസമായ ഡിസംബര്‍ 11 ന് …
Read More »തദ്ദേശ തിരഞ്ഞെടുപ്പ്: തെക്കന്‍ ജില്ലകളിലെ പരസ്യ പ്രചരണം ഇന്നവസാനിക്കും
തിരുവനന്തപുരം: തെക്കന്‍ ജില്ലകളിലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. 9ന് തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളില്‍ ഇന്ന് വൈകീട്ടാണ് കൊട്ടിക്കലാശം നടക്കും. പരമാവധി അണികളെ അണിനിരത്തിയും പ്രചരണത്തിന് ആവേശം നിറയ്ക്കാനുമുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഏഴ് ജില്ലകളില്‍ പതിനൊന്നാം തീയതിയാണ് വോട്ടെടുപ്പ്. ഡിസംബര്‍ 13 ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി …
Read More »പട്ടാമ്പിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ സംഗമം; വി.കെ ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്തു
പട്ടാമ്പി: പട്ടാമ്പി മുനിസിപ്പാലിറ്റിയിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ സംഗമം നടത്തി. വ്യാഴാഴ്ച നടന്ന പരിപാടിയില്‍ മുനിസിപ്പാലിറ്റിയിലേക്ക് ജനവിധി തേടുന്ന 29 സ്ഥാനാര്‍ത്ഥികളാണ് പങ്കെടുത്തത്. പി.ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി. പരിപാടിയില്‍ സി.എ സാജിത്, ഇ.ടി ഉമ്മര്‍, ഉമ്മര്‍ കിഴായൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Read More »സ്ഥാനാര്‍ത്ഥികള്‍ പെന്‍ഷനുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യരുത്: തിരഞ്ഞെടുപ്പ് കമ്മീഷന്‍
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായിട്ടുള്ളവര്‍ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ജോലിയുടെ ഭാഗമായിട്ടായാലും അല്ലാതെതെയും ഇത്തരം പ്രവൃത്തികൡ നിന്നും തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഒഴിവാകണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു. ആശാവര്‍ക്കര്‍മാര്‍ സ്ഥാനാര്‍ത്ഥികളായിട്ടുണ്ടെങ്കില്‍ ഇവരും സര്‍ക്കാര്‍ നല്‍കുന്ന മരുന്നും മറ്റ് സാധനങ്ങളും വിതരണം ചെയ്യുന്നതില്‍ നിന്നും മാറിനില്‍ക്കണമെന്നും കമ്മീഷന്‍ അറിയിച്ചു. ആനുകൂല്യ വിതരണങ്ങള്‍ മുടങ്ങാതിരിക്കുന്നതിന് ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ടവര്‍ ഏര്‍പ്പെടുത്തണമെന്നും കമ്മീഷന്‍ പറഞ്ഞു.
Read More »തദ്ദേശ തിരഞ്ഞെടുപ്പ്: മാതൃകാ ഹരിത ബൂത്തുമായി സ്വീപും ശുചിത്വ മിഷനും
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് മാതൃക ഹരിത ബൂത്തുമായി സ്വീപും ശുചിത്വ മിഷനും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ പൂര്‍ണമായും ഒഴിവാക്കി ഹരിത ചട്ടം പാലിക്കുന്ന ബൂത്തിന്റെ മാതൃകയാണ് സിവില്‍ സ്റ്റേഷനില്‍ സജ്ജമാക്കിയത്. ബൂത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി നിര്‍വഹിച്ചു. ജില്ലയിലെ എല്ലാ ബൂത്തുകളും ഹരിത ബൂത്തുകളാക്കണമെന്നും, ബൂത്തുകളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി ഹരിത ചട്ടം പാലിക്കണമെന്നും ജില്ല കളക്ടര്‍ …
Read More »തദ്ദേശ തിരഞ്ഞെടുപ്പ്: ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യാം
പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രത്യേക പരിഗണനാ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യാം. ഭിന്നശേഷിക്കാര്‍, രോഗബാധിതര്‍, പ്രായമായവര്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാര്‍ക്കാണ് സൗകര്യം ലഭിക്കുക. പോളിങ് ബൂത്തില്‍ പ്രവേശിച്ച് വോട്ട് രേഖപ്പെടുത്തി ഉടന്‍ മടങ്ങാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കാഴ്ച പരിമിതര്‍, അംഗപരിമിതര്‍, ഗുരുതര രോഗങ്ങളുള്ളവര്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന ലഭിക്കുക. അവശരായ വോട്ടര്‍മാര്‍ക്കും കാഴ്ച പരിമിതിയുള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്തുന്നതിന് പ്രായപൂര്‍ത്തിയായ ഒരാളുടെ സഹായം തേടാവുന്നതാണ്. …
Read More »തിരഞ്ഞെടുപ്പ് വീഡിയോ ചിത്രീകരണത്തിന് താല്‍പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു
പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രശ്നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങ്ങിനായി വീഡിയോഗ്രാഫി സൗകര്യം ഏര്‍പ്പെടുത്തുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. തിരഞ്ഞെടുപ്പ് ദിവസം രാവിലെ ആറ് മുതല്‍ വൈകീട്ട് ഏഴ് വരെ വീഡിയോഗ്രാഫി ചെയ്യുന്നതിനും അതിന്റെ വീഡിയോ സി.ഡി. രൂപത്തില്‍ നല്‍കുന്നതിനുമുള്ള തുക (ജി.എസ്.റ്റി ഉള്‍പ്പെടെ) രേഖപ്പെടുത്തിയ ക്വട്ടേഷനുകളാണ് നല്‍കേണ്ടത്. ക്വട്ടേഷന്‍ ഡിസംബര്‍ നാലിന്് രണ്ടിന് മുന്‍പായി ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്. …
Read More »തദ്ദേശ തിരഞ്ഞെടുപ്പ്: ഇലക്ഷന്‍ ഗൈഡ് പുറത്തിറക്കി
പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ലോക്കല്‍ ബോഡി ഇലക്ഷന്‍ അവയര്‍നെസ് പ്രോഗ്രാമിന്റെ(ലീപ്) ഭാഗമായി ഇലക്ഷന്‍ ഗൈഡ് പുറത്തിറക്കി. ഗൈഡ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എം. എസ് മാധവിക്കുട്ടി ഡെപ്യൂട്ടി കളക്ടര്‍ എസ്.സജീദിന് (ഇലക്ഷന്‍) നല്‍കി പ്രകാശനം ചെയ്തു. ലീപ് കേരളയുടെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ സഹായത്തോടെയാണ് ഇലക്ഷന്‍ ഗൈഡ് തയ്യാറാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം, ഹരിതചട്ടം, തിരഞ്ഞെടുപ്പ് …
Read More »തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 9, 11, 13 തിയ്യതികളില്‍ ഡ്രൈ ഡേ
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ മൂന്ന് ദിവസങ്ങളില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു. ഡിസംബര്‍ 9ന് വൈകിട്ട് ആറ് മണി മുതല്‍ വോട്ടെടുപ്പ് ദിവസമായ 11ന് പോളിങ് അവസാനിക്കുന്നതുവരെയുള്ള 48 മണിക്കൂറാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചത്. വോട്ടെണ്ണല്‍ ദിവസമായ ഡിസംബര്‍ 13നും ഡ്രൈ ഡേ ആയിരിക്കും.
Read More »
Prathinidhi Online