പാലക്കാട്: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സമ്മതിദായകര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം നവംബര്‍ 26 മുതല്‍ ആരംഭിക്കും. പോളിങ് ഡ്യൂട്ടിയുള്ള സമ്മതിദായകരുടെ തപാല്‍ വോട്ടിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും വരണാധികാരികളോടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാരുടെ ഡ്യൂട്ടി വ്യക്തമാക്കുകയും പ്രസ്തുത ജോലിയിലേക്ക് നിയോഗിച്ചും കൊണ്ടുള്ള ഉത്തരവ് ബന്ധപ്പെട്ടവര്‍ യഥാസമയം പുറത്തിറക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാ പോലീസ് മേധാവികള്‍, വരണാകാരികള്‍, …
Read More »ഹരിത തിരഞ്ഞെടുപ്പ്: ജില്ലാ ഭരണകൂടത്തിന്റെ വാഹന പ്രചരണത്തിന് തുടക്കമായി
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് ഹരിത തിരഞ്ഞെടുപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്‍ തയ്യാറാക്കിയ വീഡിയോ പ്രദര്‍ശനം അടങ്ങിയ എല്‍.ഇ.ഡി വാഹന പ്രചാരണത്തിന് തുടക്കമായി. ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി വാഹന പ്രചാരണം ഫ്‌ലാഗ് ഓഫ് ചെയ്തു. ജില്ലയില്‍ നവംബര്‍ 26 വരെ മൂന്നു ദിവസങ്ങളിലായാണ് വാഹന പ്രചാരണം നടത്തുന്നത്. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിളെല്ലാം വാഹനമെത്തും. പരിപാടിയില്‍ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ. ഗോപിനാഥന്‍, ജില്ലാ ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ …
Read More »പുതുശ്ശേരി പഞ്ചായത്ത് 23ാം വാര്ഡ് എല്ഡിഎഫ് സ്ഥാനാര്ത്ഥി എ.ശശിധരന് പ്രതിനിധിയോട് സംസാരിക്കുന്നു
പ്രതിനിധി തദ്ദേശ തിരഞ്ഞെടുപ്പ് സ്പെഷല് കവറേജ് പുതുശ്ശേരി പഞ്ചായത്ത് 23ാം വാര്ഡ് എല്ഡിഎഫ് സ്ഥാനാര്ത്ഥി എ.ശശിധരന് പ്രതിനിധിയോട് സംസാരിക്കുന്നു https://youtu.be/PE0KWU7-8gA
Read More »പത്രിക തള്ളി; കണ്ണൂരില്‍ 5 ഇടത്ത് എതിരില്ലാതെ ഇടതിന് ജയം; ആരോപണവുമായി കോണ്‍ഗ്രസ്
കണ്ണൂര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയതിനെ തുടര്‍ന്ന് ആന്തൂര്‍ മുനിസിപ്പാലിറ്റിയില്‍ മൂന്ന് സിപിഎം സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ തളിയില്‍, കോടല്ലൂര്‍ ഡിവിഷനുകളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രികയാണ് തള്ളിയത്. ഒപ്പിട്ടത് തങ്ങളല്ലെന്ന് നാമനിര്‍ദേശകര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ സാക്ഷ്യം പറഞ്ഞതോടെയാണ് പത്രിക തള്ളിയത്. സ്ഥാനാര്‍ഥികളെ പിന്തുണച്ചവരെ ഭീഷണിപ്പെടുത്തി, സിപിഎം ഏകാധിപത്യം നടപ്പാക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് കുറ്റപ്പെടുത്തി. കണ്ണപുരം പഞ്ചായത്തിലും പത്രികകള്‍ തള്ളിയിട്ടുണ്ട്. ഇതോടെ രണ്ട് എല്‍ഡിഎഫ് …
Read More »എലപ്പുള്ളിയില്‍ അങ്കത്തിനിറങ്ങി ആം ആദ്മിയും; പോക്കാന്‍തോടില്‍ തീപാറും പോരാട്ടം
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ എലപ്പുള്ളിയില്‍ അങ്കത്തിനിറങ്ങി ആം ആദ്മി പാര്‍ട്ടിയും. പഞ്ചായത്തിലെ 10ാം വാര്‍ഡായ പോക്കാന്‍തോട് വാര്‍ഡില്‍ പാര്‍ട്ടിയുടെ ജല്ല നേതാവ് കെ.ദിവാകരനാണ് മത്സരിക്കുന്നത്. ചൂല്‍ അടയാളത്തിലാണ് കെ. ദിവാകരന്‍ മത്സരിക്കുന്നത്. ഇതോടെ വാര്‍ഡില്‍ മത്സരം കടുക്കുകയാണ്. യുഡിഎഫിനായി കോണ്‍ഗ്രസ് പ്രസിഡന്റ് ഡി. രമേശും എല്‍ഡിഎഫിനായി സിപിഎം പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി പി.സി.ബിജുവും മത്സരരംഗത്തുണ്ട്. ബിജെപി ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വി.വിനീഷാണ് എന്‍ഡിഎക്കായി ഇവിടെ മത്സരരംഗത്തുള്ളത്. എല്‍ഡിഎഫിന്റേയും കോണ്‍ഗ്രസിന്റേയും …
Read More »ജില്ലയിൽ 9909 സ്ഥാനാർത്ഥികൾ; 5150 പേർ സ്ത്രീകൾ
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പത്രിക സൂക്ഷ്മ പരിശോധന കഴിഞ്ഞപ്പോൾ ജില്ലയിൽ 9909 സ്ഥാനാർത്ഥികൾ. ഇതിൽ 5150 പേർ സ്ത്രീകളും 4759 പേർ പുരുഷന്മാരുമാണ്. സൂക്ഷ്മപരിശോധനയിൽ 24 സ്ത്രീകളുടേയും 32 പുരുഷന്മാരുടേയും പത്രികകൾ തള്ളിയിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ 140995 സ്ഥാനാർത്ഥികളാണുള്ളത്. ഇതിൽ 3 പേർ ട്രാൻസ്ജൻഡർ വിഭാഗത്തിൽ നിന്നുള്ളവരാണ്. 3 പേരും തിരുവനന്തപുരത്ത് നിന്നാണ് മത്സരിക്കുന്നത്. 74592 സ്ത്രീകളാണ് ഇത്തവണ സംസ്ഥാനത്തൊട്ടാകെ ജനവിധി തേടുന്നത്. 66400 പുരുഷന്മാരും മത്സരിക്കുന്നുണ്ട്. ജില്ലയിൽ 11703 …
Read More »പുതുശ്ശേരി പഞ്ചായത്ത് മൂന്നാം വാര്‍ഡ് എല്ഡിഎഫ് സ്ഥാനാര്‍ത്ഥി കെ. കണ്ണന്‍ പ്രതിനിധിയോട് സംസാരിക്കുന്നു
പുതുശ്ശേരി പഞ്ചായത്ത് മൂന്നാം വാര്‍ഡ് എല്ഡിഎഫ് സ്ഥാനാര്‍ത്ഥി കെ. കണ്ണന്‍ പ്രതിനിധിയോട് സംസാരിക്കുന്നു ഇന്ന് രാത്രി പ്രതിനിധി യൂട്യൂബ് ചാനലില്‍ https://youtu.be/3XxRXqvuE0M?si=E74S9k9P-JHqojli www.youtube.com/@prathinidhitech
Read More »സീറ്റ് നൽകിയില്ല; നെന്മാറയിൽ സി പി എം ബ്രാഞ്ച് കമ്മിറ്റിയംഗം ‘സ്വതന്ത്രൻ’
നെന്മാറ: തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് നെന്മാറയിൽ സിപിഎം ബ്രാഞ്ച് അംഗം രാജിവച്ച് സ്വതന്ത്രനായി മത്സരിക്കുന്നു. നെന്മാറ ഗ്രാമപ്പഞ്ചായത്തിലെ ഒൻപതാം വാർഡ് നെല്ലിപ്പാടത്ത് ഡി. സുന്ദരനാണ് പാർട്ടി സ്ഥാനാർഥിക്കെതിരേ സ്വതന്ത്രനായി മത്സരിക്കുന്നത്. ബ്രാഞ്ച് കമ്മിറ്റിയും വാർഡ് കമ്മിറ്റിയും നിർദേശിച്ചിട്ടും സ്ഥാനാർഥിത്വം ലഭിച്ചില്ലെന്നാാണ് ആരോപണം. ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോഴ്‌സ് വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന കൗൺസിൽ അംഗമാണ് സുന്ദരൻ. കർഷകത്തൊഴിലാളി യൂണിയൻ വല്ലങ്ങി വില്ലേജ് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും നെല്ലിപ്പാടം …
Read More »മണിയൂരില്‍ സഹോദരികള്‍ സിപിഎം-സിപിഐ സ്ഥാനാർത്ഥികൾ
കോഴിക്കോട്: മണിയൂര്‍ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ മത്സരിക്കുന്നത് സഹോദരികള്‍, എന്‍.കെ ദീപയും എന്‍.കെ ദിപിഷയും. ഇടതുപക്ഷ മുന്നണിക്കായി സി.പി.എം സി.പി ഐ സ്‌ഥാനാര്‍ത്ഥികളാണിവര്‍. ദീപ മണിയൂര്‍ തെരു വാര്‍ഡില്‍ സിപിഎം സ്‌ഥാനാര്‍ത്ഥിയും, ദിപിഷ മണിയൂര്‍ നോര്‍ത്ത് വാര്‍ഡില്‍ സിപിഐ സ്‌ഥാനാര്‍ത്ഥിയുമാണ്. ഇരുവരും ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഒന്നാംഘട്ട ഗൃഹസന്ദര്‍ശനം അവസാന ഘട്ടത്തിലെത്തി നില്‍ക്കെ തന്നെ വിജയപ്രതീക്ഷയിലാണ് ഇരുവരും. വിദ്യാര്‍ഥി രാഷ്ര്‌ടീയത്തിലൂടെ പൊതുരംഗത്ത് എത്തിയ ദീപ പത്ത് വര്‍ഷമായി മണിയൂര്‍ പഞ്ചായത്ത് …
Read More »സമയം വൈകിയതിനാൽ നാമനിർദേശ പത്രിക സ്വീകരിച്ചില്ല; പഞ്ചായത്ത് ഓഫീസിൻ്റെ താഴിട്ട് പൂട്ടി യുവാവിൻ്റെ പ്രതിഷേധം
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ നാമ നിർദ്ദേശ പത്രിക സ്വീകരിക്കാത്തതിനെ തുടര്‍ന്ന് മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിൻ്റെ ഗേറ്റ് താഴിട്ട് പൂട്ടി യുവാവിൻ്റെ പ്രതിഷേധം. മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം. സമയം വൈകിയതിനാൽ നാമ നിർദ്ദേശ പത്രിക സ്വീകരിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൊടിഞ്ഞി സ്വദേശി പ്രദീപ് ഗേറ്റ് പൂട്ടിയത്. സ്വതന്ത്രനായി മത്സരിക്കാനായിരുന്നു പ്രദീപ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സമയം വൈകിയതിനാല്‍ നാമ നിർദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല.
Read More »
Prathinidhi Online