പാലക്കാട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് ഇന്ന് മുതല്‍ (നവംബര്‍ 14) നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 നും വൈകിട്ട് മൂന്നിനും ഇടയിലാണ് പത്രിക സമര്‍പ്പിക്കേണ്ടത്. നവംബര്‍ 21 വരെ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന നവംബര്‍ 22നാണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24 ആണ്. ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നവര്‍ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മത്സരിക്കുന്നവര്‍ 4,000 രൂപയും ജില്ലാ പഞ്ചായത്ത്-കോര്‍പ്പറേഷനുകളില്‍ മത്സരിക്കുന്നവര്‍ 5,000 …
Read More »ബീഹാറില്‍ എന്‍ഡിഎ മുന്നേറ്റം; കിതച്ച് എന്‍ഡിഎ സഖ്യം
ന്യൂഡല്‍ഹി: ബീഹാറില്‍ എന്‍ഡിഎ മുന്നണിക്ക് മികച്ച ഭൂരിപക്ഷം. 200 സീറ്റുകളില്‍ എന്‍ഡിഎയാണ് മുന്നേറുന്നത്. ഇന്ത്യ സഖ്യം 37സീറ്റുകളിലും മറ്റുള്ളവര്‍ 6 സീറ്റുകളിലുമാണ് മുന്നേറുന്നത്. വോട്ടെണ്ണല്‍ തുടങ്ങിയതു മുതല്‍ എന്‍ഡിഎയുടെ കുതിപ്പായിരുന്നു. എന്‍ഡിഎയില്‍ ജെഡിയുവാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 91 സീറ്റുകളില്‍ ബിജെപിയും 78 സീറ്റുകളില്‍ ജെഡിയുവും 22 സീറ്റുകളില്‍ എല്‍ജെപിയും 5 സീറ്റുകളില്‍ എച്ച്എഎമ്മും 4 സീറ്റില്‍ ആര്‍എല്‍എമ്മും മുന്നേറുകയാണ്. അതേസമയം 60 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 15 ഇടങ്ങളില്‍ …
Read More »പാലക്കാട് ജില്ല പഞ്ചായത്ത്: ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളായി; 16 ഇടങ്ങളില്‍ സ്ത്രീകള്‍
പാലക്കാട്: പാലക്കാട് ജില്ല പഞ്ചായത്തിലേക്കുള്ള ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാര്‍ത്ഥികളായി. 30 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളേയാണ് പ്രഖ്യാപിച്ചത്. 16 സീറ്റുകളില്‍ സ്ത്രീകള്‍ മത്സരിക്കും. അലനല്ലൂര്‍ – സുദര്‍ശനന്‍ മാസ്റ്റര്‍ തെങ്കര – പ്രിയ വിജയകുമാര്‍ അട്ടപ്പാടി – പി.എം ലത്തീഫ് കടമ്പഴിപ്പുറം – പ്രമീള സി രാജഗോപാല്‍ കോങ്ങാട് – പി.ആര്‍ ശോഭന പറളി – ഷഹന ടീച്ചര്‍ മലമ്പുഴ – എസ്.ബി രാജു പുതുശ്ശേരി – കെ.അജീഷ് കോഴിപ്പാറ – സിന്ധു …
Read More »പാലക്കാട് ചാനല്‍ ചര്‍ച്ചയ്ക്കിടെ സംഘര്‍ഷം: ഏറ്റുമുട്ടി ആര്‍ഷോയും പ്രശാന്ത് ശിവനും
പാലക്കാട്: മനോരമ ന്യൂസ് പാലക്കാട് കോട്ട മൈതാനത്ത് തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചാനല്‍ ചര്‍ച്ച സംഘര്‍ഷത്തില്‍ കലാശിച്ചു. ചര്‍ച്ചയ്ക്കിടെ പാനലിസ്്റ്റുകളായ സിപിഎം നേതാവ് പി.എം ആര്‍ഷോയും ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും തമ്മിലുണ്ടായ വാക്കേറ്റം പിന്നീട് സംഘര്‍ഷത്തിലെത്തുകയായിരുന്നു. മനോരമ ന്യൂസിന്റെ ‘വോട്ടുകവല’ എന്ന പരിപാടിയില്‍ വച്ചാണ് നേതാക്കള്‍ തമ്മിലുള്ള വാക്കേറ്റത്തിലേക്കും പിന്നീട് സംഘര്‍ഷത്തിലേക്കും ചര്‍ച്ച വഴിമാറിയത്. സിപിഎം പാലക്കാട് നഗരസഭയില്‍ 10 സീറ്റ് നേടിയാല്‍ താന്‍ രാഷ്ട്രീയം …
Read More »തദ്ദേശ തിരഞ്ഞെടുപ്പ്: ക്രിസ്മസ് പരീക്ഷ രണ്ട് ഘട്ടങ്ങളായി നടത്താൻ ആലോചന
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ക്രിസ്മസ് പരീക്ഷ രണ്ട് ഘട്ടങ്ങളിലായി നടത്താൻ ആലോചന. ക്രിസ്മസ് അവധിക്ക് മുൻപും ശേഷവുമായി രണ്ട് ഘട്ടമായി പരീക്ഷ നടത്തിയേക്കും. ഡിസംബർ 11 മുതലാണ് നടപ്പു വർഷത്തെ വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് രണ്ടാം പാദ വാർഷിക പരീക്ഷകൾ നടക്കേണ്ടത്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9, 11 തീയതികളിൽ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 13നാണ് വോട്ടെണ്ണൽ.
Read More »തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലാതല മോണിട്ടറിങ് സമിതി രൂപീകരിച്ചു
പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ മോണിറ്ററിങ് സമിതി രൂപീകരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തിലാണ് മോണിറ്ററിങ് സമിതി രൂപീകരിച്ചത്. ഡിസംബര്‍ 9, 11 തീയതികളില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിങ്കളാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും സ്ഥാനാര്‍ഥികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുന്നയിക്കുന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനും വേണ്ടിയാണ് സമിതി രൂപീകരിച്ചിട്ടുള്ളത്. ഇതിന് പുറമെ പരാതികളില്‍ …
Read More »കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി; ജനവിധി തേടുക ഡിസംബര്‍ 9,11 തിയ്യതികളില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ എ.ഷാജഹാന്‍. ഡിസംബര്‍ 9,1 തിയ്യതികളിലാണ് തിരഞ്ഞെടുപ്പ്. ഡിസംബര്‍ 13ന് വോട്ടെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ആകെ 1200 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ജനവിധി തേടുന്നത്. കഴിഞ്ഞ തവണ 3 ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്ത് 6 കോര്‍പറേഷനുകളും 87 നഗരസഭകളും 14 ജില്ലാ പഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 941 …
Read More »മുന്‍ പോലീസ് മേധാവി ആര്‍.ശ്രീലേഖ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍.ശ്രീലേഖ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകും. തിരുവനന്തപുരം കോര്‍പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ശാസ്തമംഗലം വാര്‍ഡില്‍ നിന്നാണ് ശ്രീലേഖ ജനവിധി തേടുന്നത്. പ്രമുഖര്‍ അടക്കം 67 സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രാജവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലെ മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റുമെന്നും ഭരിക്കാന്‍ ഒരവസരമാണ് ബിജെപി ചോദിക്കുന്നതെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനിടെ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വികസിത അനന്തപുരി എന്നത് ബിജെപിയുടെ ഉറപ്പാണ്. തലസ്ഥാനത്തിന്റെ സാധ്യതകള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ഭരണമാമ് ബിജെപി …
Read More »ബീഹാര്‍ പോളിങ് ബൂത്തിലേക്ക്; 121 മണ്ഡലങ്ങളിലായി 1314 സ്ഥാനാര്‍ത്ഥികള്‍
പട്‌ന: ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ടം 10നാണ്. 121 മണ്ഡലങ്ങളിലായി 1314 പേരാണ് ജനവിധി തേടുന്നത്. 122 പേര്‍ സ്ത്രീകളും ട്രാന്‍സ്ജന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് ഒരാളും മത്സരരംഗത്തുണ്ട്. 18 ജില്ലകളിലായി 3.75 കോടി വോട്ടര്‍മാരാണ് ജനവിധിയെഴുതുന്നത്. ഇന്ത്യാ മുന്നണി മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയ തേജസ്വി യാദവ് രാഘോപുര്‍ മണ്ഡലത്തിലാണ് മത്സരിക്കുന്നത്. സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിലൂടെ (എസ്‌ഐആര്‍) തയ്യാറാക്കിയ പട്ടികയാണ് വോട്ടെടുപ്പിന് …
Read More »തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരു അവസരം കൂടി
പാലക്കാട്: തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ ഇന്നും നാളെയും (നവംബര്‍ 4,5) തീയതികളില്‍ പേര് ചേര്‍ക്കാനാകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍. 2025 ഒക്ടോബര്‍ 25 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത അര്‍ഹരായവര്‍ക്ക് പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനാണ് അവസരമുള്ളത്. മട്ടന്നൂര്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ വോട്ടര്‍മാര്‍ക്കാണ് ഈ അവസരമുള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ അറിയിച്ചു. അനര്‍ഹരെ ഒഴിവാക്കുന്നതിനും, നിലവിലുള്ളവയില്‍ ഭേദഗതി വരുത്തുന്നതിനും, സ്ഥാനമാറ്റം വരുത്തുന്നതിനും ഈ ദിവസങ്ങളില്‍ അപേക്ഷിക്കാം. പ്രവാസികള്‍ക്കും പട്ടികയില്‍ പേര് …
Read More »
Prathinidhi Online