Tag Archives: gold

സ്വർണവില കുറഞ്ഞു; പവന് ഒരു ലക്ഷത്തിൽ താഴെയെത്തി

പാലക്കാട്: സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വർണ്ണവിലടിഞ്ഞ് ഒരു ലക്ഷത്തിൽ താഴെ എത്തി. ഗ്രാമിന് 12,485 രൂപയും പവന് 99,880 രൂപയുമാണ് ഇന്നത്തെ വില. കേരളത്തിലെ രണ്ട് സ്വർണവ്യാപാരി സംഘടനകളും ഇന്ന് ഒരേവിലയാണ് പ്രഖ്യാപിച്ചത്. കെ. സുരേന്ദ്രൻ, അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ നേതൃത്വം നൽകുന്ന ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനും (ജി.എസ്.എം.എ), കെ. സുരേന്ദ്രൻ, അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ നേതൃത്വം നൽകുന്ന ഗോൾഡ് ആൻഡ് …

Read More »

ആറാം ദിനവും സ്വര്‍ണവില മുന്നോട്ട് തന്നെ; വെള്ളി വിലയും കുതിക്കുന്നു

കൊച്ചി: സ്വര്‍ണവില തുടര്‍ച്ചയായ ആറാം ദിവസവും കുതിച്ചു മുന്നേറുന്നു. ഗ്രാമിന് 70 രൂപ കൂടി 12,835 രൂപയും പവന് 560 രൂപ കൂടി 1,02,680 രൂപയിലെത്തി. സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന മൂല്യമാണിത്. ഇന്നലെ ഗ്രാമിന് 30 രൂപയും പവന് 560 രൂപയും കൂടിയിരുന്നു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപയും 14 കാരറ്റിന് 45 രൂപയും വര്‍ദ്ധിച്ചിട്ടുണ്ട്. അതേസമയം വെള്ളി വിലയും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട് …

Read More »

ഒരു ലക്ഷം കടന്ന് സ്വർണ വില; സർവകാല റെക്കോർഡിലേക്ക്

പാലക്കാട്: സർവകാല റെക്കോർഡുകൾ ഭേദിച്ച് സ്വർണ വില. ഒരു പവൻ സ്വര്‍ണത്തിന് 1,01,600 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 12,700 രൂപ നൽകണം. കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്വര്‍ണ വില മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്.  കോവിഡ് കാലത്ത് സ്വര്‍ണത്തിന് 40000 രൂപയായിരുന്നു വില. ഇത് 5 വര്‍ഷം കൊണ്ട് ഒരു ലക്ഷത്തിനപ്പുറം കടന്നിരിക്കുകയാണ്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ …

Read More »

സ്വര്‍ണവിലയില്‍ കുതിച്ചുകയറ്റം; പവന് 91560 രൂപ

പാലക്കാട്: ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വന്‍കുതിച്ചു കയറ്റം. കേരളത്തില്‍ ഇന്ന് ഗ്രാമിന് 110 രൂപയും പവന് 880 രൂപയും വര്‍ധിച്ച് പവന് 91,560 രൂപയിലെത്തി. ഞായറാഴ്ച പവന് 1280 രൂപ ഇടിഞ്ഞതിന് ശേഷമാണ് തിങ്കളാഴ്ച വിലയില്‍ കുതിപ്പ് രേഖപ്പെടുത്തിയത്. യുഎസിലെ ഉടന്‍ പുറത്തുവരുമെന്ന് കരുതുന്ന തൊഴിലില്ലായ്മ കണക്ക് സംബന്ധിച്ച ആശങ്ക, കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പലിശനയത്തിലെ അനിശ്ചിതത്വം എന്നിവയൊക്കെ സ്വര്‍ണവില വര്‍ദ്ധിക്കാന്‍ കാരണമായതായി വിപണി വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. സ്വര്‍ണവില …

Read More »

സ്വര്‍ണവില താഴേക്ക് തന്നെ; വില 89000 ത്തിലെത്തി

പാലക്കാട്: സംസ്ഥാനത്ത് സ്വര്‍ണവില താഴേക്ക് തന്നെ. ബുധനാഴ്ച രാവിലെ തന്നെ പവന് 720 രൂപ കുറഞ്ഞ് 89080 രൂപയിലെത്തി. ഗ്രാമിന് 90 രൂപ കുറഞ്ഞ് 11,135 രൂപയായി. തിങ്കളാഴ്ച പവന് 90320 രൂപയായിരുന്നു. ചൊവ്വാഴ്ച വീണ്ടും വില കുറഞ്ഞ് 89800 രൂപയിലേക്ക് ഇടിയുകയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. ആഗോള വിപണിയിലെ ചെറിയ ചലനങ്ങള്‍ പോലും ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ …

Read More »

സ്വര്‍ണവില താഴേക്ക് തന്നെ; സ്വര്‍ണം ഇപ്പോള്‍ വാങ്ങുന്നത് അബദ്ധമാകുമോ?

പാലക്കാട്: തുടര്‍ച്ചയായ കുതിപ്പുകള്‍ക്ക് പിന്നാലെ സ്വര്‍ണവില താഴോട്ട് തന്നെ. ഒരാഴ്ചയായി സ്വര്‍ണവിലയില്‍ 6080 രൂപയാണ് കുറഞ്ഞത്. തിങ്കളാഴ്ച 840 രൂപ കുറഞ്ഞ് പവന് 91,280 രൂപയിലെത്തി. ഗ്രാമിന് 105 രൂപ കുറഞ്ഞ് 11,410 രൂപയായി. അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനവിന്റെ ചുവടു പിടിച്ചാണ് കേരളത്തിലും വില കുതിച്ചുയര്‍ന്നിരുന്നത്. ഡോളര്‍ ശക്തമായതിന് പിന്നാലെയാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടായത്. രണ്ടു ശതമാനത്തിന് മുകളില്‍ സ്വര്‍ണവില കുറഞ്ഞ് 4019 ഡോളറിലേക്ക് താഴ്ന്നു. യു.എസ് – ചൈന …

Read More »

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്‌ ; പവന് 2480 രൂപ കുറഞ്ഞു

പാലക്കാട്: കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ് തുടരുന്നു. ബുധനാഴ്ച പവന്റെ വില 2480 രൂപ കുറഞ്ഞ് 93280 രൂപയിലെത്തി. ഗ്രാമിന് 310 രൂപ കുറഞ്ഞ് 11660 രൂപയിലെത്തി. 95760 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. രണ്ട് ദിവസത്തിനിടെ പവന് 4080 രൂപയാണ് കുറഞ്ഞത്. പവന് 97360 രൂപയിലെത്തിയ ശേഷമാണ് വിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 4,113.54 ഡോളറിലേക്ക് താഴ്ന്നതാണ് സ്വര്‍ണവില …

Read More »

ഗോള്‍ഡന്‍ ചാന്‍സ്! മകളുടെ വിവാഹത്തിന് കരുതിയ സ്വര്‍ണവുമായി അച്ഛന്‍ കാമുകിക്കൊപ്പം മുങ്ങി

കൊച്ചി: സ്വന്തം മകളുടെ വിവാഹത്തിനായി കരുതിവച്ച സ്വര്‍ണവും പണവുമായി പിതാവ് കാമുകിക്കൊപ്പം ഒളിച്ചോടി. എറണാകുളത്തെ വെങ്ങോല പഞ്ചായത്തിലെ തണ്ടേക്കാടാണ് സംഭവം. മകള്‍ പൊലീസിന് നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പിതാവിനെ തിരുവനന്തപുരം സ്വദേശിനിയോടൊപ്പം കണ്ടെത്തി. ഈ സ്ത്രീക്ക് കാനഡയില്‍ ജോലിയുണ്ടെന്നാണ് വിവരം. വീട്ടിലേക്ക് മടങ്ങാന്‍ പൊലീസ് ഉപദേശിച്ചെങ്കിലും സ്ത്രീയെ പിരിയാന്‍ തനിക്ക് പറ്റില്ലെന്ന് ഇയാള്‍ പറഞ്ഞു. എന്നാല്‍ തന്റെ വിവാഹത്തിന് കൈ പിടിച്ച് തരാനെങ്കിലും വരണമെന്ന മകളുടെ അഭ്യര്‍ത്ഥന അംഗീകരിക്കണമെന്ന് …

Read More »

സ്വര്‍ണവില മുകളിലോട്ട് തന്നെ; പവന് 94920

പാലക്കാട്: പിടിതരാതെ സ്വര്‍ണവില മുന്നോട്ട് തന്നെ. ചരിത്രത്തിലെ എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് സ്വര്‍ണ വില 94,920 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,865 രൂപ നല്‍കണം. ബുധനാഴ്ച രണ്ട് തവണയാണ് വിലകൂടിയത്. ബുധനാഴ്ചത്തെ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണവില പവന് ഒരു ലക്ഷത്തിലേക്ക് എത്താന്‍ അധികം വൈകില്ലെന്നാണ് വിലയിരുത്തല്‍. രണ്ട് ദിവസം മുമ്പ് ഒറ്റയടിക്ക് പവന് 2400 രൂപ കൂടിയിരുന്നു. പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് …

Read More »

ഹമ്പട പൊന്നോ! 90000 കടന്ന് സ്വര്‍ണവില

പാലക്കാട്: സംസ്ഥാനത്ത് 90000 കടന്ന് സ്വര്‍ണവില കുതിക്കുന്നു. ഒരാഴ്ചക്കിടെ 4000 രൂപയിലധികമാണ് വര്‍ധിച്ചത്. ബുധനാഴ്ച ഗ്രാമിന് 105 രൂപയും പവന് 840 രൂപ വര്‍ദ്ധിച്ച് 90320 രൂപയിലെത്തി. അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിയാണ് സമീപകാലത്തെ വില വര്‍ധനവിന് കാരണമായി വിപണി വിദഗ്ദര്‍ പറയുന്നത്. രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 4020 ഡോളറായി. 2025 തുടക്കത്തില്‍ ഇത് 2500 ഡോളറായിരുന്നു. സ്വര്‍ണവില ഇതേ രീതിയില്‍ മുന്നോട്ട് പോയാല്‍ അടുത്ത് …

Read More »