കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഇഡി റെയ്‌ഡില്‍ നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയതായി കണ്ടെത്തി. സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച നടത്തിയ പരിശോധനയ്ക്ക് ശേഷം പ്രതികളുടെ 1.3 കോടി വില വരുന്ന ആസ്തികൾ മരവിപ്പിച്ചെന്ന് ഇ.ഡി വെളിപ്പെടുത്തി. കേസിലെ പ്രധാന പ്രതികളുടെ സ്വത്തുക്കളാണ് മരവിപ്പിച്ചത്. സ്മാർട്ട് ക്രിയേഷനിൽ നിന്ന് 100 ഗ്രാം സ്വർണ്ണത്തിൻ്റെ കട്ടികൾ പിടിച്ചെടുത്തെന്നും ഇ.ഡി അറിയിച്ചു. ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരിലായിരുന്നു ഇഡി റെയ്ഡ്. സ്വർണ്ണം ചെമ്പാക്കിയ രേഖകളും …
Read More »ദൈവത്തിൻ്റെ പേരിൽ സത്യപ്രതിജ്ഞ: ബിജെപി കൗൺസിലർക്ക് ഹൈക്കോടതി നോട്ടീസ്
തിരുവനന്തപുരം: ദൈവത്തിൻ്റെ പേരിൽ കോർപറേഷൻ കൗൺസിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്ത ബി ജെ പി കൗൺസിൽ അംഗത്തിന് ഹൈക്കോടതി നോട്ടീസ്. കൗൺസിലർമാരുടെ നടപടി മുന്‍സിപ്പൽ ചടങ്ങൾക്ക് വിരുദ്ധമാണെന്നും സത്യപ്രതിജ്ഞ റദ്ദാക്കണമെന്നും ആവശ്യപെ പട്ട് സിപിഎം നേതാവും കൗൺസിലറുമായ എസ് പി ദീപക്ക് നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. പല ദൈവങ്ങളുടെ പേരിലും ബലിദാനികളുടെ പേരിലും ചെയ്ത സത്യപ്രതിജ്ഞ അസാധുവാക്കണമെന്നാണ് ഹരജിയിൽ. കോർപ്പറേഷൻ നിയമസഭകക്ഷി നേതാവാണ് ഹര്‍ജിക്കാരൻ. തിരുവനന്തപുരം കോർപ്പറേഷനിൽ കടകംപള്ളി വാർഡിൽ …
Read More »ബലാൽത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് വിലക്ക് നീട്ടി
കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് വിലക്ക് ഈ മാസം 21 വരെ ഹൈക്കോടതി നീട്ടി. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കക്ഷി ചേരാൻ അതിജീവിത നൽകിയ അപേക്ഷ കോടതി അംഗീകരിച്ചു. ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത മറുപടി സത്യവാങ്മൂലം നല്‍കും. ഇതിനായി ഹൈക്കോടതി രണ്ടാഴ്ച സമയം നല്‍കിയിട്ടുണ്ട്. താന്‍ നല്‍കിയ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യം …
Read More »നടപടിക്രമങ്ങള്‍ പാലിച്ചില്ല; എലപ്പുള്ളി ബ്രൂവറിയുടെ അനുമതി ഹൈക്കോടതി റദ്ദാക്കി
കൊച്ചി: എലപ്പുള്ളിയില്‍ ബ്രൂവറി നിര്‍മ്മിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. സ്വകാര്യ കമ്പനി ഒയാസിസിന് നല്‍കിയ പ്രാഥമിക അനുമതി നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കി. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് കമ്പനിക്ക് അനുമതി നല്‍കിയതെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. ബ്രൂവറിക്കെതിരെ അനുമതി നല്‍കിയതിന് എതിരെ ഒരുകൂട്ടം പൊതുതാല്‍പര്യ ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. അതിരൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന എലപ്പുള്ളിയില്‍ ഇത്രയും വലിയ പ്ലാന്റ് വരുന്നതോടെ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്നും ഭൂഗര്‍ഭ ജല സ്രോതസ്സുകളെ …
Read More »വയനാട് തുരങ്കപാത: നിര്‍മാണം തടയണമെന്ന ഹരജി ഹൈക്കോടതി തള്ളി; പാതയുടെ ചരിത്രവഴികള്‍ ഇങ്ങനെ
കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ വയനാട് തുരങ്കപാത നിര്‍മാണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. പദ്ധതി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് കോടതിയെ സമീപിച്ചത്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. തുരങ്ക പാത നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എല്ലാ അനുമതികളും പൂര്‍ത്തിയാക്കിയാണ് നിര്‍മ്മാണം തുടങ്ങിയതെന്നും കോടതി നിരീക്ഷിച്ചു. 2025 ആഗസ്റ്റിലാണ് മുഖ്യമന്ത്രി തുരങ്കപാതയുടെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. …
Read More »കനത്ത മൂടല്‍മഞ്ഞ്: ഡല്‍ഹി-ആഗ്ര എക്‌സ്പ്രസ് വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 4 മരണം
ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഡല്‍ഹി-ആഗ്ര എക്‌സ്പ്രസ് വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 4 മരണം. ബസുകളും കാറുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. മഥുര ജില്ലയിലെ യമുന എക്സ്പ്രസ് വേയുടെ ആഗ്ര-നോയിഡ കാരിയേജ് വേയിലാണ് പുലര്‍ച്ചെ 2 മണിയോടെയാണ് അപകടം സംഭവിച്ചത്. കനത്ത മൂടല്‍മഞ്ഞിനിടെ ആറ് ബസുകളും രണ്ട് കാറുകളും കൂട്ടിയിടിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. …
Read More »രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; കേസ് 15ന് വീണ്ടും പരിഗണിക്കും
കൊച്ചി: ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. തനിക്കെതിരെ ഉയര്‍ന്ന ആരോപണം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നും അതിജീവിത പരാതി നല്‍കിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ലെന്നുമാണ് രാഹുല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചത്. പോലീസിനെ സമീപിക്കുന്നതിന് പകരം യുവതി മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. പരാതിക്കാരിയുമായുള്ള ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മത പ്രകാരമുണ്ടായതാണെന്നും വര്‍ഷങ്ങളോളം നീണ്ടുനിന്ന ബന്ധം തകര്‍ന്നപ്പോള്‍ ബലാത്സംഗ കേസായി മാറ്റിയതാണ്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കേസ് …
Read More »കയ്യിൽ പണമില്ലെന്ന കാരണത്താൽ ചികിത്സ നിഷേധിക്കരുത്: സുപ്രധാന ഉത്തരവുമായി ഹൈക്കോടതി
കൊച്ചി: ആശുപത്രികളുടെ പ്രവർത്തനങ്ങളിലും രോഗികൾക്ക് നൽകുന്ന സേവനങ്ങളിലും സുപ്രധാന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി. പണമോ രേഖകളോ ഇല്ലാത്തതിൻ്റെ പേരിൽ ഒരാൾക്കും ചികിത്സ നിഷേധിക്കരുതെന്ന സുപ്രധാന നിർദേശവും കോടതി പുറപ്പെടുവിച്ചു. ജീവൻ രക്ഷിക്കാനുള്ള പ്രാഥമിക കർത്തവ്യം എല്ലാ ആശുപത്രികൾക്കുമുണ്ടെന്ന് ഓർമ്മിപ്പിച്ച ഹൈക്കോടതി ആശുപത്രികളുടെ പ്രവർത്തനത്തിനായി കൃത്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. എല്ലാ ആശുപത്രികളും അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെ പരിശോധിക്കുകയും അവരുടെ ആരോഗ്യനില ഭദ്രമാണെന്ന് ഉറപ്പാക്കണം. തുടർ ചികിത്സ ആവശ്യമുള്ളവരെ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനാവശ്യമായ നടപടികളെടുക്കണമെന്നും …
Read More »‘ഓടുന്ന വാഹനത്തില്‍ ഡ്രൈവറുടെ അടുത്തിരുന്ന് വീഡിയോ ചിത്രീകരിക്കണ്ട’ വിലക്കുമായി ഹൈക്കോടതി
കൊച്ചി: ഓടുന്ന വാഹനങ്ങളില്‍ ഡ്രൈവറുടെ അടുത്തിരുന്ന് റീലുകളും മറ്റും ചിത്രീകരിക്കുന്നതിന് വിലക്കുമായി ഹൈക്കോടതി. ബസുകളുടേയും ഹെവി വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ ഡ്രൈവര്‍ കമ്പാര്‍ട്ടുമെന്റില്‍ വെച്ച് വ്‌ലോഗുകള്‍ ചെയ്യുന്നത് തടയണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണറോടും സംസ്ഥാന പോലീസ് മേധാവിയോടുമാണ് കോടതി ആവശ്യപ്പെട്ടത്. വ്‌ലോഗര്‍മാര്‍ ഇത്തരത്തില്‍ വീഡിയോ എടുക്കുന്നത് ഡ്രൈവര്‍മാരുടെ ശ്രദ്ധ മാറുന്നതിനും റോഡപകടങ്ങള്‍ക്കും കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു. വാഹന ഉടമകളോ വ്‌ലോഗര്‍മാരോ നേരത്തേ ഇത്തരത്തില്‍ യൂട്യൂബിലും മറ്റു പ്ലാറ്റ്‌ഫോമുകളിലും അപ്ലോഡ് ചെയ്ത വീഡിയോകള്‍ …
Read More »ജില്ല കോടതികളിൽ 255 ഒഴിവുകൾ: 23 വരെ ഓൺലൈനായി അപേക്ഷിക്കാം
പാലക്കാട് : ജില്ല കോടതികളിൽ 255 ഒഴിവുകളിലേക്ക് അപേക്ഷ വിളിച്ച് ഹെെക്കോടതി. ജില്ല കോടതി, താൽക്കാലിക കോടതികളിൽ നിന്ന് വിരമിച്ചർക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അപേക്ഷിക്കാം. www.hckrecruitment.keralacourts.in എന്ന ലിങ്ക് വഴി അപേക്ഷിക്കാം. തിരുവനന്തപുരം – 30, കൊല്ലം- 25, പത്തനംതിട്ട-10, ആലപ്പുഴ- 20, കോട്ടയം- 15, തൊടുക തൊടുപുഴ- 10, എറണാകുളം-40, തൃശൂർ- 20, പാലക്കാട്-15, മഞ്ചേരി-10, കോഴിക്കോട്-25, കൽപ്പറ്റ-10, തലശ്ശേരി-15, കാസർഗോഡ്-10 എന്നിങ്ങനെയാണ് ഒഴിവുകൾ. പത്താംക്ലാസ് പാസായിരിക്കണം. മലയാളത്തിലും …
Read More »
Prathinidhi Online