കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനക്കലിയില്‍ ഒരു ജീവന്‍കൂടെ പൊലിഞ്ഞു. തിരുനെല്ലി അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി (65) യാണ് മരിച്ചത്. വനത്തിനുള്ളില്‍ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കാട്ടാനയുടെ ചവിട്ടേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. മുഖത്ത് മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പനവല്ലി അപ്പപ്പാറ റോഡില്‍ വനത്തിലേക്ക് കയറുന്ന ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. അപ്പപാറ ചെറുമാത്തൂര്‍ ഉന്നതിയിലെ മകള്‍ പ്രിയയുടെ വീട്ടിലാണ് …
Read More »മണ്ണാര്‍ക്കാട് ജനവാസമേഖലയില്‍ പുലിയിറങ്ങി; വളര്‍ത്തുനായയെ കടിച്ചു കൊന്നു
മണ്ണാര്‍ക്കാട്: നീണ്ട ഇടവേളയ്ക്ക് ശേഷം തത്തേങ്ങലത്ത് ജനവാസമേഖലയില്‍ വീണ്ടും പുലിയിറങ്ങി. തത്തേങ്ങലം സ്വദേശി ബിജുവിന്റെ വീട്ടിലെ വളര്‍ത്തു നായയെ പുലി കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. നായയുടെ ശരീരത്തിന്റെ ഭൂരിഭാഗവും ഭക്ഷിച്ച നിലയിലാണ്. വനംവകുപ്പ് പ്രദേശത്തെത്തി പരിശോധന തുടരുകയാണ്. പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പുഴ വാക്കോട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങിയിരുന്നു. പുലിയെ ശിരുവാണി ഉള്‍വനത്തില്‍ തുറന്നുവിടുകയായിരുന്നു.
Read More »വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു
കല്‍പ്പറ്റ: വയനാട്ടില്‍ കടുവ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു. പുല്‍പ്പള്ളി വണ്ടിക്കടവ് ദേവര്‍ഗദ്ദ കാട്ടുനായ്ക്ക ഉന്നതിയിലെ കൂമൻ മാരൻ ആണ് മരിച്ചത്. സഹോദരിയോടൊപ്പം വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോഴാണ് കടുവയുടെ ആക്രമണം ഉണ്ടായത്. മാരനെ കടുവ ഉൾക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയെന്ന് പ്രദേശവാസികൾ പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. പുഴയരികത്ത് നിന്ന് കൂമനെ വലിച്ചിഴച്ച് ഉൾക്കാട്ടിലേക്ക് കടുവ കൊണ്ടുപോകുകയായിരുന്നു. ജനവാസ മേഖലയോട് ചേർന്നുള്ള സ്ഥലത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. ശബ്ദം കേട്ട് …
Read More »കാട്ടാന ആക്രമണത്തിൽ ഒരു മരണം കൂടി; രണ്ടു ദിവസത്തിനിടെ രണ്ടാമത്തെ മരണം
തൃശൂര്‍: കാട്ടാനാക്രമണത്തില്‍ സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ജീവന്‍ നഷ്ടമായി. അതിരപ്പള്ളി വെള്ളിക്കുളങ്ങര ചായപ്പന്‍കുളി സ്വദേശി സുബ്രന്‍ (70) ആണ് മരിച്ചത്. ചായ കുടിക്കാന്‍ ഹോട്ടലിലേയ്ക്ക് വരുമ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 5.30 ഓടെയായിരുന്നു സംഭവം. കുട്ടിയാന അടക്കമുള്ള കാട്ടാനക്കൂട്ടം പ്രദേശത്തുണ്ടായിരുന്നതായി ദൃസാക്ഷികള്‍ പറയുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ രണ്ടുപേര്‍ക്കാണ് കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ ദിവസം അട്ടപ്പാടിയില്‍ കടുവ സെന്‍സസിനു …
Read More »കേരളത്തിന്റെ വന്യജീവി സംരക്ഷണ ബില്‍ കേന്ദ്രം തള്ളിയേക്കും; ഭരണഘടനാ വിരുദ്ധമെന്ന് വിമര്‍ശനം
ന്യൂഡല്‍ഹി: മനുഷ്യ-വന്യമൃഗ സംഘര്‍ഷത്തിന് പരിഹാരങ്ങളിലൊന്നായി സംസ്ഥാനം രൂപീകരിച്ച വന്യജീവി സംരക്ഷണ ബില്‍ കേന്ദ്രം തള്ളിയേക്കുമെന്ന് സൂചന. ജനവാസ മേഖലയിലിറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ അടിയന്തിര സാഹചര്യങ്ങളില്‍ കൊല്ലാനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കുന്ന ബില്ലിലാണ് തര്‍ക്കം. ബില്‍ ഭരണഘടനാ വിരുദ്ധമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബറിലാണ് ബില്‍ കേരള നിയമസഭയില്‍ പാസ്സാക്കിയത്. രാഷ്ട്രപതിയുടെ പരിഗണനയിലാണ് ബില്‍. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടു സംസ്ഥാന …
Read More »കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം, അട്ടപ്പാടിയില്‍ വനം വകുപ്പ് ജീവനക്കാന്‍ കൊല്ലപ്പെട്ടു
പാലക്കാട്: അട്ടപ്പാടി വനമേഖലയില്‍ കടുവ സെന്‍സസിനായി പോയ സംഘത്തിലെ വനംവകുപ്പ് ജീവനക്കാരന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഫോറസ്റ്റ് ബീറ്റ് അസിറ്റന്റ് കാളിമുത്തുവാണ് മരിച്ചത്. അട്ടപ്പാടി മുള്ളി വന മേഖലയില്‍ ഇന്ന് (ശനിയാഴ്ച) 12.30 ഓടെയാണ് സംഭവം. കടുവ സെന്‍സസിന് പോയ സംഘത്തെ കാട്ടാന ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥ സംഘം ചിതറിയോടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥ സംഘം ഒരുമിച്ചു കൂടിയപ്പോഴാണ് കാളിമുത്തുവിനെ കാണാനില്ലെന്ന് മനസ്സിലായത്. തുടര്‍ന്ന് ആര്‍ആര്‍ടി സംഘത്തിന്റെ ഉള്‍പ്പെടെ സഹായത്തോടെ …
Read More »ജവഹര്‍ നവോദയ സ്‌കൂള്‍ പരിസരത്ത് വീണ്ടും പുലിയിറങ്ങി: സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം
മലമ്പുഴ: ജവഹര്‍ നവോദയ സ്‌കൂള്‍ പരിസരത്ത് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് നാട്ടുകാരായ രണ്ടുപേര്‍ പുലിയെ പ്രദേശത്ത് കണ്ടത്. 108 ആംബുലന്‍സ് ഡ്രൈവര്‍ അന്‍ഷിഫും ക്യാറ്റില്‍ ഫീഡ് ഫാക്ടറിയിലെ ജീവനക്കാരന്‍ ശ്രീജിത്തും രാത്രി ബൈക്കില്‍ വീടുകളിലേക്ക് മടങ്ങുന്നതിനിടെയാണ് പുലിയെ കണ്ടത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മലമ്പുഴ പോലീസും വനംവകുപ്പും പ്രദേശത്തെത്തി പരിശോധന നടത്തി. പുലിയെ എത്രയും പെട്ടെന്ന് പിടികൂടണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവച്ചു. …
Read More »മലമ്പുഴയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം; സ്‌കൂളിനു സമീപം പുലി മടയെന്ന് നാട്ടുകാര്‍
പാലക്കാട്: മലമ്പുഴയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം. മലമ്പുഴ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരത്ത് പുലിയെ കണ്ടതായി പ്രദേശവാസികളാണ് അറിയിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് തോട്ടം നനയ്ക്കാനെത്തിയ തൊഴിലാളികള്‍ പുലിയെ കണ്ടത്. സ്‌കൂളിനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും പുലിയുടെ ശബ്ദം കേട്ടതായും സമീപവാസികള്‍ പറയുന്നു. സ്‌കൂള്‍ മതിലില്‍ പുലിയെ കണ്ടതായി വിദ്യാര്‍ത്ഥികളും പറയുന്നു. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണം കഴിച്ച് കൈ കഴുകാനെത്തിയപ്പോഴാണ് പുലിയെ കണ്ടത്. കുട്ടികളെ കണ്ടതോടെ പുലി സമീപത്തെ കുറ്റിക്കാട്ടിലേക്ക് …
Read More »കൊഴിഞ്ഞാമ്പാറയിൽ തെരുവ് നായയുടെ ആക്രമണം: പരിക്കേറ്റ നാലു പേരിൽ ഒരാളുടെ നില ഗുരുതരം
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ തെരുവ് നായയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്. പാറക്കളം സ്വദേശികളായ നാരായണിയമ്മ (80) , കാശു മണി (70), ഇതിക (അഞ്ച്), ആരവ് (എട്ട്) എന്നിവർക്കാണ് കടിയേറ്റത്. പരിക്കേറ്റവർക്ക് ചിറ്റൂർ താലൂക്കാശുപത്രിയിൽ ചികിത്സ നൽകി. ഇതിൽ നാരായണിയമ്മയുടെ മുറിവ് ഗുരുതരമായതിനാൽ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കയാണ്.
Read More »മലമ്പുഴയില്‍ കണ്ട പുലിക്കായി തിരച്ചില്‍ തുടരും;രാത്രി യാത്രചെയ്യുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം
പാലക്കാട്: മലമ്പുഴയില്‍ കണ്ട പുലിക്കായുള്ള തിരച്ചില്‍ തുടരുമെന്ന് വനംവകുപ്പ് അറിയിച്ചു. മലമ്പുഴ അകത്തേത്തറ, കെട്ടേക്കാട് വനം റേഞ്ച് പരിധിയില്‍ രാത്രി യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രദേശത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. രാത്രിയും പുലിക്കായുള്ള തിരച്ചില്‍ തുടരാനാണ് വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം തീരുമാനിച്ചിരിക്കുന്നത്. പ്രദേശത്ത് മുഴുവന്‍ സമയ നിരീക്ഷണത്തിന് വനം വകുപ്പ് പ്രത്യേക സ്‌ക്വാഡ് തുടരുന്നുണ്ട്. രണ്ട് സംഘങ്ങളെയാണ് നിരീക്ഷണത്തിന് നിയോഗിച്ചിട്ടുള്ളത്. …
Read More »
Prathinidhi Online