Tag Archives: Human animal conflict

മൃഗങ്ങളുടെ കടിയേറ്റ് വരുന്നവർക്ക് സ്വകാര്യ ആശുപതികളിൽ സൗജന്യ ചികിത്സ നൽകണം; നിയമ ഭേദഗതിയുമായി കർണാടക

ബാംഗ്ലൂർ: മൃഗങ്ങളുടെ കടിയേറ്റ് എത്തുന്നവർക്ക് സൗജന്യ ആശുപത്രികളിൽ ഇനി സൗജന്യ അടിയന്തര ചികിത്സ നൽകാൻ നിയമ ഭേദഗതി നടത്തി കർണാടക. നായ, പാമ്പ്, മറ്റ് മൃഗങ്ങൾ എന്നിവയുടെ കടിയേറ്റാൽ അടിയന്തിര ചികത്സ നൽകണമെന്നാണ് ആരോഗ്യ വകുപ്പ്  ഇറക്കിയ ഭേദഗതിയിൽ. 2007ലെ കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ സെക്‌ഷൻ 11ലാണ് ഭേദഗതി വരുത്തിയത്. മുൻകൂർ പണം നൽകാതെ തന്നെ പ്രഥമ ശുശ്രൂഷയും തുടർ ചികിത്സയും ഇനി മുതൽ സൗജന്യമാണ്. സുപ്രീം …

Read More »

മലബാര്‍ സിമന്റ്‌സ് ലിമിറ്റഡിന്റെ പരിസരത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു; തൊഴിലാളികള്‍ക്ക് ജാഗ്രത മുന്നറിയിപ്പ്

പാലക്കാട്: വാളയാര്‍ മലബാര്‍ സിമന്റ്‌സ് ലിമിറ്റഡ് പ്ലാന്റ് പരിസരത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ തൊഴിലാളികള്‍ക്കുള്‍പ്പെടെ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. നവംബര്‍ 8ന് രാത്രി 11.30ഓടെ ഇലക്ട്രിക്കല്‍ ലോഡിംഗ് സെന്റര്‍-1 ന്റെ പരിസരത്താണ് പുലിയെ കണ്ടതായി വിവരം ലഭിച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ വനം വകുപ്പും ഇത് സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പ്ലാന്റിലെ തൊഴിലാളികള്‍ക്ക് മാനേജ്മന്റ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ ജീവനക്കാരും ജാഗ്രത പാലിക്കണമെന്നും രാത്രി സമയങ്ങളില്‍ …

Read More »

കാട്ടുപന്നി കുറുകെച്ചാടി; നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് പാലക്കാട് 3 യുവാക്കള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: കാട്ടുപന്നി കുറുകെച്ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മറിഞ്ഞ് 3 യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് ചിറ്റൂര്‍ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. പാലക്കാട് സ്വദേശികളായ രോഹന്‍ രഞ്ജിത്ത് (24), രോഹന്‍ സന്തോഷ് (22), സനൂജ് (19) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്ക് കൂടി അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ചിറ്റൂരില്‍ നിന്നും മടങ്ങുന്നതിനിടെ കൊടുമ്പ് കല്ലിങ്കല്‍ ജംഗ്ഷനില്‍ വച്ചാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. നിയന്ത്രണം …

Read More »

പുലിയെ പേടിച്ച് അടച്ചിട്ട മുള്ളി ട്രൈബല്‍ സ്‌കൂള്‍ നാളെ തുറക്കും

പാലക്കാട്: പുലിയെ ഭയന്ന് അടച്ചിട്ട മുള്ളി ട്രൈബല്‍ ജിഎല്‍പി സ്‌കൂള്‍ നാളെ തുറക്കും. വന്യജീവി ശല്യം തടയുന്നതിനും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ സ്വീകരിക്കുമെന്ന വനംവകുപ്പിന്റെ ഉറപ്പിലാണ് സ്‌കൂള്‍ തുറക്കുന്നത്. സ്‌കൂള്‍ പരിസരത്ത് വനംവകുപ്പിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അറുപതോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിന് അരികില്‍ കഴിഞ്ഞദിവസം പുലിയെത്തിയിരുന്നു. പുലിയെ പിടികൂടാനുള്ള കൂടും, സ്‌കൂള്‍ പരിസരത്ത് പ്രത്യേക കമ്പിവേലിയും, ക്യാമറയും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ വനംമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സബ് …

Read More »

18 മണിക്കൂര്‍ ദൗത്യം: ഓങ്ങല്ലൂരില്‍ വെടിവച്ചു കൊന്നത് 87 കാട്ടുപന്നികളെ

ഓങ്ങല്ലൂര്‍: സ്വസ്ഥമായ ജനജീവിതത്തെ താറുമാറാക്കുന്ന കാട്ടു പന്നികളെ കൂട്ടത്തോടെ വെടിവച്ച് കൊന്ന് ഓങ്ങല്ലൂര്‍ പഞ്ചായത്തും ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചും. 18 മണിക്കൂര്‍ നീണ്ട ദൗത്യത്തില്‍ ഉപദ്രവകാരികളായ 87 കാട്ടുപന്നികളെയാണ് വെടിവച്ചു കൊന്നത്. ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചും, ഓങ്ങല്ലൂര്‍ പഞ്ചായത്തും ചേര്‍ന്നായിരുന്നു നടപടികള്‍ സ്വീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള ഒന്‍പത് ഷൂട്ടര്‍മാരും 20 ഓളം സഹായികളും ആറ് വേട്ടനായ്ക്കളും ചേര്‍ന്നുള്ള ദൗത്യമാണ് നടന്നത്. പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലിറങ്ങിയ പന്നികളെയാണ് വെടിവച്ചു കൊന്നത്. …

Read More »

വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിക്ക് നേരെ തെരുവുനായയുടെ ആക്രമണം

മലപ്പുറം : വീട്ടില്‍ കിടുന്നുറങ്ങുന്നതിനിടെ എട്ടുവയസ്സുകാരന് നേരെ തെരുവുനായയുടെ ആക്രമണം. കോട്ടക്കല്‍ പുത്തൂര്‍ ബൈപ്പാസില്‍ ആമപ്പാറഭാഗത്തെ വളപ്പില്‍ ലുക്മാന്റെ മകന്‍ മിസ്ഹാബിനു നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയില്‍ കയറിയായിരുന്നു നായയുടെ ആക്രമണം. കുട്ടിയുടെ കാല്പാദത്തിന് സാരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ കോട്ടക്കലിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. വീട്ടില്‍ വിരുന്നുകാരുണ്ടായിരുന്നതിനാല്‍ മുന്‍വശത്തെ വാതില്‍ തുറന്നിരുന്നു. അകത്തേക്ക് ഓടിക്കയറിയ നായ ഉറങ്ങുന്ന മിസ്ബാഹിനെ കടിക്കുകയായിരുന്നു. …

Read More »

കാഞ്ഞിരപ്പുഴയില്‍ വളര്‍ത്തുനായയെ പുലി കടിച്ചുകൊണ്ടുപോയി; ദൃശ്യങ്ങള്‍ സിസിടിവിയില്‍

പാലക്കാട്: കാഞ്ഞിരപ്പുഴയില്‍ വളര്‍ത്തുനായയെ പുലി പിടിച്ചു. വാക്കോടന്‍ അംബികയുടെ വീട്ടിലെ വളര്‍ത്തുനായയെയാണ് പുലി കടിച്ചെടുത്ത് കൊണ്ടുപോയത്. നായയെ കാണാതായതോടെ സിസിടിവി പരിശോധിച്ചപ്പോഴാണ് കുടുംബം വീട്ടില്‍ പുലിയെത്തിയതും വളര്‍ത്തുനായയെ പുലി കടിച്ചെടുത്ത് ഓടുന്നതും കണ്ടത്. വീട്ടിനു മുന്നില്‍ നടന്ന സംഭവം പക്ഷേ വീട്ടുകാര്‍ അറിഞ്ഞത് സിസിടിവി കണ്ടപ്പോള്‍ മാത്രമാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. പതുങ്ങിയെത്തിയ പുലി വീട്ടുമുറ്റത്ത് കിടക്കുകയായിരുന്ന വളര്‍ത്തുനായക്ക് നേരെ ചാടിവീണു നിമിഷങ്ങള്‍ക്കകം കടിച്ചെടുത്ത് ഇരുട്ടിലേക്ക് മറഞ്ഞുപോകുന്ന ദൃശ്യങ്ങളാണ് …

Read More »

ജനവാസമേഖലയില്‍ ഇറങ്ങിയ പുലി ആടിനെ കൊന്നുതിന്നു

കാഞ്ഞിരപ്പുഴ: ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി വീടിനു സമീപത്ത് കെട്ടിയിരുന്ന ആടിനെ കൊന്നുതിന്നു. കാഞ്ഞിരം മുനിക്കോടം ഇരട്ടക്കുളം കാങ്കത്തു വീട്ടില്‍ ഗോപാലന്റെ വീട്ടിലെ ആടിനെയാണ് കൊന്നത്. ആടിനെ പകുതി തിന്ന് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം. രാത്രി ശക്തിയായി മഴ പെയ്തതിനാല്‍ വീട്ടുകാര്‍ ശബ്ദമൊന്നും കേട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഞായറാഴ്ചയാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. കൂട്ടില്‍ നാല് ആടുകളാണ് ഉണ്ടായിരുന്നത്. കൂടിന് സമീപത്തായി വന്യജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് …

Read More »

തെരുവുനായയുടെ ആക്രമണത്തില്‍ അറ്റുപോയ 3 വയസ്സുകാരിയുടെ ചെവി തുന്നിച്ചേര്‍ത്തു

എറണാകുളം: വടക്കന്‍ പറവൂരില്‍ ഞായറാഴ്ച തെരുവുനായയുടെ ആക്രമണത്തിനിരയായ മൂന്ന് വയസുകാരിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. തെരുവുനായ കടിച്ചെടുത്ത കുട്ടിയുടെ ചെവി വിജയകരമായി തുന്നിച്ചേര്‍ത്തു. മേക്കാട് വീട്ടില്‍ മിറാഷിന്റെ മകള്‍ നിഹാരികയാണ് ഇന്നലെ തെരുവുനായയുടെ ക്രൂരമായ ആക്രമണത്തിനിരയായത്. എറണാകുളം സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. ശസ്ത്രക്രിയക്ക് ശേഷം കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് വീടിനടുത്തുള്ള അമ്പലപ്പറമ്പില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് നിഹാരികയെ തെരുവുനായ അതിക്രൂരമായി ആക്രമിച്ച് …

Read More »

വാല്‍പാറയില്‍ കാട്ടാന ആക്രമണം; മുത്തശ്ശിയും 3 വയസ്സുകാരിയും കൊല്ലപ്പെട്ടു

പറമ്പിക്കുളം: വാല്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ മൂന്നു വയസ്സുള്ള കുട്ടിയും മുത്തശ്ശിയും കൊല്ലപ്പെട്ടു. വാട്ടര്‍ഫാള്‍ എസ്റ്റേറ്റില്‍ കാടര്‍പ്പാറയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. ഹേമശ്രീ (3), അസല (52) എന്നിവരാണ് കൊല്ലപ്പെട്ടത്. വീടിന്റെ മുന്‍വാതില്‍ പൊളിച്ച് കാട്ടാന വീടിന് അകത്തു കയറുകയായിരുന്നു. കുട്ടിയെ എടുത്ത് ഓടുന്നതിനിടെ ഇരുവരേയും കാട്ടാന ആക്രമിക്കുകയും നിലത്തു വീണ ഇരുവരേയും ചവിട്ടുകയും ചെയ്തു. കുഞ്ഞ് സംഭവസ്ഥലത്ത് വച്ച് അസല ആശുപത്രിയിലേക്ക് പോകുന്ന വഴിക്കും മരിച്ചു. …

Read More »