കിഴക്കഞ്ചേരി: ജനവാസ മേഖലകളിലിറങ്ങുന്ന ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാന്‍ അനുമതി നല്‍കി കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് ഉത്തരവിറക്കി. മനുഷ്യരും വന്യജീവി സംഘര്‍ഷങ്ങളും കുറക്കുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി പഞ്ചായത്തിന് 892 പരാതികളാണ് ലഭിച്ചത്. കാട്ടാന ശല്യവും കാട്ടു പന്നികളുടെ ഉപദ്രവവും ചൂണ്ടിക്കാട്ടിയുള്ള രാതികളായിരുന്നു ഏറെയും. ഇതിനു പിന്നാലെയാണ് പഞ്ചായത്തിന്റെ നടപടി. തോക്ക് ലൈസന്‍സുള്ള 15 പേര്‍ക്കാണ് വെടിവയ്ക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ജനങ്ങളുടെ ഭാഗത്ത് നിന്ന് പരാതികള്‍ ലഭിച്ചിട്ടും …
Read More »ഒരാഴ്ചക്കിടെ വന്യമൃഗ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത് 2പേര്‍ക്ക്; അഗളിയില്‍ ജനകീയ പ്രതിഷേധം
അഗളി: ഒരാഴ്ചക്കിടെ രണ്ടുപേര്‍ക്ക് വന്യമൃഗ ശല്യത്തില്‍ ജീവന്‍ നഷ്ടമായതില്‍ പ്രതിഷേധം ശക്തമാകുന്നു. രോഷാകുലരായ നാട്ടുകാര്‍ താവളം കവലയിലെ പ്രധാന റോഡ് ഉപരോധിച്ചു. ബുധനാഴ്ച രാവിലെ തുടങ്ങിയ പ്രതിഷേധത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. മണ്ണാര്‍ക്കാട് ഡിഎഫ്ഒ സി.അബ്ദുല്‍ ലത്തീഫ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ഉച്ചയ്ക്ക് രണ്ടോടെയാണ് പ്രതിഷേധം അവസാനിച്ചത്. ചര്‍ച്ചയിലെ ഒത്തുതീര്‍പ്പ് പ്രകാരം മരണപ്പെട്ട ശാന്തകുമാറിന്റേയും ബാലസുബ്രഹ്‌മണ്യത്തിന്റേയും കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം സഹായ ധനത്തിന്റെ …
Read More »ആലുവയില്‍ കടന്നല്‍ കുത്തേറ്റ് വയോധികന്‍ മരിച്ചു
കൊച്ചി: ആലുവയില്‍ കടന്നല്‍ കുത്തേറ്റ് വയോധികന്‍ മരിച്ചു. കീഴ്മാട് കുറുന്തല കിഴക്കേതില്‍ വീട്ടില്‍ ശിവദാസന്‍ (68) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. പശുവിനെ കെട്ടാനായി സമീപത്തുള്ള വയലില്‍ പോയപ്പോഴാണ് കടന്നല്‍ കൂട്ടത്തോടെ ആക്രമിച്ചത്. ശിവദാസനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകന്‍ പ്രഭാതിനും സുഹൃത്ത് അജിത്തിനും കടന്നല്‍ കുത്തേറ്റിട്ടുണ്ട്. പ്രഭാത് ആശുപത്രിയില്‍ ചികിത്സയിലാണ്. ശിവദാസന്റെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും അടുത്തേക്ക് പോകാന്‍ സാധിച്ചിരുന്നില്ല. പിന്നീട് റെയിന്‍കോട്ടും ഹെല്‍മറ്റും ഉള്‍പ്പെടെയുള്ളവ …
Read More »വയനാട്ടിൽ ചെറുപുഴകളിൽ ചീങ്കണ്ണികളും മുതലകളും എണ്ണം കൂടി ; നാട്ടുകാര്‍ ഭീതിയിൽ
കൽപ്പറ്റ: പുഴയില്‍ വെള്ളം താഴ്‌ന്നതോടെ പനമരം വലിയ പുഴയുടെ കൈവഴികളായ ചെറുപുഴകളില്‍ മുതലകളുടെയും ചീങ്കണ്ണികളുടെയും എണ്ണം കൂടി. ചെറിയ പുഴകളുടെ മണല്‍ത്തിട്ടകളിലും കരകളിലും മുതലയും ചീങ്കണ്ണികളും കയറിക്കിടക്കുന്നത് പതിവായി. മാലിന്യം വ്യാപകമായി പുഴകളില്‍ തള്ളുന്ന ഭാഗങ്ങളിലാണു ചീങ്കണ്ണികള്‍ ഏറ്റവും കൂടുതല്‍ ഉള്ളത്. പനമരം, കബനി, കാവടം, വെണ്ണിയോട് പുഴകളിലാണ് മുതലകളും ചീങ്കണ്ണികളും ഏറെയുള്ളത്. ഇവയെ നിയന്ത്രിക്കാനുള്ള നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read More »
Prathinidhi Online