തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടുത്തം. സ്റ്റേഷന്റെ രണ്ടാമത്തെ ഗേറ്റിനടുത്തുള്ള ബൈക്ക് പാര്‍ക്കിങ് ഏരിയയിലാണ് തീപിടിച്ചത്. നൂറിലധികം ബൈക്കുകള്‍ കത്തിനശിച്ചു. രാവിലെ 6.30 ഓടെയാണ് അപകടം. 600 ലധികം ബൈക്കുകള്‍ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്നതായാണ് വിവരം. രണ്ടാം ഗേറ്റിലെ ടിക്കറ്റ് കൗണ്ടര്‍ പൂര്‍ണമായും കത്തിനശിക്കുകയും നിര്‍ത്തിയിട്ടിരുന്ന എഞ്ചിന്‍ കത്തുകയും ചെയ്തു. സമീപത്തുള്ള മരങ്ങളിലേക്കും തീപടര്‍ന്നിരുന്നു. ഫയര്‍ഫോഴ്‌സിന്റെ 5 യൂണിറ്റുകളെത്തിയാണ് തീയണച്ചത്. സംസ്ഥാന പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു.
Read More »ടാറ്റാ നഗര്‍-എറണാകുളം ട്രെയിനില്‍ തീപിടുത്തം; ഒരു മരണമെന്ന് റിപ്പോര്‍ട്ട്
വിശാഖപട്ടണം: എറണാകുളം-ടാറ്റാ നഗര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ (ട്രെയിന്‍ നമ്പര്‍: 18189) തീപിടുത്തം. രണ്ട് എസി കോച്ചുകള്‍ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. ഒരാള്‍ മരിച്ചെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ ഇയാളുടെ വിശദാംശങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. പുലര്‍ച്ചെയാണ് സംഭവം. ബി 1, എം 2 കോച്ചുകളാണ് കത്തിയത്. കോച്ചുകളില്‍ ഉണ്ടായിരുന്ന 158 യാത്രക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അനകാപള്ളി ജില്ലയിലെ യെലമഞ്ചലി സ്റ്റേഷന് സമീപമാണ്് തീപിടിത്തമുണ്ടായത്. വിശാഖപട്ടണത്ത് നിന്ന് 66 കിലോമീറ്റര്‍ അകലെയാണ് ഈ സ്റ്റേഷന്‍. …
Read More »റീല്‍സിനായി ചുവപ്പ് വെളിച്ചം കത്തിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു; കണ്ണൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
കണ്ണൂര്‍: റീല്‍സ് ചിത്രീകരിക്കാനായി ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ നിര്‍ത്തിച്ച പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. വ്യാഴാഴ്ച പുലര്‍ച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയില്‍ വച്ചാണ് സംഭവം. റീല്‍സെടുക്കാന്‍ എറണാകുളം – പൂണൈ എക്‌സ്പ്രസിന്റെ മുന്‍പില്‍ ചുവപ്പ് വെളിച്ചം കത്തിച്ച് കാട്ടി നിര്‍ത്തിക്കുകയായിരുന്നു. അപായ സിഗ്നലാണെന്ന കരുതി ലോക്കോ പൈലറ്റ് ട്രെയിന്‍ ഉടനടി നിര്‍ത്തുകയായിരുന്നു. കേസ് കണ്ണൂര്‍ പോലീസായിരുന്നു അന്വേഷിച്ചിരുന്നത്. അറസ്റ്റു ചെയ്ത വിദ്യാര്‍ത്ഥികളെ പോലീസ് ജാമ്യത്തില്‍ വിട്ടിട്ടുണ്ട്. ദൃശ്യങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. കൂടുതല്‍ പേര്‍ …
Read More »26മുതല്‍ ട്രെയിന്‍ ടിക്കറ്റുകളുടെ വിലകൂടും; ലക്ഷ്യം 600 കോടി അധിക വരുമാനം
പാലക്കാട്: ട്രെയിന്‍ ടിക്കറ്റുകളില്‍ റെയില്‍വേ പ്രഖ്യാപിച്ച മാറ്റങ്ങള്‍ ഈ മാസം 26 മുതല്‍ പ്രാബല്യത്തില്‍ വരും. ഓര്‍ഡിനറി ക്ലാസുകളില്‍ 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസ വീതം അധികമായി നല്‍കണം. മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയാണ് വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ 215 കിലോമീറ്ററില്‍ താഴെ യാത്ര ചെയ്യുന്നവര്‍ക്ക് നിരക്ക് വര്‍ദ്ധന ബാധകമല്ല. നോണ്‍ എസി കോച്ചില്‍ 500 കിലോമീറ്ററില്‍ താഴെ ദൂരം യാത്ര ചെയ്യുന്ന വ്യക്തിക്ക് …
Read More »ട്രെയിനുകളില്‍ ഇനി യാത്രചെയ്യുമ്പോള്‍ ലഗേജുകള്‍ രജിസ്റ്റര്‍ ചെയ്യണം; ഭാരപരിധി കഴിഞ്ഞാല്‍ പിഴ
പാലക്കാട്: ട്രെയിനുകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ ലഗേജുകള്‍ കയറ്റി യാത്ര ചെയ്താല്‍ ഇനി മുതല്‍ അധികതുക നല്‍കേണ്ടി വരും. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യാത്രക്കാരുടെ സൗകര്യവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് പുതിയ പരിഷ്‌കരണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇനിമുതല്‍ യാത്ര ചെയ്യുന്നതിന് മുന്‍പ് ലഗേജുകളും രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്ത ലഗേജുകളുണ്ടെങ്കില്‍ അതിന് പിഴ നല്‍കേണ്ടി വരും. എസി ഫസ്റ്റ് ക്ലാസില്‍ 70 കിലോയും സ്ലീപ്പര്‍ ക്ലാസില്‍ …
Read More »വരുന്നു എസി ലോക്കല്‍ ട്രെയിനുകള്‍; 238 ട്രെയിനുകള്‍ക്ക് കേന്ദ്രത്തിന്റെ അനുമതി
മുംബൈ: അടിമുടി മാറ്റത്തിനൊരുങ്ങി റെയില്‍വേ. ലോക്കല്‍ ട്രെയിനുകളെ നവീകരിക്കുന്നതിന്റെ ഭാഗമായി പുതുതായി 238 എ.സി ട്രെയിനുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. നിരക്ക് വര്‍ദ്ധനവില്ലാതെ ട്രെയിനുകള്‍ ഓടിക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. ഇതിനായുള്ള കരാര്‍ നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി 19,293 കോടി രൂപയാണ് മുംബൈ അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട് 3 പദ്ധതി പ്രകാരം സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. കരാര്‍ നടപടികളും ആരംഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ മധ്യ-പശ്ചിമ റെയില്‍വേകളില്‍ ഓരോ വീതം എസി ട്രെയിനുകള്‍ …
Read More »ഷൊര്‍ണൂര്‍-നിലമ്പൂര്‍ മെമുവിന് ഇനി തുവ്വൂരിലും സ്റ്റോപ്പ്
തുവ്വൂര്‍: ഷൊര്‍ണൂര്‍-നിലമ്പൂര്‍ മെമുവിന് തുവ്വൂരിലും സ്റ്റോപ്പ് അനുവദിച്ചു. സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നീളം കൂട്ടി നവീകരിച്ചതോടെയാണ് സ്റ്റോപ്പ് അനുവദിച്ചത്. പ്ലാറ്റ്‌ഫോമിന് നീളം കുറവായതിനാല്‍ അപകട സാധ്യത ചൂണ്ടിക്കാട്ടി നേരത്തേ ഇവിടെ സ്റ്റോപ്പ് അനുവദിച്ചിരുന്നില്ല. 4 മാസംകൊണ്ട് പ്ലാറ്റ് ഫോം നവീകരിച്ചതോടെയാണ് സ്‌റ്റോപ്പ് യാഥാര്‍ത്ഥ്യമാകുന്നത്. തുവ്വൂരില്‍ മെമുവിന് സ്റ്റോപ്പ നല്‍കാത്തതില്‍ യാത്രക്കാരുടെ അടുത്ത് നിന്ന് പ്രതിഷേധമുണ്ടായിരുന്നു. പ്രദേശത്തെ മലയോര മേഖലയിലുള്ളവര്‍ തുവ്വൂരിനെയാണ് പ്രധാനമായും യാത്രകള്‍ക്കായി ആശ്രയിക്കുന്നത്. നാട്ടുകാരുടേയും പഞ്ചായത്തിന്റേയും എംഎല്‍എയുടേയും നിരന്തര ശ്രമഫലമായാണ് …
Read More »ട്രെയിനുകളില്‍ കര്‍പ്പൂരം കത്തിച്ച് പൂജ ചെയ്താല്‍ 3 വര്‍ഷം തടവ്
പാലക്കാട്: തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ച് പൂജ ചെയ്താല്‍ ശക്തമായ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ദക്ഷിണ റയില്‍വേ. 1000 രൂപ പിഴയോ മൂന്നുവര്‍ഷം തടവോ ശിക്ഷ ലഭിക്കുന്ന കുറ്റമാണിതെന്ന് റെയില്‍വേയുടെ മുന്നറിയിപ്പിലുണ്ട്. ശബരിമല ഭക്തര്‍ തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ച് പൂജ ചെയ്യുന്നു എന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനിലും കര്‍പ്പൂരം കത്തിച്ചുള്ള പൂജകള്‍ വിലക്കുന്നത്. തീ പിടിക്കാന്‍ സാധ്യതയുള്ള സാധനങ്ങള്‍ ട്രെയിനില്‍ …
Read More »‘ഡോർ ടു ഡോർ’ ഡെലിവറി സർവീസുമായി ഇന്ത്യൻ റെയിൽവേ; ഓൺലൈനായും ബുക്ക് ചെയ്യാം
പാലക്കാട്: ഉപഭോക്താക്കളിലേക്ക് വേ ഗത്തിൽ സാധനങ്ങളെത്തിക്കാൻ സഹായിക്കുന്ന പാർസൽ സംവിധാനം കൂടുതൽ ജനകീയമാക്കാനുള്ള നടപടികളുമായി ഇന്ത്യൻ റെയിൽവേ. നിലവിലുള്ള സെക്യൂറിറ്റി ചാർജുകളുൾപ്പെടെയുള്ള ചാർജുകൾ കുറച്ച് കുടുതൽ സ്വകാര്യ സംരംഭകരെ ആകർഷിക്കാനുള്ള നടപടികളാണ് റെയിൽവേ കൊണ്ടുവരുന്നത്. ഇതിൻ്റെ ഭാഗമായി മുംബൈ-കൊൽക്കത്ത റൂട്ടിൽ ഡോർ ടു ഡോർ ഡെലിവറി സമ്പ്രദായത്തോടെ പാർസൽ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. പാർസൽ സൗകര്യം വിപുലപ്പെടുത്തുന്നതിൻ്റെ ഭാഗമായി കൂടുതൽ സ്ഥലം ട്രെയിനുകളിൽ പാർസലുകൾക്കായി മാറ്റി വയ്ക്കുമെന്നും റെയിൽവേ പറയുന്നു. 10 …
Read More »ട്രെയിൻ തട്ടി മരിച്ചയാളുടെ ബന്ധുക്കളെ തേടുന്നു
പാലക്കാട്: നവംബര്‍ 15 ന് പാലക്കാട് ജങ്ഷന്‍ റെയില്‍വെ സ്റ്റേഷനു സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെയത്തിയയാളെ തിരിച്ചറിഞ്ഞില്ല. 45 വയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന പുരുഷനെയാണ് നവംബര്‍ 15 ന് ഉച്ചയ്ക്ക് 2.45 ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടതു നെഞ്ചിലെ കറുത്ത മറുകിനടുത്തായി പച്ച കുത്തിയിട്ടുണ്ട്. 179 സെ.മീ നീളവും ക്രീം കളര്‍ ഷര്‍ട്ടും നീല ജീന്‍സുമാണ് വേഷം.മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെക്കുറിച്ച് …
Read More »
Prathinidhi Online