പാലക്കാട്: തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ച് പൂജ ചെയ്താല്‍ ശക്തമായ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ദക്ഷിണ റയില്‍വേ. 1000 രൂപ പിഴയോ മൂന്നുവര്‍ഷം തടവോ ശിക്ഷ ലഭിക്കുന്ന കുറ്റമാണിതെന്ന് റെയില്‍വേയുടെ മുന്നറിയിപ്പിലുണ്ട്. ശബരിമല ഭക്തര്‍ തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ച് പൂജ ചെയ്യുന്നു എന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനിലും കര്‍പ്പൂരം കത്തിച്ചുള്ള പൂജകള്‍ വിലക്കുന്നത്. തീ പിടിക്കാന്‍ സാധ്യതയുള്ള സാധനങ്ങള്‍ ട്രെയിനില്‍ …
Read More »‘ഡോർ ടു ഡോർ’ ഡെലിവറി സർവീസുമായി ഇന്ത്യൻ റെയിൽവേ; ഓൺലൈനായും ബുക്ക് ചെയ്യാം
പാലക്കാട്: ഉപഭോക്താക്കളിലേക്ക് വേ ഗത്തിൽ സാധനങ്ങളെത്തിക്കാൻ സഹായിക്കുന്ന പാർസൽ സംവിധാനം കൂടുതൽ ജനകീയമാക്കാനുള്ള നടപടികളുമായി ഇന്ത്യൻ റെയിൽവേ. നിലവിലുള്ള സെക്യൂറിറ്റി ചാർജുകളുൾപ്പെടെയുള്ള ചാർജുകൾ കുറച്ച് കുടുതൽ സ്വകാര്യ സംരംഭകരെ ആകർഷിക്കാനുള്ള നടപടികളാണ് റെയിൽവേ കൊണ്ടുവരുന്നത്. ഇതിൻ്റെ ഭാഗമായി മുംബൈ-കൊൽക്കത്ത റൂട്ടിൽ ഡോർ ടു ഡോർ ഡെലിവറി സമ്പ്രദായത്തോടെ പാർസൽ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. പാർസൽ സൗകര്യം വിപുലപ്പെടുത്തുന്നതിൻ്റെ ഭാഗമായി കൂടുതൽ സ്ഥലം ട്രെയിനുകളിൽ പാർസലുകൾക്കായി മാറ്റി വയ്ക്കുമെന്നും റെയിൽവേ പറയുന്നു. 10 …
Read More »ട്രെയിൻ തട്ടി മരിച്ചയാളുടെ ബന്ധുക്കളെ തേടുന്നു
പാലക്കാട്: നവംബര്‍ 15 ന് പാലക്കാട് ജങ്ഷന്‍ റെയില്‍വെ സ്റ്റേഷനു സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെയത്തിയയാളെ തിരിച്ചറിഞ്ഞില്ല. 45 വയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന പുരുഷനെയാണ് നവംബര്‍ 15 ന് ഉച്ചയ്ക്ക് 2.45 ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടതു നെഞ്ചിലെ കറുത്ത മറുകിനടുത്തായി പച്ച കുത്തിയിട്ടുണ്ട്. 179 സെ.മീ നീളവും ക്രീം കളര്‍ ഷര്‍ട്ടും നീല ജീന്‍സുമാണ് വേഷം.മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെക്കുറിച്ച് …
Read More »കളമശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റിയ സംഭവം; ട്രെയിനുകള്‍ വൈകിയോടുന്നു
കൊച്ചി: കളമശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ട്രെയിനുകള്‍ വൈകിയോടുന്നു. എഞ്ചിൻ പാളം തെറ്റിയതോടെ ഒരു ട്രാക്കിലൂടെയാണ് ട്രെയിനുകള്‍ കടത്തിവിട്ടിരുന്നത്. വൈകിട്ട് ഏഴുമണിയോടെയാണ് രണ്ടു ട്രാക്കുകളിലൂടെയും ട്രെയിനുകള്‍ കടത്തിവിടാനായെങ്കിലും ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. സംഭവത്തെ തുടര്‍ന്ന് വിവിധ ട്രെയിനുകള്‍ പിടിച്ചിട്ടിരുന്നു. ഇതാണ് ട്രെയിനുകൾ വൈകാൻ കാരണം. എറണാകുളം പാസഞ്ചര്‍, ഏറനാട് എക്സ്പ്രസ്, എറണാകുളം -ബെംഗളൂരു വന്ദേഭാരത്, എറണാകുളം-പാലക്കാട് മെമു തുടങ്ങിയ ട്രെയിനുകള്‍ രണ്ടു മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. ഉച്ചക്ക് …
Read More »അറ്റകുറ്റപ്പണി; ഐഐടി റെയില്‍വേ ഗേറ്റ് 6 ദിവസം അടച്ചിടും
മലമ്പുഴ: അറ്റകുറ്റപ്പണികള്‍ക്കായി ഐഐടി റെയില്‍വേ ഗേറ്റ് (LC.156 Moruglass Gate, IIT) 6 ദിവസം അടച്ചിടും. 26ന് രാവിലെ 7 മണിമുതല്‍ ഡിസംബര്‍ 1ന് രാത്രി 8 മണിവരെയാണ് അടച്ചിടുന്നത്. ഇതുവഴി യാത്ര ചെയ്യുന്നവര്‍ പുത്തൂര്‍- കടുക്കാംകുന്നം മന്തക്കാട്-മലമ്പുഴ റോഡ് വഴി യാത്ര ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.
Read More »വന്ദേഭാരതില്‍ വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് ഗണഗീതം പാടിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങിനിടയില്‍ വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് ഗണഗീതം പാടിയതില്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യഭ്യാസമന്ത്രി. എറണാകുളം ബംഗലൂരു റൂട്ടില്‍ പുതുതായി അനുവദിച്ച ട്രെയിനിന്റെ ഉദ്ഘാടന യാത്രയിലായിരുന്നു സംഭവം. വിഷയം അതീവ ഗൗരവത്തോടെ കാണുന്നുവെന്നാണ് പൊതു വിദ്യഭ്യാസവകുപ്പിന്റെ പ്രതികരണം. പൊതു വിദ്യഭ്യാസ ഡയറക്ടര്‍ വിഷയത്തില്‍ അന്വേഷണം നടത്തി അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. പരിപാടിയില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതില്‍ വീഴ്ച സംഭവിച്ചോ എന്നുള്ള കാര്യത്തിലും അന്വേഷണം നടക്കും. അതേസമയം ആര്‍എസ്എസ് ഗണഗീതം പാടിയതുമായി …
Read More »എറണാകുളം-ബംഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു
കൊച്ചി: എറണാകുളം – കൈഎസ്ആര്‍ ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഫ്‌ലാഗ് ഓഫ് ചെയ്തു. കേരളത്തിന് അനുവദിച്ച മൂന്നാമത്തെ വന്ദേഭാരത് ട്രെയിനാണിത്. ഓണ്‍ലൈനായിട്ടാണ് ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചത്. ഈ റൂട്ടിലുള്ള വന്ദേഭാരതിന്റെ ട്രയല്‍ റണ്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര മന്ത്രിമാരായ ജോര്‍ജ്ജ് കുര്യന്‍, സുരേഷ് ഗോപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടന സ്‌പെഷ്യല്‍ ട്രെയിന്‍ രാവിലെ 8.50ന് എറണാകുളം …
Read More »യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കാന്‍ ‘ഓപ്പറേഷന്‍ രക്ഷിത’യുമായി റെയില്‍വേ: പരിശോധന ശക്തമാക്കി
പാലക്കാട്: ട്രെയിന്‍ യാത്രക്കാരുടെ പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷിതത്വമുറപ്പിക്കാന്‍ കര്‍ശന നടപടികളുമായി റെയില്‍വേ. ഇതിന്റെ ഭാഗമായി റെയില്‍വേ പൊലീസും ലോക്കല്‍ പൊലീസും ചേര്‍ന്ന് ‘ഓപ്പറേഷന്‍ രക്ഷിത’ എന്ന പേരില്‍ പദ്ധതി ആരംഭിച്ചു. റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ലഹരി ഉപയോഗം, സ്ത്രീകളോടുള്ള മോശമായ പെരുമാറ്റം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. റെയില്‍വേ എസ്.പി.യുടെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിങ്ങനെ നാല് മേഖലകളായി …
Read More »കുറ്റിപ്പാടം റെയില്‍വേ ഗേറ്റ് അടച്ചിടും
പാലക്കാട്: മുതലമട -കൊല്ലംകോട് സ്റ്റേഷനുകള്‍ക്കിടയിലുള്ള കുറ്റിപ്പാടം റെയില്‍വേ ഗേറ്റ് (എല്‍. സി നം. 27) അറ്റകുറ്റപ്പണികള്‍ക്കായി നവംബര്‍ 9 രാവിലെ 7 മുതല്‍ നവംബര്‍ 12 ന് രാത്രി 7 വരെ അടച്ചിടും.കാമ്പ്രത്തുചള്ള വണ്ടിത്താവളം പോയി കടന്നു പോകേണ്ട വാഹനങ്ങള്‍ ലെവല്‍ക്രോസ് 29 ലൂടെ കുറ്റിപ്പാടത്ത് നിന്ന് മലയംപള്ളം വഴി വണ്ടിത്താവളത്തേക്കും പറക്കുളമ്പ് ല്‍ നിന്നും മാമ്പള്ളം വഴി നെല്ലിയാമ്പതിയിലേക്കും പോകേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.
Read More »മൊബൈല്‍ ഫോണ്‍ പുറത്തേക്കുവീണാല്‍ അപായച്ചങ്ങല വലിക്കരുത്; കാത്തിരിക്കുന്നത് തടവും പിഴയും
ഓടുന്ന ട്രെയിനില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണു എന്നതിന്റെ പേരില്‍ അപായച്ചങ്ങല വലിക്കരുതെന്ന മുന്നറിയിപ്പുമായി റെയില്‍വേ സംരക്ഷണ സേന (ആര്‍.പി.എഫ്). ഇത്തരം കേസുകള്‍ ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് റെയില്‍വേയുടെ മുന്നറിയിപ്പ്. അനാവശ്യമായി ഇത്തരത്തില്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ 1000 രൂപ പിഴയോ ഒരുവര്‍ഷം വരെ തടവോ അല്ലെങ്കില്‍ രണ്ടുംകൂടിയ ശിക്ഷയോ ലഭിക്കാന്‍ സാധ്യതയുണ്ട്. മൊബൈല്‍ ഫോണ്‍ പുറത്ത് വീഴുകയാണെങ്കില്‍ വീണസ്ഥലം കൃത്യമായി നോട്ട് …
Read More »
Prathinidhi Online