Tag Archives: Indian railway

മംഗള എക്‌സ്പ്രസിന് എഞ്ചിന്‍ തകരാര്‍; തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വൈകിയോടുന്നു

ഷൊര്‍ണൂര്‍: എഞ്ചിന്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മംഗള എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ പിടിച്ചിട്ടു. ഷൊര്‍ണൂരിന് സമീപം മുള്ളൂര്‍ക്കരയില്‍ വച്ച് പുലര്‍ച്ചെ 6 മണിയോടെയാണ് എഞ്ചിന്‍ തകരാര്‍ മൂലം ട്രെയിന്‍ പ്രവര്‍ത്തനം നിലച്ചത്. പിന്നീട് ഷൊര്‍ണൂരില്‍ നിന്ന് എഞ്ചിന്‍ എത്തിച്ച് ട്രെയിന്‍ വള്ളത്തോള്‍ നഗറിലേക്ക് മാറ്റി ട്രെയിനുകള്‍ കടത്തി വിടുകയായിരുന്നു. ഇതേത്തുടര്‍ന്ന ട്രെയിനുകള്‍ 3 മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. തകരാര്‍ പരിഹരിച്ചതിനു ശേഷം മംഗള എക്‌സ്പ്രസ് യാത്ര തുടര്‍ന്നിട്ടുണ്ട്. രാവിലെ 8 മണിക്ക് …

Read More »

അടിമുടി ഹൈടെക്ക് ആകാന്‍ റെയില്‍വേ; സ്‌റ്റേഷനോട് ചേര്‍ന്ന് പലചരക്കു കടകളും ഫാന്‍സി കടകളും തുറക്കും

പാലക്കാട്: അടിമുടി മാറ്റത്തിന്റെ പാതയിലാണ് ഇന്ത്യന്‍ റെയില്‍വേ. ട്രെയിന്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യവും റെയില്‍വേയ്ക്ക് കൂടുതല്‍ വരുമാനവും ലഭിക്കുന്ന പദ്ധതികള്‍ കൂടുതലായി ആവിഷ്‌കരിക്കുന്ന തിടുക്കത്തിലാണ് റെയില്‍വേ ഇപ്പോള്‍. ഇപ്പോഴിതാ സ്‌റ്റേഷനോട് ചേര്‍ന്നുള്ള ഒഴുവുള്ള സ്ഥലങ്ങള്‍ കച്ചവടത്തിന് നല്‍കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ട്രെയിനിറങ്ങി വീട്ടിലേക്കു പോകുന്നതിന് മുന്‍പ് പലചരക്കു സാധനങ്ങളും പച്ചക്കറികളുമെല്ലാം റെയില്‍വേ സ്റ്റേഷനില്‍ തന്നെ കിട്ടും. സ്‌റ്റേഷനുകളില്‍ കൂടുതലുള്ള സ്ഥലങ്ങള്‍ ഇത്തരത്തില്‍ കച്ചവടത്തിന് നല്‍കി വരുമാനം വര്‍ദ്ധിപ്പിക്കാനാണ് പുതിയ നടപടി. …

Read More »

യാത്രക്കാരന് നെഞ്ചുവേദനയെന്ന് അറിയിച്ചിട്ടും ട്രെയിന്‍ നിര്‍ത്തിയില്ല; സ്റ്റേഷനിലെത്തിയപ്പോള്‍ ആംബുലന്‍സുമില്ല; യുവാവിന് പ്ലാറ്റ്‌ഫോമില്‍ ദാരുണാന്ത്യം

തൃശൂര്‍: നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ യുവാവിന് ആംബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്തിനാണ് (26) കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തത് മൂലം ജീവന്‍ നഷ്ടമായത്. തിങ്കളാഴ്ച രാത്രി മുംബൈ – എറണാകുളം ഓഖ എക്‌സ്പ്രസിലാണ് സംഭവം. ട്രെയിനില്‍ തൃശ്ശൂരിലേക്ക് വരുന്നതിനിടയില്‍ ഷൊര്‍ണ്ണൂര്‍ പിന്നിട്ടപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ട ശ്രീജിത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ടിടിഇയെ അറിയിച്ചെങ്കിലും തൊട്ടടുത്ത വള്ളത്തോള്‍ നഗര്‍ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയില്ല. ശ്രീജിത്തിനെ മുളങ്കുന്നത്തുകാവ് …

Read More »

20രൂപയ്ക്ക് ഭക്ഷണം; ജനതാ ഖാന പദ്ധതി കൂടുതല്‍ റെയില്‍വേ സ്റ്റേഷനുകളിലേക്ക്

പാലക്കാട്: കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭിക്കുക എന്നത് യാത്രയിലുടനീളം സാധാരണക്കാര്‍ നേരിടുന്ന ഒരു പ്രശ്‌നമാണ്. ഇത്തരമൊരു ലക്ഷ്യം മുന്നില്‍ക്കണ്ട് ദക്ഷിണ റെയില്‍വേ ആവിഷ്‌കരിച്ച് ‘ജനതാ ഖാന’ പദ്ധതി കൂടുതല്‍ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് റെയില്‍വേ. 20 രൂപയ്ക്ക് ഭക്ഷണം നല്‍കുന്നതാണ് പദ്ധതി. തമിഴ്‌നാട് രീതിയിലുള്ള ലെമണ്‍ റൈസ്, പുളിസാദം, തൈര് സാദം തുടങ്ങിയവ പദ്ധതി വഴി സ്റ്റേഷനുകളില്‍ വിതരണം ചെയ്യാനാണ് റെയില്‍വേ ആലോചിക്കുന്നത്. നിലവില്‍ തിരഞ്ഞെടുത്ത 27 സ്റ്റേഷനുകളില്‍ പദ്ധതി പ്രകാരം …

Read More »

റെയില്‍വേ സ്റ്റേഷന്‍ നവീകരണം: ഷൊര്‍ണൂരിലെ 100 വര്‍ഷം പഴക്കമുള്ള നടപ്പാലം പൊളിച്ചു നീക്കുന്നു

ഷൊര്‍ണൂര്‍: റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിന്റെ ഭാഗമായി അടച്ചിട്ടിരുന്ന പഴയ നടപ്പാലം പൊളിച്ചു നീക്കുന്ന പണികള്‍ പുരോഗമിക്കുന്നു. 100 വര്‍ഷത്തെ പഴക്കമുള്ള പാലം റെയില്‍വേ ബ്രിജസ് നടത്തിയ പരിശോധനയില്‍ കാലപ്പഴക്കത്താല്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പഴയ പാലത്തിന്റെ ചില ഭാഗങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ പൊളിച്ചു മാറ്റിയിരുന്നു. അവശേഷിച്ച ഇരുമ്പ് തൂണുകളില്‍ പുതിയ നടപ്പാത നിര്‍മ്മിക്കാമെന്ന് ആദ്യം തീരുമാനിച്ചെങ്കിലും തൂണുകള്‍ക്ക് ബലക്ഷയം കണ്ടെത്തി. തുടര്‍ന്നാണ് പാലം പൊളിക്കാന്‍ തീരുമാനമായത്. പഴയതിനേക്കാള്‍ വീതിയിലാണ് …

Read More »

ഇത് എയര്‍പോര്‍ട്ട് ആണോ? അതോ റിസോര്‍ട്ടോ? ഹിറ്റായി ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍

ഷൊര്‍ണൂര്‍: കണ്ടവര്‍ ആകെ അമ്പരന്നു. ഇത് എയര്‍പോര്‍ട്ടാണോ അതോ വല്ല റിസോര്‍ട്ടുമോ? ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷന്റെ മുന്‍കവാടത്തില്‍ അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ലൈറ്റുകള്‍ തെളിഞ്ഞപ്പോള്‍ ആളുകളില്‍ ചിലരെങ്കിലും ചെറുതായൊന്ന് അമ്പരന്നു. ഈ അമ്പരപ്പ് പലരും സമൂഹ മാധ്യമങ്ങളിലും ഷെയര്‍ ചെയ്തതോടെ മോടിപിടിപ്പിച്ച ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ കവാടം സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി. വള്ളുവനാട്, ഷൊര്‍ണൂര്‍, ഒറ്റപ്പാലം ട്രോള്‍ തുടങ്ങിയ പേജുകളില്‍ സ്റ്റേഷന്റെ വീഡിയോകള്‍ ഹിറ്റായി മാറി. രാത്രികാല ഫോട്ടോഷൂട്ടിനും മറ്റുമായി സ്‌റ്റേഷന്‍ …

Read More »