Tag Archives: jewellery

കുതിച്ചുയർന്നു സ്വർണ്ണം; ഇന്ന് കൂടിയത് 8640 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്. ഇന്ന് മാത്രം പവന് 8640 രൂപ കൂടി 1,31,160 രൂപയിലെത്തി. ആഗോള വിപണിയിലും ആഭ്യന്തര വിപണിയിലും ഇന്ന് വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. 10 ഗ്രാം 24 ക്യാരറ്റ് സ്വർണത്തിന് 1,75,869 രൂപയിലെത്തി. ഈയാഴ്ച മാത്രം 10 ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയത്. സമാന വർധന വെള്ളിയുടെ വിലയിലും രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്രത്തിൽ ആദ്യമായി വെള്ളി വില കിലോഗ്രാമിന് നാല് ലക്ഷം രൂപയുടെ അടുത്താണ്.

Read More »

‘എൻ്റെ പൊന്നേ’; കുതിച്ചുയർന്ന് സ്വർണം; ഇന്ന് മാത്രം കൂടിയത് 3680 രൂപ

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില എല്ലാ പ്രവചനങ്ങളെയും കാറ്റിൽപ്പറത്തി  കുതിപ്പ് തുടരുന്നു. ഇന്ന് മാത്രം ഒറ്റയടിക്ക് 3680 രൂപ.വർദ്ധിച്ച് പവന് 1,17,120 രൂപയിലെത്തി. ഒരു ഗ്രാമിന് 14,640 രൂപയിലെത്തി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 7280 രൂപയുടെ വർദ്ധനവാണ് സ്വർണവിപണിയിലുണ്ടായത്. സ്വർണ്ണത്തിൻ്റെ അസാധാരണമായ ഈ വർദ്ധനവ് സാധാരണക്കാരെയും വിവാഹ ആവശ്യങ്ങൾക്കായി സ്വർണ്ണം വാങ്ങാനിരിക്കുന്നവരെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിപണിയിലെ വമ്പൻ ഉയർച്ചക്കിടയിലും ഇന്നലെ 1680 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയ സ്വർണം ഇന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന …

Read More »

സ്വര്‍ണവിലയില്‍ വന്‍ വര്‍ധന: ഇന്ന് മാത്രം കൂടിയത് 3160 രൂപ

കൊച്ചി: സ്വര്‍ണവിലയിലെ റെക്കോര്‍ഡ് മുന്നേറ്റം പിടികിട്ടാതെ മുന്നേറുന്നു. ഇന്ന് 3 തവണ വില വര്‍ധിച്ച് പവന് 1,10,400 രൂപയായി. ഒറ്റ ദിവസം കൊണ്ട് വര്‍ധിച്ചത് 3160 രൂപ. ഗ്രാമിന് 13800 രൂപയിലെത്തി. ജനുവരി തുടങ്ങിയതോടെ സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുകയാണ്. രാവിലെ ഗ്രാമിന് 95 രൂപയും ഉച്ചയ്ക്ക് ശേഷം 100 രൂപയും വൈകുന്നേരത്തോടെ 200 രൂപയും വര്‍ധിക്കുകയായിരുന്നു. ഒറ്റ ദിവസം കൊണ്ട് ഗ്രാമിന് 395 രൂപയുടെ വര്‍ധനവുണ്ടായി. അന്താരാഷ്ട്ര സ്വര്‍ണവിലയും വര്‍ധിച്ച …

Read More »

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; തിങ്കളാഴ്ച കൂടിയത് 1800 രൂപ

കൊച്ചി: പിടി തരാതെ കുതിച്ചുയര്‍ന്ന് സ്വര്‍ണവില. തിങ്കളാഴ്ച ഒരു പവന് 1800 രൂപ ഉയര്‍ന്ന് 1,07,240 രൂപയിലെത്തി. ഗ്രാമിന് 225 രൂപ കൂടി 13,405 രൂപയായി. തിങ്കളാഴ്ച രാവിലെ പവന് 1400 രൂപയും ഉച്ചയ്ക്ക് ശേഷം 400 രൂപയുമായാണ് ഉയര്‍ന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ അധിക തീരുവ ചുമത്തുമെന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയാണ് സ്വരര്‍ണ വിലയിലെ കുതിപ്പിന് കാരണം. ഇത് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരുന്നു. 18 ദിവസത്തിനുള്ളില്‍ 8200 …

Read More »

സ്വര്‍ണവില ഉയരത്തില്‍ തന്നെ; പവന് 1,05,440

കൊച്ചി: സ്വര്‍ണവില ഉയരങ്ങള്‍ ഭേദിച്ച് മുന്നോട്ട് തന്നെ. പവന് 1,05,440 രൂപയിലാണ് വില്‍പ്പന നടക്കുന്നത്. ഇന്നലെ ഒരു പവന് 280 രൂപ കൂടി 1,05,440 രൂപയില്‍ എത്തിയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 13,180 രൂപയാണ് ഇന്നലത്തെ വിപണി വില. ഇന്നും ഇതേ നിലതന്നെ തുടരുകയാണ്. 24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില (1 ഗ്രാം) 14,378 രൂപയും, 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില (1 ഗ്രാം) 13,180 രൂപയും 18 കാരറ്റ് …

Read More »

പിടിതരാതെ സ്വര്‍ണം; ഇന്നുമാത്രം പവന് 1240 രൂപയുടെ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിലെ കുതിപ്പ് തുടരുന്നു. ഗ്രാമിന് 155 രൂപയും പവന് 1240 രൂപയുടെ വര്‍ധനവുമാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു പവന് പണിക്കൂലിയില്ലാതെ 1,04,240 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10,710 രൂപയിലെത്തി. 43, 9 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്. അന്താരാഷ്ട്ര രാഷ്ട്രീയ പ്രശ്‌നങ്ങള്‍ തന്നെയാണ് സ്വര്‍ണവിലയിലെ കുതിപ്പിന് കാരണം.    

Read More »

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്

പാലക്കാട്: സര്‍വകാല റെക്കോര്‍ഡിലെത്തിയ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു. ഇന്നലെ 12,675 രൂപയായിരുന്നെങ്കില്‍ ഇന്ന് 12650 രൂപയാണ് ഗ്രാമിന്റെ വില. പവന് 1,01,400 രൂപയില്‍ നിന്നും 1,01,200 രൂപയിലെത്തി. 24 കാരറ്റ് 1 ഗ്രാം സ്വര്‍ണത്തിന്റെ വില 13,800 രൂപയും 22 കാരറ്റ് സ്വര്‍ണത്തിന്റെ വില (1 ഗ്രാം) 12,650 രൂപയും 18 കാരറ്റ് സ്വര്‍ണത്തിന്റെ വില (1 ഗ്രാം) 10,350 …

Read More »

സ്വർണവില കുറഞ്ഞു; പവന് ഒരു ലക്ഷത്തിൽ താഴെയെത്തി

പാലക്കാട്: സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വർണ്ണവിലടിഞ്ഞ് ഒരു ലക്ഷത്തിൽ താഴെ എത്തി. ഗ്രാമിന് 12,485 രൂപയും പവന് 99,880 രൂപയുമാണ് ഇന്നത്തെ വില. കേരളത്തിലെ രണ്ട് സ്വർണവ്യാപാരി സംഘടനകളും ഇന്ന് ഒരേവിലയാണ് പ്രഖ്യാപിച്ചത്. കെ. സുരേന്ദ്രൻ, അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ നേതൃത്വം നൽകുന്ന ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനും (ജി.എസ്.എം.എ), കെ. സുരേന്ദ്രൻ, അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ നേതൃത്വം നൽകുന്ന ഗോൾഡ് ആൻഡ് …

Read More »

ആറാം ദിനവും സ്വര്‍ണവില മുന്നോട്ട് തന്നെ; വെള്ളി വിലയും കുതിക്കുന്നു

കൊച്ചി: സ്വര്‍ണവില തുടര്‍ച്ചയായ ആറാം ദിവസവും കുതിച്ചു മുന്നേറുന്നു. ഗ്രാമിന് 70 രൂപ കൂടി 12,835 രൂപയും പവന് 560 രൂപ കൂടി 1,02,680 രൂപയിലെത്തി. സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന മൂല്യമാണിത്. ഇന്നലെ ഗ്രാമിന് 30 രൂപയും പവന് 560 രൂപയും കൂടിയിരുന്നു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപയും 14 കാരറ്റിന് 45 രൂപയും വര്‍ദ്ധിച്ചിട്ടുണ്ട്. അതേസമയം വെള്ളി വിലയും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട് …

Read More »

ഒരു ലക്ഷം കടന്ന് സ്വർണ വില; സർവകാല റെക്കോർഡിലേക്ക്

പാലക്കാട്: സർവകാല റെക്കോർഡുകൾ ഭേദിച്ച് സ്വർണ വില. ഒരു പവൻ സ്വര്‍ണത്തിന് 1,01,600 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 12,700 രൂപ നൽകണം. കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്വര്‍ണ വില മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്.  കോവിഡ് കാലത്ത് സ്വര്‍ണത്തിന് 40000 രൂപയായിരുന്നു വില. ഇത് 5 വര്‍ഷം കൊണ്ട് ഒരു ലക്ഷത്തിനപ്പുറം കടന്നിരിക്കുകയാണ്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ …

Read More »