പാലക്കാട്: KSEB പാലക്കാട് ഇലക്ട്രിക്കല്‍ സര്‍ക്കിളിനു കീഴിലുള്ള വിവിധ സെക്ഷന്‍ ഓഫീസുകളിലെ അപ്രന്റീസ് ട്രെയിനി ഒഴിവുകളിലേക്ക് ITI ഇലക്ട്രിഷ്യന്‍ യോഗ്യതയുള്ളവരെ ആവശ്യമുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ കേരള സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള RI സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495877692 9746073713
Read More »ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
പാലക്കാട്: നാഗലശ്ശേരി ഗവ. ഐ ടി ഐ യില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവുണ്ട്. ഈഴവ വിഭാഗത്തിലേക്ക് സംവരണം ചെയ്ത സീറ്റാണിത്. ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജനുവരി ആറിന് രാവിലെ 11 ന് നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഐ ടി ഐ യില്‍ എത്തിച്ചരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9746715651.
Read More »171 തസ്തികകളില്‍ പി എസ് സി വിജ്ഞാപനം; ഫെബ്രുവരി നാല് വരെ അപേക്ഷിക്കാം
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ്, വാട്ടര്‍ അതോറിറ്റി ഉള്‍പ്പെടെയുള്ള വകുപ്പുകളിലെ 171 തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം വന്നു. പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍, വാട്ടര്‍ അതോറിറ്റിയില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍, വിവിധ വിഷയങ്ങളില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍, കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളില്‍ ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് ഇപ്പോള്‍ അപേക്ഷിക്കാന്‍ കഴിയുക. ഡിസംബര്‍ 31 മുതല്‍ 2026 ഫെബ്രുവരി 4 വരെ അപേക്ഷിക്കാം. ഡിസംബര്‍ 31-ന്റെ ഗസറ്റില്‍ ഒഴിവുകള്‍ സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കും. …
Read More »ദേശീയ ആരോഗ്യ ദൗത്യം: ജില്ലയില്‍ വിവിധ തസ്തികകളില്‍ ജോലി ഒഴിവ്
പാലക്കാട്: ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്കു കീഴില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (ആരോഗ്യകേരളം) ഭാഗമായി വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജെ.പി.എച്ച്.എന്‍, ആര്‍.ബി.എസ്.കെ നഴ്‌സ്, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍, ജില്ലാ ആര്‍.ബി.എസ്.കെ കോര്‍ഡിനേറ്റര്‍, ഓഡിയോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. യോഗ്യതയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. നിയമനം ലഭിക്കുന്നവര്‍ പാലക്കാട് ജില്ലയിലെ ഏത് ആരോഗ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം. www.arogyakeralam.gov.in/opportunites എന്ന …
Read More »ഡിഗ്രിയുണ്ടോ? അരലക്ഷം രൂപ ശമ്പളത്തിൽ സ്ഥിരജോലി നേടാം; അപേക്ഷ 18 വരെ
ഡിഗ്രിക്കാര്‍ക്ക് അരലക്ഷം ശമ്പളത്തില്‍ സ്ഥിരജോലി നേടാൻ അവസരം. ഓറിയന്റല്‍ ഇന്‍ഷുറന്‍സില്‍ ഓഫീസര്‍ പോസ്റ്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 300 ഒഴിവുകളാണുള്ളത്. ഡിസംബർ 18 വരെ അപേക്ഷിക്കാം. 2026 ജനുവരി 10 ന് പ്രാഥമിക പരീക്ഷ നടക്കും. ജനറലിസ്റ്റ് പോസ്റ്റിൽ 258 ഒഴിവുകളും ഹിന്ദി ഓഫീസർ പോസ്റ്റിൽ 5 ഒഴിവുകളുമുണ്ട്. 21 വയസ്സു മുതൽ 30 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 1995 ഡിസംബർ 2 നും 2004 ഡിസംബർ 1 നും ഇടയിൽ …
Read More »ജില്ല കോടതികളിൽ 255 ഒഴിവുകൾ: 23 വരെ ഓൺലൈനായി അപേക്ഷിക്കാം
പാലക്കാട് : ജില്ല കോടതികളിൽ 255 ഒഴിവുകളിലേക്ക് അപേക്ഷ വിളിച്ച് ഹെെക്കോടതി. ജില്ല കോടതി, താൽക്കാലിക കോടതികളിൽ നിന്ന് വിരമിച്ചർക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അപേക്ഷിക്കാം. www.hckrecruitment.keralacourts.in എന്ന ലിങ്ക് വഴി അപേക്ഷിക്കാം. തിരുവനന്തപുരം – 30, കൊല്ലം- 25, പത്തനംതിട്ട-10, ആലപ്പുഴ- 20, കോട്ടയം- 15, തൊടുക തൊടുപുഴ- 10, എറണാകുളം-40, തൃശൂർ- 20, പാലക്കാട്-15, മഞ്ചേരി-10, കോഴിക്കോട്-25, കൽപ്പറ്റ-10, തലശ്ശേരി-15, കാസർഗോഡ്-10 എന്നിങ്ങനെയാണ് ഒഴിവുകൾ. പത്താംക്ലാസ് പാസായിരിക്കണം. മലയാളത്തിലും …
Read More »കൊച്ചി വാട്ടർ മെട്രോയിൽ ജോലി നേടാം; 69000 രൂപവരെ ശമ്പളം
കൊച്ചി: കൊച്ചി വാട്ടർ മെട്രോയിൽ ജോലിയവസരം. 54 ഒഴിവുകളാണുള്ളത്. ഈ മാസം 20 വരെ അപേക്ഷിക്കാം. 30000 രൂപ മുതൽ 69000 രൂപവരെ ശമ്പളമായി ലഭിക്കും. ഒഴിവുകൾ ബോട്ട് ഓപ്പറേഷൻസ് ട്രെയിനി (50 ഒഴിവ്): 60% മാർക്കോടെ ഐടിഐ (ഫിറ്റർ/ ഇലക്ട്രിഷ്യൻ/ മെഷിനിസ്റ്റ്/ എസി ഇലക്ട്രിഷ്യൻ/ മെഷിനിസ്റ്റ്/ എസി മെക്കാനിക്/ ഡീസൽ മെക്കാനിക്) അല്ലെങ്കിൽ 60% മാർക്കോടെ ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രോണിക്സ് (2022, 2023, 2024 വർഷങ്ങളിൽ …
Read More »ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍; പി എസ് സി അഭിമുഖം 19 ന്
പാലക്കാട്: പൊതു വിദ്യാഭ്യാസ വകുപ്പില്‍ പാലക്കാട് ജില്ലയിലെ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു പി എസ് (കാറ്റഗറി നമ്പര്‍ 075/2024) തസ്തികയുടെ അഭിമുഖം നവംബര്‍ 19 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കോഴിക്കോട് ജില്ലാ ഓഫീസില്‍ നടക്കും. അര്‍ഹരായ എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പ്രൊഫൈല്‍/ എസ് എം എസ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്റര്‍വ്യൂവിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും, അസ്സല്‍ പ്രമാണങ്ങളും, ഇന്റര്‍വ്യൂ …
Read More »ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്; കൂടിക്കാഴ്ച 10ന്
പാലക്കാട്: മലമ്പുഴ ഗവണ്‍മെന്റ് ഐ ടി ഐ യില്‍ ഇന്‍സ്ട്രുമെന്റ് മെക്കാനിക് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുണ്ട്. നവംബര്‍ പത്തിന് രാവിലെ 11 ന് കൂടിക്കാഴ്ച നടക്കും. ഇന്‍സ്ട്രുമെന്റ് മെക്കാനിക് ട്രേഡില്‍ എന്‍ ടി സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട എഞ്ചിനീയറിങ് ബ്രാഞ്ചില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. പട്ടികജാതി വിഭാഗക്കാരുടെ അഭാവത്തില്‍ ഓപ്പണ്‍ വിഭാഗത്തില്‍പ്പെട്ടവരെ പരിഗണിക്കും. താല്‍പര്യമുള്ള …
Read More »അധ്യാപക നിയമനം; കൂടിക്കാഴ്ച നവംബര്‍ 6ന്
പാലക്കാട്: പൊറ്റശ്ശേരി ഗവ. ഹൈസ്‌കൂളില്‍ യുപിഎസ്ടി, എച്ച്എസ്ടി മ്യൂസിക് എന്നീ തസ്തികകളില്‍ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ ആറിന് രാവിലെ 10.30ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ച്ചക്ക് എത്തണം.
Read More »
Prathinidhi Online