പാലക്കാട്: കാല്‍നൂറ്റാണ്ടായി ഇടതുപക്ഷത്തിനെ കാത്ത അട്ടപ്പാടിയിലെ പുത്തൂരില്‍ എന്‍ഡിഎയ്ക്ക് അട്ടിമറി ജയം. ആകെയുള്ള 14 വാര്‍ഡുകളില്‍ 9 സീറ്റുകളില്‍ ജയിച്ചാണ് എന്‍ഡിഎ ഭരണത്തിലേറുന്നത്. സിപിഐയും സിപിഎമ്മും 7 വീതം സീറ്റുകളിലാണ് മത്സരിച്ചത്. പക്ഷേ ഒരു സീറ്റില്‍ പോലും മുന്നണിക്ക് ജയിക്കാനായില്ല എന്നതും ശ്രദ്ധേയമാണ്. യുഡിഎഫ് 5 സീറ്റുകള്‍ നേടി. പഞ്ചായത്ത് അധ്യക്ഷയായിരുന്ന സിപിഐ ജില്ലാ കമ്മിറ്റി അംഗം ജ്യോതി അനില്‍ കുമാറിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് പരാജയപ്പെടുത്തിയത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ …
Read More »പാലക്കാട് നഗരസഭയിൽ യുഡിഎഫ്; 7ല്‍ 4 മുനിസിപ്പാലിറ്റികള്‍ യുഡിഎഫിനൊപ്പം
പാലക്കാട്: പാലക്കാട് നഗരസഭയിൽ 7ൽ 4ലിടത്തും യുഡിഎഫ് മുന്നേറ്റം. ചിറ്റൂർ തത്തമംഗലം, പട്ടാമ്പി, ചെർപ്പുളശ്ശേരി, മണ്ണാർക്കാട് മുനിസിപ്പാലിറ്റികളിലാണ് യു ഡി എഫ് തരംഗം. പാലക്കാട് നഗരസഭയിൽ ബി ജെ പി ജയിച്ചു. ഷൊർണൂർ, ഒറ്റപ്പാലം മുനിസിപ്പാലിറ്റികൾ എൽഡിഎഫിനൊപ്പം നിന്നു. ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റി ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റിയില്‍ ആകെയുള്ള 33 സീറ്റില്‍ 12 ഇടത്ത് യുഡിഎഫും 11 ഇടത്ത് എല്‍ഡിഎഫും 1 ഇടത്ത് എന്‍ഡിഎഫയുമാണ് വിജയിച്ചത്. 9 ഇടത്ത് മറ്റുള്ളവരാണ് ജയിച്ചു കയറിയത്. …
Read More »തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം; 4 കോർപറേഷനുകളിൽ മുന്നിൽ
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ മുന്നേറ്റം. ഗ്രാമപഞ്ചായത്തടക്കമുള്ള എല്ലാ മേഖലയിലും യുഡിഎഫ് മുന്നേറുകയാണ്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്,മുൻസിപ്പാലിറ്റി, കോര്‍പ്പറേഷൻ തുടങ്ങി എല്ലാ മേഖലയിലും യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. 2010ന് ശേഷമുള്ള മികച്ച പ്രകടനമാണ് മുന്നണി എല്ലായിടത്തും കാഴ്ച വയ്ക്കുന്നത്. എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലടക്കം വൻ മുന്നേറ്റമാണ് യുഡിഎഫ് നടത്തുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലടക്കം സ്വാധീനം ചെലുത്തുന്ന വ്യക്തമായ സൂചനയാകും തദ്ദേശ ഫലമെന്നാണ് വിശകലനം. എൽഡിഎഫിന് തിരിച്ചടി നേരിടുമ്പോൾ ബി.ജെ.പിക്കും തദ്ദേശ …
Read More »തദ്ദേശ തിരഞ്ഞെടുപ്പ്: പാലക്കാടിൻ്റെ ഫലമറിയാം
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ഫലപ്രഖ്യാപനം തുടങ്ങി.
Read More »തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ തുടങ്ങി; ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
പാലക്കാട്: തദ്ദേശ പൊതു തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ജില്ലയിലെ 20 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. 13 ബ്ലോക്ക് തല കേന്ദ്രങ്ങളില്‍ വച്ച് പഞ്ചായത്തുകളുടെയും ഏഴ് നഗരസഭാ തലങ്ങളില്‍ അതത് നഗരസഭകളുടെയും വോട്ടുകളാണ് എണ്ണുന്നത്. ഇതു കൂടാതെ ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ എണ്ണും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റല്‍ ബാലറ്റുകള്‍ അതത് വരണാധികാരികളുടെ ടേബിളിൽ എണ്ണും. പോസ്റ്റല്‍ ബാലറ്റുകള്‍ എട്ട് മണിയോടെയാണ് എണ്ണിത്തുടങ്ങിയത്. …
Read More »വോട്ടെണ്ണൽ എട്ടിന് ആരംഭിക്കും; ചങ്കിടിപ്പിൽ മുന്നണികൾ
പാലക്കാട്: ചരിത്രത്തിലെ റെക്കോർഡ് പോളിങ് നടന്ന വടക്കൻ ജില്ലകളിലെ തദ്ദേശ പോരിൻ്റെ വിധി ഇന്നറിയാം. നിയമസഭ തിരഞ്ഞെടുപ്പിൻ്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കുന്ന മത്സരത്തിൻ്റെ ഫലം മുന്നണികൾക്കെല്ലാം നിർണായകമാണ്. വോട്ടെണ്ണൽ എട്ടിന് ആരംഭിക്കും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. ഇതു കൂടാതെ 14 ജില്ലാപഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നത് അതത് ജില്ലാകളക്ടറുടെ നേതൃത്വത്തിൽ കലക്ട്രേറ്റുകളിലായിരിക്കും.
Read More »തളിക്കുളത്ത് കള്ളവോട്ട് നടന്നതായി പരാതി; പോളിങ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ തളിക്കുളം ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിൽ കള്ളവോട്ട് നടന്നതായി പരാതി. മൊഹ്സിന എന്നയാൾ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തൻ്റെ വോട്ട് മറ്റൊരാൾ നേരത്തേ ചെയ്തതായി അറിയുന്നത്. പോളിങ് ഉദ്യോഗസ്ഥരുടെയും സ്ഥാനാർഥികളുടെ ഏജൻ്റുമാരുടെയും ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ആരോപണമുണ്ട്.
Read More »തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിൽ 76.27 ശതമാനം പോളിങ്
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 76.27 ശതമാനം പോളിങ് രേഖപ്പെടുത്തി. ജില്ലയിലെ 24,33,390 വോട്ടർമാരിൽ 18,55,920 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ 8,71,394 പേർ പുരുഷന്മാരും 9,84,518 സ്ത്രീകളും 8 ട്രാൻസ്ജെൻഡർമാരുമുണ്ട്
Read More »‘ലോക്സഭ വോട്ട് തൃശൂരിൽ, തദ്ദേശവോട്ട് തലസ്ഥാനത്ത്, നിയമസഭ വരുമ്പോൾ സുരേഷ് ഗോപി എവിടെയാകും വോട്ട് ചെയ്യുക?’- മന്ത്രി രാജൻ
തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ട് ചെയ്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വിമശനവുമായി റവന്യൂ മന്ത്രി കെ.രാജൻ. താമസിക്കുന്ന ഇടത്ത് വോട്ട് ചെയ്യുക എന്നത് മനുഷ്യന്‍റെ ആത്മാഭിമാനത്തിന്‍റെ കാര്യമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് വരുമ്പോൾ മത്സരിക്കുന്ന സ്ഥലത്ത് വോട്ട് ചേർക്കുക, അതിനുശേഷം അവിടെ നിന്നും വോട്ട് മാറ്റുക എന്നതാണ് സുരേഷ് ഗോപി ചെയ്തത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അദ്ദേഹം എവിടെ വോട്ട് ചെയ്യുമെന്നും മന്ത്രി ചോദിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് …
Read More »ജില്ലയിൽ ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്; 9.30 വരെ 15.8 ശതമാനം
പാലക്കാട്:ജില്ലയിൽ വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കുകളിൽ മികച്ച പോളിങ്. 9.30 വരെ 15.8 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ജില്ലയിൽ 24,33,390 വോട്ടർമാരാണുള്ളത്. ഇതിൽ 3,92,929 പേർ വോട്ട് ചെയ്തിട്ടുണ്ട്. 2,018,43 പുരുഷന്മാരും 1,91,086 സ്ത്രീകളും വോട്ടു ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
Read More »
Prathinidhi Online