പാലക്കാട്: സംസ്ഥാനത്തെ 6 പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. മുന്നണികള്‍ തമ്മിലുള്ള തര്‍ക്കങ്ങളും ക്വാറം തികയാത്തതും ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ മാറ്റി വച്ച തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. ആലപ്പുഴയിലെ നെടുമുടി, വീയപുരം പഞ്ചായത്തുകളിലും കാസര്‍ഗോഡ് പുല്ലൂര്‍-പെരിയ, എറണാകുളം ജില്ലയിലെ വെങ്ങോല പഞ്ചായത്ത്, മലപ്പുറം ജില്ലയിലെ തിരുവാലി പഞ്ചായത്ത് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
Read More »എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണയില്‍ പഞ്ചായത്ത് പിടിച്ചു; പിന്നാലെ രാജിവയ്ക്കാന്‍ വിസമ്മതിച്ച പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും കോണ്‍ഗ്രസ് പുറത്താക്കി
തൃശൂര്‍: ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചതിനു പിന്നാലെ നാടകീയ രംഗങ്ങള്‍ തുടരുന്നു. 2 എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണയില്‍ പഞ്ചായത്ത് ഭരണം കോണ്‍ഗ്രസ് പിടിച്ചിരുന്നു. പിന്നാലെ പ്രസിഡന്റിനോടും വൈസ് പ്രസിഡന്റിനോടും രാജി വയ്ക്കാന്‍ ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജിവയ്ക്കാന്‍ ഇരുവരും തയ്യാറായില്ല. തുടര്‍ന്നാണ് പ്രസിഡന്റ് നിധീഷിനെയും വൈസ് പ്രസിഡന്റായ സബേറ്റ വര്‍ഗീസിനേയും കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റിന്റേതാണ് നടപടി. …
Read More »പുതുശ്ശേരി പഞ്ചായത്തിനെ വി.ബിജോയ് നയിക്കും
പുതുശ്ശേരി: പുതുശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റായി എൽഡിഎഫിൻ്റെ വി. ബിജോയ് തിരഞ്ഞെടുക്കപ്പെട്ടു. കൊളയക്കോട് വാർഡ് 21 ൽ നിന്നുള്ള ജനപ്രതിനിധിയാണ് ബിജോയ്.
Read More »പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്; ആകെ 941 പഞ്ചായത്തുകൾ
പാലക്കാട്: സംസ്ഥാനത്തെ 941 പഞ്ചായത്തുകളിലെ അധ്യക്ഷന്മാരെ ഇന്നറിയാം. പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30നുമാണ് നടക്കുക. ഗ്രാമപഞ്ചായത്തുകൾക്ക് പുറമെ 152 ബ്ലോക്കു പഞ്ചായത്തുകളിലേക്കും 14 ജില്ലാ പഞ്ചായത്തുകളിലേക്കും ഇന്ന് തിരഞ്ഞെടുപ്പ് നടക്കും. പലയിടത്തും വിമത സ്ഥാനാർത്ഥികൾ നിർണായകമാകും. കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്നലെ നടന്നിരുന്നു. നഗരസഭകളിൽ മേയറും ഡെപ്യൂട്ടി മേയറും ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സ്ഥിരം സമിതി അംഗങ്ങളെ ജനുവരി അഞ്ച് മുതൽ ഏഴു …
Read More »വിവാദങ്ങള്‍ക്കിടെ ഡോ. നിജി ജസ്റ്റിന്‍ തൃശൂര്‍ മേയര്‍
തൃശൂര്‍: വിവാദങ്ങള്‍ക്കിടെ തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന്റെ ഡോ. നിജി ജസ്റ്റിന്‍ മേയറായി സത്യപ്രതിജ്ഞ ചെയ്തു. 35വോട്ടുകള്‍ക്കാണ് നിജി ജസ്റ്റിന്‍ വിജയിച്ചത്. തൃശൂർ ഡിസിസി വൈസ് പ്രസിഡന്റാണ്. യുഡിഎഫിന് പുറത്തു നിന്ന് രണ്ട് വോട്ടുകളും നിജിക്ക് ലഭിച്ചു. കോണ്‍ഗ്രസ് വിമതന്‍, ഒരു സ്വതന്ത്രന്‍ എന്നിവരുടെ വോട്ടുകളുമാണ് നിജിക്ക് ലഭിച്ചത്. രാവിലെ മുതല്‍ തുടങ്ങിയ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവിലാണ് നിജി ജസ്റ്റിന്‍ മേയറാകുന്നത്. മൂന്നുപേരുകളാണ് കോണ്‍ഗ്രസ് മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചത്. ലാലി ജെയിംസ്, നിജി ജസ്റ്റിന്‍, …
Read More »വി.കെ മിനിമോള്‍ കൊച്ചി മേയര്‍; പിന്തുണച്ചത് 48 അംഗങ്ങള്‍
കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസിന്റെ വി.കെ മിനിമോള്‍ തിരഞ്ഞെടുക്കപ്പെട്ടു. 76 അംഗ കോര്‍പ്പറേഷനില്‍ 48 അംഗങ്ങളുടെ പിന്തുണയോടെയാണ് മിനിമോള്‍ മേയറാകുന്നത്. ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ കലക്ടര്‍ ജി.പ്രിയങ്കയുടെ മുമ്പാകെ വി.കെ മിനിമോള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. നാലാം തവണയാണ് മിനിമോള്‍ കോര്‍പ്പറേഷനിലേക്ക് വിജയിക്കുന്നത്. പാലാരിവട്ടം ഡിവിഷനെയാണ് മിനിമോള്‍ പ്രതിനിധാനം ചെയ്യുന്നത്. സൗമിനി ജയിനു ശേഷം നഗരസഭ മേയര്‍ പദവിയിലെത്തുന്ന വനിതാ നേതാവാണ് മിനിമോള്‍. സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ബാസ്റ്റിന്‍ …
Read More »സംസ്ഥാനത്തെ കോര്‍പറേഷനിലേയും മുനിസിപ്പാലിറ്റികളിലേയും അധ്യക്ഷരെ ഇന്നറിയാം
തിരുവനന്തപുരം: സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലേയും അധ്യക്ഷരെ ഇന്നറിയാം. മേയര്‍, ഡെപ്യൂട്ടി മേയര്‍, മുനിസിപ്പാലിറ്റികളിലെ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ പദവികളിലേക്കുളള തിരഞ്ഞെടുപ്പ് രാവിലെ പത്തരയ്ക്കും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പുകള്‍ ഉച്ചക്ക് ശേഷം രണ്ടരയ്ക്കുമാണ്. സത്യപ്രതിജ്ഞ ചെയ്ത് അംഗമായിട്ടില്ലാത്തവര്‍ക്ക് വോട്ടവകാശമുണ്ടാവില്ല. പഞ്ചായത്തുകളില്‍ അധ്യക്ഷ തിരഞ്ഞെടുപ്പ് നാളെയാണ്. കണ്ണൂര്‍, കൊച്ചി, തൃശ്ശൂര്‍, കൊല്ലം കോര്‍പ്പറേഷനുകളില്‍ യുഡിഎഫ് മേയര്‍മാരാണ് അധികാരത്തിലെത്തുക. തിരുവനന്തപുരത്ത് ബിജെപിക്കാണ് മേയര്‍ പദവി. കോഴിക്കോട് മാത്രമാണ് എല്‍ഡിഎഫിന് മേയറുണ്ടാവുക. വോട്ടവകാശമുളള …
Read More »തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന്
പാലക്കാട്: തദ്ദേശസ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ പത്തിനും കോര്‍പ്പറേഷനുകളില്‍ രാവിലെ പതിനൊന്നരയ്ക്കുമാണ് സത്യപ്രതിജ്ഞ. ഏറ്റവും മുതിര്‍ന്ന അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുന്നത്. കോര്‍പ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും കളക്ടര്‍മാരും മറ്റിടങ്ങളില്‍ അതത് വരണാധികാരികള്‍ക്കുമാണ് ചുമതല. സത്യപ്രതിജ്ഞയ്ക്ക് ശേഷം ആദ്യ ഭരണസമിതി യോഗവും ഇന്ന് നടക്കും. മേയര്‍, ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് 26-നും പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 27നും നടക്കും. നിലവിലുളള ഭരണസമിതിയുടെ …
Read More »പാലക്കാട് നഗരസഭയില്‍ യുഡിഎഫ്-എല്‍ഡിഎഫ് സഖ്യ സാധ്യതയില്ല; മൂന്നാമതും ബിജെപി ഭരണത്തിലേക്ക്?
പാലക്കാട്: നഗരസഭയില്‍ യുഡിഎഫ്-എല്‍ഡിഎഫ് സഖ്യ സാധ്യതകള്‍ മങ്ങിയതോടെ മൂന്നാമതും ബിജെപി ഭരണത്തിലേക്ക്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെയാണ് പാര്‍ട്ടി വീണ്ടും അധികാരത്തിലേക്ക് എത്തുന്നത്. ഇന്ത്യാ സഖ്യ മുന്നണിപോലെ പാലക്കാടും ബിജെപിയെ അധികാരത്തില്‍ നിന്നകറ്റാന്‍ ഒരുമിച്ചു നില്‍ക്കാന്‍ തയ്യാറാണെന്ന് മുസ്ലിംലീഗ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലടക്കം ഇത് ചര്‍ച്ചയാകുമെന്നതിനാലാണ് ഇരു മുന്നണികളും പിന്നോട്ടടിക്കുന്നത്. ഇടതു മുന്നണിയുമായി സഖ്യത്തില്‍ എത്തേണ്ടതില്ലെന്ന നിലപാടിലാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. യുഡിഎഫ് ഉള്‍പ്പെടെയുള്ള കക്ഷികളുമായി ഒരു …
Read More »മാത്തൂരില്‍ ആര് ഭരിക്കും? യുഡിഎഫിനും എല്‍ഡിഎഫിനും 8 സീറ്റുകള്‍
കുഴല്‍മന്ദം: മാത്തൂര്‍ പഞ്ചായത്തില്‍ ആര് ഭരണത്തിലേറുമെന്ന കാര്യത്തില്‍ ആശങ്കയ്ക്ക് വിരാമമായില്ല. പഞ്ചായത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. എല്‍ഡിഎഫും യുഡിഎഫും 8 വീതം സീറ്റുകളും എന്‍ഡിഎ 2 സീറ്റുമാണ് നേടിയത്. ബിജെപിയുടെ പിന്തുണ ലഭിച്ചാലേ ഏതെങ്കിലുമൊരു കക്ഷിക്ക് ഭരിക്കാന്‍ കഴിയൂ. അല്ലാത്ത പക്ഷം ടോസിലൂടെ അധ്യക്ഷനേയും ഉപാധ്യക്ഷനേയും സ്ഥിരംസമിതി അധ്യക്ഷരെയും തിരഞ്ഞെടുക്കുകയാണ് ചെയ്യുക. കഴിഞ്ഞ തവണ ഇതേ രീതിയില്‍ ഭരണം നടത്തിയ പഞ്ചായത്താണ് കുഴല്‍മന്ദം. 8 വീതം സീറ്റുകള്‍ യുഡിഎഫും എല്‍ഡിഎഫും …
Read More »
Prathinidhi Online