Tag Archives: LSGI

കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി; ജനവിധി തേടുക ഡിസംബര്‍ 9,11 തിയ്യതികളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ എ.ഷാജഹാന്‍. ഡിസംബര്‍ 9,1 തിയ്യതികളിലാണ് തിരഞ്ഞെടുപ്പ്. ഡിസംബര്‍ 13ന് വോട്ടെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ആകെ 1200 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ജനവിധി തേടുന്നത്. കഴിഞ്ഞ തവണ 3 ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്ത് 6 കോര്‍പറേഷനുകളും 87 നഗരസഭകളും 14 ജില്ലാ പഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 941 …

Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരു അവസരം കൂടി

പാലക്കാട്: തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ ഇന്നും നാളെയും (നവംബര്‍ 4,5) തീയതികളില്‍ പേര് ചേര്‍ക്കാനാകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍. 2025 ഒക്ടോബര്‍ 25 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത അര്‍ഹരായവര്‍ക്ക് പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനാണ് അവസരമുള്ളത്. മട്ടന്നൂര്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ വോട്ടര്‍മാര്‍ക്കാണ് ഈ അവസരമുള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ അറിയിച്ചു. അനര്‍ഹരെ ഒഴിവാക്കുന്നതിനും, നിലവിലുള്ളവയില്‍ ഭേദഗതി വരുത്തുന്നതിനും, സ്ഥാനമാറ്റം വരുത്തുന്നതിനും ഈ ദിവസങ്ങളില്‍ അപേക്ഷിക്കാം. പ്രവാസികള്‍ക്കും പട്ടികയില്‍ പേര് …

Read More »

കുലുക്കല്ലൂര്‍ പഞ്ചായത്തിനെ അതിദാരിദ്രമുക്ത പഞ്ചായത്തായി നാളെ പ്രഖ്യാപിക്കും

പാലക്കാട്: കുലുക്കല്ലൂര്‍ പഞ്ചായത്തിനെ അതിദാരിദ്ര മുക്ത പഞ്ചായത്തായത്തായി നാളെ പ്രഖ്യാപിക്കും. 28ന് രാവിലെ 9.30 ന് മുളയങ്കാവ് എസ്.എം റീജന്‍സിയില്‍ കായിക ന്യൂനക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ആണ് പ്രഖ്യാപനം നടത്തുക. തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസും നാളെ നടക്കും. ചടങ്ങില്‍ മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ അധ്യക്ഷനാകും. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം, വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ …

Read More »

മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ വികസന സദസ് ഇന്ന്

പാലക്കാട്: മരുതറോഡ് ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ് ഇന്ന്. മരുതറോഡ് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടി എ പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ വികസന രേഖ പ്രകാശനം ചെയ്യും. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ബിജോയ് മുഖ്യാതിഥി ആകും. മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി …

Read More »

‘ത്രിതലം ലളിതം’; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന വീഡിയോ പ്രകാശനം ചെയ്തു

പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാനായി തയ്യാറാക്കിയ വീഡിയോ സീരീസ് പ്രകാശനം ചെയ്തു. പരിശീലനം കൂടുതല്‍ കാര്യക്ഷമമാക്കാനായാണ് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം വീഡിയോ തയ്യാറാക്കിയത്. ‘ത്രിതലം ലളിതം’ എന്ന് പേരിട്ടിട്ടുള്ള ഈ വീഡിയോ സീരീസിന്റെ ആദ്യ എഡിഷന്‍ ജില്ലാ കളക്ടര്‍ മാധവിക്കുട്ടി എം. എസ് ആണ് പ്രകാശനം ചെയ്തത്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ലളിതമായി വിശദീകരിക്കുന്നതാണ് വീഡിയോ. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ രണ്ട് ദിവസങ്ങളിലായി നടന്ന …

Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: പാലക്കാട് ജില്ലാ പഞ്ചായത്ത് സംവരണ ഡിവിഷനുകളായി

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ജില്ല പഞ്ചായത്തിലെ സംവരണ ഡിവിഷനുകളില്‍ തീരുമാനമായി. 31 ഡിവിഷനുകളില്‍ ജനറല്‍ വിഭാഗത്തില്‍ 13 സീറ്റുകളും എസ്.സി, എസ്.ടി വിഭാഗത്തില്‍ ഓരോ സീറ്റുകള്‍ വീതമാണുള്ളത്. വനിത സംവരണ വിഭാഗത്തില്‍ ജനറല്‍ വിഭാഗത്തില്‍ 13 സീറ്റുകളും എസ്.സി വനിത സംവരണ വിഭാഗത്തില്‍ മൂന്നു സീറ്റുകളുമാണുള്ളത്. അലനല്ലൂര്‍ – ജനറല്‍ തെങ്കര – വനിത അട്ടപ്പാടി – ജനറല്‍ കാഞ്ഞിരപ്പുഴ – വനിത കടമ്പഴിപ്പുറം – വനിതാ എസ്.സി കോങ്ങാട് – …

Read More »

കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ സംവരണ വാർഡ് നറുക്കെടുപ്പ് ഇന്ന് പൂർത്തിയാകും; സംസ്ഥാനം തിരഞ്ഞെടുപ്പിലേക്ക്

തിരുവനന്തപുരം: കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്ന് പൂർത്തിയാകും. ജില്ലാ പഞ്ചായത്തുകളിലെ സംവരണ ഡിവിഷനുകളുടെയും കോർപറേഷനുകളിലെ സംവരണ വാർഡുകളുടെയും അവസാനഘട്ട നറുക്കെടുപ്പാണ് ഇന്ന് നടക്കുക. 25 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ പൂർത്തിയാകും. തിരഞ്ഞെടുപ്പിന് മുൻപ് ഒരു തവണ കൂടെ വോട്ടർ പട്ടിക പുതുക്കാനും സാധ്യതയുണ്ട്. നവംബർ തുടക്കത്തിൽ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചേക്കും. നവംബർ – ഡിസംബർ മാസത്തിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് നേരത്തേ തിരഞ്ഞെടുപ്പ് …

Read More »

സ്കൂൾ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുമായി തദ്ദേശ സ്വയംഭരണ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുമായി തദ്ദേശ സ്വയം ഭരണ വകുപ്പ്. ശുചിത്വവുമായി ബന്ധപ്പെട്ട വകുപ്പ് നിർദ്ദേശിക്കുന്ന പ്രവൃത്തികൾ വിജയകരമായി പൂര്‍ത്തിയാക്കുന്ന അന്‍പതിനായിരം കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. സമൂഹ മാധ്യമത്തിലൂടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. സ്വന്തം വീട്ടിലെ മാലിന്യ സംസ്‌കരണം നിരീക്ഷിക്കലിലും മെച്ചപ്പെടുത്തലിലും തുടങ്ങി സമീപപ്രദേശങ്ങളിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യ സംസ്‌കരണ രീതികള്‍ മനസ്സിലാക്കലും നിര്‍ദ്ദേശങ്ങള്‍ നല്‍കലുമെല്ലാം സ്കോളർഷിപ്പിനായി പരിഗണിക്കും. എങ്ങനെ ഗ്രീന്‍ പ്രോട്ടോകോള്‍ …

Read More »