വാളയാര്‍: അട്ടപ്പള്ളം ആള്‍ക്കൂട്ട കൊലപാതകക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കിഴക്കേ അട്ടപ്പള്ളം മാകാളിക്കാട് സ്വദേശി എം.ഷാജി (38) ആണ് അറസ്റ്റിലായത്. തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് അന്വേഷണ സംഘത്തിന്റെ പിടിയിലാകുന്നത്. കേസില്‍ ഇതുവരെ 8 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇനി 7 പേര്‍കൂടി അറസ്റ്റിലാകാനുണ്ടെന്നും മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞതായും അന്വേഷണ സംഘം പറഞ്ഞു. ഡിസംബര്‍ 17ന് ഉച്ചയോടെയാണ് മോഷണക്കുറ്റം ആരോപിച്ച് ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണ്‍ ഭാഗേലിനെ ആള്‍ക്കൂട്ടം ആക്രമിക്കുന്നത്. ക്രൂരമായി മര്‍ദ്ദനമേറ്റ …
Read More »വാളയാറിലേത് ഹീനമായ കൊലപാതകം; കുടുംബത്തിന് 30 ലക്ഷം നഷ്ടപരിഹാരം നല്‍കും- മുഖ്യമന്ത്രി
തിരുവനന്തപുരം: വാളയാറിലേത് ഹീനമായ കൊലപാതകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആള്‍ക്കൂട്ട ആക്രമണത്തില്‍ മരിച്ച ഛത്തീസ്ഗഡ് സ്വദേശി രാമനാരായണന്‍ ഭാഗേലിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 30 ലക്ഷം രൂപ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 10 ലക്ഷം രൂപവീതം കുട്ടികള്‍ക്കും 5 ലക്ഷം വീതം ഭാര്യയ്ക്കും മാതാവിനും നല്‍കും. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. …
Read More »ആള്‍ക്കൂട്ട കൊലപാതകം: പ്രതികള്‍ക്കെതിരെ ആള്‍ക്കൂട്ട കൊലപാതകം, എസ്‌സി-എസ്ടി വകുപ്പുകള്‍ ചുമത്തി; 2 പേര്‍ കൂടി അറസ്റ്റില്‍
പാലക്കാട്: അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളിയെ ആല്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഗുരുതര വകുപ്പുകള്‍ ചുമത്തി. ആള്‍ക്കൂട്ട കൊലപാതകം, എസ്‌സി-എസ്ടി വകുപ്പുകളാണ് (ഭാരതീയ ന്യായ സംഹിത 103 (2)) പ്രതികള്‍ക്കെതിരെ ചുമത്തിയത്. മരിച്ച ഛത്തീസ്ഗഡ് സ്വദേശി രാംനാരായണ്‍ ഭാഗേലിന്റെ കുടുംബത്തിന്റേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും കടുത്ത സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് സംഭവമുണ്ടായി 7 ദിവസം കഴിഞ്ഞാണ് കടുത്ത വകുപ്പുകള്‍ ചുമത്തുന്നത്. കേസില്‍ 2 പേരെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. അട്ടപ്പള്ളം സ്വദേശികളായ ജഗദീഷ്, വിനോദ് എന്നിവരാണ് അറസ്റ്റിലായത്. …
Read More »രാമാനാരായണ്‍ ഭാഗേലിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി; വിമാനമാര്‍ഗ്ഗം നാട്ടിലെത്തിക്കും
തൃശൂര്‍: വാളയാര്‍ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാമനാരായണ ഭാഗേലിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. വിമാനമാര്‍ഗ്ഗം മൃതദേഹം ഇന്ന് റായ്പൂരിലെത്തിക്കും. റവന്യൂ മന്ത്രി കെ.രാജനുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങിയത്. 10 ലക്ഷം രൂപയില്‍ കുറയാത്ത നഷ്ടപരിഹാരവും പ്രതികള്‍ക്കെതിരെ പട്ടികജാതിക്കാര്‍ക്കു നേരെയുള്ള അതിക്രമം, ആള്‍ക്കൂട്ട കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി നടപടിയെടുക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. ഇത് അംഗീകരിച്ചതോടെയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ …
Read More »രാംനാരായണിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാ ഭരണകൂടം; മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് കോണ്‍ഗ്രസ് വഹിക്കും
പാലക്കാട്: അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാംനാരായണ്‍ ഭയ്യ(31)യുടെ കുടുംബത്തിന് 10 ലക്ഷത്തില്‍ കുറയാത്ത നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാ ഭരണകൂടം. രാംനാരായണിന്റെ കുടുംബവുമായി പാലക്കാട് ആര്‍ഡിഒ നടത്തിയ ചര്‍ച്ചയിലാണ് നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പ് നല്‍കിയത്. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും കുടുംബത്തിന് ഉറപ്പു നല്‍കിയിട്ടുണ്ട്. കുടുംബത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചതായി സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം മൃതദേഹം ഏറ്റെടുക്കില്ലെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. ഈ ആവശ്യവും ജില്ലാ …
Read More »ആള്‍ക്കൂട്ട കൊലപാതകം: രാംനാരായണിന്റെ മൃതദേഹം ഏറ്റെടുക്കില്ല; 25 ലക്ഷം നഷ്ടപരിഹാരം വേണം- കുടുംബം
പാലക്കാട്: അട്ടപ്പള്ളത്തെ ആള്‍ക്കൂട്ട കൊലപാതകത്തിനിരയായ ഛത്തീസ്ഗഡ് സ്വദേശി രാം നാരായണന്റെ (31) മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം. എസ്.സി, എസ്.ടി നിയമപ്രകാരം കേസെടുക്കണമെന്നും കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കുടുംബം ആവശ്യപ്പെട്ടു. നഷ്ടപരിഹാരം ലഭ്യമാകുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്നും അതുവരെ കേരളത്തില്‍ തുടരുമെന്നും കുടുംബം വ്യക്തമാക്കി. ഡിസംബര്‍ 18നാണ് രാം നാരായണനെ മോഷ്ടാവെന്ന് ആരോപിച്ച് സംഘം ചേര്‍ന്ന് ആളുകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ ഇദ്ദേഹം ചോരതുപ്പി …
Read More »അട്ടപ്പള്ളത്തേത് ക്രൂരമായ കൊലപാതകം; ഉത്തരവാദികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം’: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
തിരുവനന്തപുരം: പാലക്കാട് അട്ടപ്പള്ളത്തെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ക്രൂരമായ കൊലപാതകമാണ് ഉണ്ടായിരിക്കുന്നതെന്നും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ കത്തില്‍. പ്രതിപക്ഷ നേതാവിന്റെ കത്തിന്റെ പൂര്‍ണരൂപം കേരളത്തില്‍ ആവര്‍ത്തിക്കില്ലെന്നു നാം കരുതിയ ആള്‍ക്കൂട്ട കൊലപാതകം വീണ്ടും ഉണ്ടായിരിക്കുകയാണ്. അതും മധുവിന് ജീവന്‍ നഷ്ടമായ അട്ടപ്പാടിയില്‍ നിന്നും ഏറെ അകലെയല്ലാത്ത അട്ടപ്പള്ളത്ത്. മോഷ്ടാവെന്ന് ആരോപിച്ചാണ് അതിഥി തൊഴിലാളിയായ ഛത്തീസ്ഗഡ് ബിലാസ്പൂര്‍ സ്വദേശി രാം …
Read More »വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം: സര്‍ക്കാര്‍ കുടുംബത്തിന് അടിയന്തിര സഹായം നല്‍കണം- ഡിവൈഎഫ്‌ഐ
പാലക്കാട്: അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളി ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ നീതിയുക്തവും സമഗ്രവുമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ-സാംസ്‌കാരിക-മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. തൃശൂരിലുള്‍പ്പെടെ പ്രതിഷേധ യോഗങ്ങളും നടന്നു. വിഷയത്തില്‍ സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായിട്ടുണ്ട്. സംഭവം ഞെട്ടിക്കുന്നതും പരിഷ്‌കൃത സമൂഹത്തിന് അപമാനകരവും അപലപനീയവുമാണെന്നായിരുന്നു ഡിവൈഎ്‌ഐ വിഷയത്തില്‍ പ്രതികരിച്ചത്. മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് സര്‍ക്കാര്‍ അടിയന്തിര സഹായങ്ങള്‍ നല്‍കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ക്രൂരമായ …
Read More »വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകം: കേസ് ക്രൈംബ്രാഞ്ചിന്
പാലക്കാട്: വാളയാറിലെ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട കൊലപാതകത്തിന്റെ അന്വേഷണം ഏറ്റെടുത്ത് ജില്ലാ ക്രൈംബ്രാഞ്ച്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുക. ഛത്തീസ്ഗഡ് സ്വദേശി രാംനാരായണ ഭയ്യാര്‍ (31) കഴിഞ്ഞ ദിവസമാണ് അട്ടപ്പള്ളത്ത് വച്ച് ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനിത്തിന് ഇരയായി കൊല്ലപ്പെട്ടത്. കള്ളനെന്നാരോപിച്ച് ഇയാളെ സംഘം ചേര്‍ന്ന് പ്രദേശവാസികള്‍ മര്‍ദിക്കുകയായിരുന്നു. കേസില്‍ അട്ടപ്പള്ളം സ്വദേശികളായ 5 പേര്‍ അറസ്റ്റിലായിട്ടുണ്ട്. 18ാം തിയ്യതി ഉച്ച കഴിഞ്ഞാണ് സംഭവം നടക്കുന്നത്. മര്‍ദ്ദനമേറ്റ് അവശനായ രാംനാരായണന് മണിക്കൂറുകള്‍ കഴിഞ്ഞാണ് …
Read More »മര്‍ദ്ദനംമൂലം തലയില്‍ രക്തസ്രാവമുണ്ടായി; ശരീരത്തില്‍ 40ലധികം മുറിവുകള്‍; അതിഥിത്തൊഴിലാളി നേരിട്ടത് ക്രൂരപീഡനമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
പാലക്കാട്: അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട കൊലപാതകത്തിനിരയായ അതിഥിത്തൊഴിലാളി രാമനാഥ ഭയ്യ നേരിട്ടത് ക്രൂര പീഡനമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദ്ദനത്തെ തുടര്‍ന്ന് തലയില്‍ രക്തസ്രാവമുണ്ടായി. തലമുതല്‍ കാല്‍വരെ 40ലധികം മുറിവുകള്‍. മുറിവുകളില്‍ പലതും വടികൊണ്ട് അടിച്ചതിന്റെ പാടുകളാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. നിലത്തിട്ട് ചവിട്ടിയതിന്റേയും വലിച്ചിഴച്ചതിന്റേയും പരിക്കുകള്‍ വേറെയും. അട്ടപ്പള്ളത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവമുണ്ടായത്. കള്ളനെന്ന് ആരോപിച്ച് ഒരുസംഘം ആളുകള്‍ രാമനാരായണ ഭയ്യയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇയാളുടെ കയ്യില്‍ നിന്നും …
Read More »
Prathinidhi Online