Tag Archives: mob lynching

വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; അട്ടപ്പള്ളം സ്വദേശികളായ 5 പേര്‍ അറസ്റ്റില്‍

വാളയാര്‍: അട്ടപ്പള്ളത്ത് അതിഥി തൊഴിലാളി ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസില്‍ 5 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വാളയാര്‍ പോലീസ് Cr:975/2025, U/s 103(1) BNS പ്രകാരമാണ് കേസെടുത്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതികളെ പാലക്കാട് ജെഎഫ്‌സിഎം 1 കോടതിയില്‍ ഹാജരാക്കും. പ്രതികളെ ഇന്നലെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട രാമനാരായണ ഭയ്യ (31)യുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് …

Read More »

വാളയാറില്‍ അന്യസംസ്ഥാന തൊഴിലാളി ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടു

പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. ഛത്തീസ്ഗഡ് സ്വദേശിയായ രാമനാരായണ്‍ ഭയ്യ (31) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് പുതുശ്ശേരി പഞ്ചായത്തിലെ അട്ടപ്പള്ളത്താണ് സംഭവം. റോഡില്‍ കൂടി നടന്നു പോകുകയായിരുന്ന രാമാനാരായണ്‍ ഭയ്യയെ ഒരുകൂട്ടം ആളുകള്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നെന്നാണ് വിവരം. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ ആള്‍ക്കൂട്ടം ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് രക്തം വാര്‍ന്ന് റോഡില്‍ കിടന്ന ഇയാളെ ആശുപത്രിയിലെത്തിച്ചത് ഒന്നര മണിക്കൂറിന് ശേഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. …

Read More »