Tag Archives: murder

കല്ലടിക്കോട് മരണം: ബന്ധുക്കളെ ഇന്ന് ചോദ്യം ചെയ്യും; ലൈസന്‍സില്ലാത്ത തോക്ക് ലഭിച്ചതിനെ കുറിച്ചും അന്വേഷണം

പാലക്കാട്: കല്ലടിക്കോട് 2 യുവാക്കളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരിച്ച ബിനുവിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. മൂന്നേക്കര്‍ മരുതുംകാട് സ്വദേശികളായ ബിനുവിന്റെ ബന്ധുക്കളെയാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ഇവര്‍ക്കു പുറമേ സുഹൃത്തുക്കളെയും ചോദ്യം ചെയ്യലിനെ വിളിച്ചുവരുത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കൃത്യത്തിനായി ബിനു ഉപയോഗിച്ച തോക്കുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തും. ലൈസന്‍സില്ലാത്ത നാടന്‍ തോക്ക് ബിനുവിന് എവിടെ നിന്നും ലഭിച്ചു എന്നതാണ് പോലീസ് പരിശോധിക്കുന്നത്. …

Read More »

പാലക്കാട് രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില്‍

പാലക്കാട്: കല്ലടിക്കോട് മൂന്നേക്കറില്‍ രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നേക്കര്‍ മരുതുംകാട് സ്വദേശി ബിനു, മരുതുംകാട് സ്വദേശിയായ നിതിന്‍ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് മരുതുംകാട് സര്‍ക്കാര്‍ സ്‌കൂളിന് സമീപത്തെ വഴിയില്‍ രണ്ടുപേരുടേയും മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്ന് നാടന്‍തോക്ക് കണ്ടെത്തിയിട്ടുണ്ട്. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവച്ച് മരിച്ചതാകാമെന്നാണ് സൂചന. കല്ലടിക്കോട് പോലീസ് അന്വേഷണം തുടങ്ങി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Read More »

നെന്മാറ സജിത കൊലക്കേസ്: ചെന്താമര കുറ്റക്കാരന്‍; ശിക്ഷാ വിധി വ്യാഴാഴ്ച

പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ചെന്താമരക്കെതിരെ ചുമത്തിയ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങളെല്ലാം തെളിഞ്ഞു. വ്യാഴാഴ്ച (ഒക്ടോബര്‍ 16) കേസില്‍ ശിക്ഷാ വിധി പ്രഖ്യാപിച്ചേക്കും. കൊലപാതകത്തിന് പുറമെ തെളിവ് നശിപ്പിക്കല്‍, വീട്ടില്‍ അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി പറഞ്ഞു. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന് ചെന്താമരയോട് കോടതി ചോദിച്ചെങ്കിലും ഒന്നുമില്ലെന്ന മറുപടിയാണ് ലഭിച്ചത്. …

Read More »

സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊന്നു

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. വൃക്ക രോഗിയായ കരകുളം സ്വദേശി ജയന്തിയെയാണ് ഭര്‍ത്താവ് ഭാസുരന്‍ കൊലപ്പെടുത്തിയത്. ജയന്തി പട്ടം എസ്.യു.ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച അര്‍ദ്ധ രാത്രിയാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭാസുരന്‍ ആശുപത്രിയുടെ മുകള്‍ നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാനും ശ്രമിച്ചു. ഇയാള്‍ എസ്.യു.ടി ആശുപത്രിയില്‍ തന്നെ ചികിത്സയിലാണ്. ഒക്ടോബര്‍ 1നാണ് ജയന്തിയെ ഡയാലിസിസ് ഉള്‍പ്പെടെയുള്ള …

Read More »

‘ബിന്ദുവിനെ കൊന്നു’ ബിന്ദു പത്മാനാഭനെ കൊലപ്പെടുത്തിയെന്ന് പ്രതി സെബാസ്റ്റ്യന്റെ കുറ്റസമ്മതം

ആലപ്പുഴ: ചേര്‍ത്തല സ്വദേശിയായിരുന്ന ബിന്ദു പത്മനാഭന്റെ കൊലപാതകത്തില്‍ പ്രതി സി.എം സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയതായി ക്രൈംബ്രാഞ്ച്. ബിന്ദുവിനെ കൊലപ്പെടുത്തിയത് താനാണെന്ന് സെബാസ്റ്റ്യന്‍ മൊഴി നല്‍കിയതായി അന്വേഷണസംഘം കോടതിയെ അറിയിച്ചു. കസ്റ്റഡി അപേക്ഷയിലാണ് ക്രൈം ബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ജൈനമ്മ കൊലക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയാണ് ബിന്ദുവിനേയും കൊന്നത് താനാണെന്ന് കുറ്റസമ്മതം നടത്തിയത്. ഇതോടെ ബിന്ദു പത്മനാഭന്‍ കൊലക്കേസില്‍ സെബാസ്റ്റ്യനെ പ്രതി ചേര്‍ത്തു. ജൈനമ്മ കൊലപാതകക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് …

Read More »

പുനലൂരില്‍ ഭര്‍ത്താവ് ഭാര്യയെ മക്കളുടെ മുന്നില്‍വച്ച് വെട്ടിക്കൊന്നു; കൊലപാതക വിവരം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചു

കൊല്ലം: പുനലൂരില്‍ ഭര്‍ത്താവ് ഭാര്യയെ മക്കളുടെ മുന്നില്‍വച്ച് വെട്ടിക്കൊന്നു. വാളക്കോട് വില്ലേജില്‍ കലയനാട് ചാരുവിള വീട്ടില്‍ ശാലിനി (39) ആണ് ഭര്‍ത്താവ് ഐസക്കിന്റെ ക്രൂരകൃത്യത്തിനിരയായത്. സംഭവം നടക്കുമ്പോള്‍ ഇവരുടെ പത്തൊന്‍പതും പതിനൊന്നും വയസ്സുള്ള മക്കളും വീട്ടില്‍ ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. കൊലപാതക വിവരം ഐസക്ക് ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് പുറത്തറിയിച്ചത്. തുടര്‍ന്ന് പുനലൂര്‍ പോലീസില്‍ കീഴടങ്ങി. സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളില്‍ ജോലി നോക്കുന്ന ശാലിനി കുറച്ചു കാലമായി ഐസക്കില്‍ …

Read More »