പാലക്കാട്: ഒറ്റപ്പാലം മുനിസിപ്പല്‍ ടൗണ്‍ നവീകരണത്തിന്റെ നിര്‍മ്മാണോദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. 2025-26 വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി രൂപ വിനിയോഗിച്ചാണ് ടൗണ്‍ നവീകരിക്കുന്നത്. ഒറ്റപ്പാലം എംഎല്‍എ പ്രേംകുമാറിന്റെ ശ്രമഫലമായാണ് ഫണ്ട് ലഭ്യമായത്. പദ്ധതിയുടെ ഭാഗമായി പാലക്കാട് പൊന്നാനി റോഡിലെ കിഴക്കേ തോട്ടുപാലം മുതല്‍ ഒറ്റപ്പാലം ബസ്റ്റാന്‍ഡ് വരെ നടപ്പാത നവീകരിക്കും. റോഡിലെ അരികുചാല്‍ നിര്‍മ്മാണം, ഇന്റര്‍ലോക്ക് ടൈല്‍ വിരിച്ച് …
Read More »വൈക്കത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒറ്റപ്പാലം സ്വദേശിയായ ഡോക്ടര്‍ക്ക് ദാരുണാന്ത്യം
കോട്ടയം: നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. ഒറ്റപ്പാലം സ്വദേശി ഡോക്ടര്‍ അമല്‍ സൂരജാണ് (33) മരിച്ചത്. ഒറ്റപ്പാലം അനുഗ്രഹയില്‍ ടി.കെ അനിത- ഡോ.സി.വി ഷണ്‍മുഖന്‍ ദമ്പതികളുടെ മകനാണ്. കൊട്ടാരക്കര ചെന്നമനാട് സ്വകാര്യ ആശുപത്രിയില്‍ കോസ്മറ്റോളജി വിഭാഗം ഡോക്ടറായി ജോലി ചെയ്ത് വരികായിരുന്നു. വേമ്പനാട്ടു കായലുമായി ബന്ധിപ്പിക്കുന്ന കെവി കനാലിന്റെ ഭാഗമായ വൈക്കം തോട്ടുവക്കും തോട്ടിലേക്കാണ് കാര്‍ മറിഞ്ഞത്. ഗൂഗിള്‍ മാപ്പ് നോക്കിയാണോ അമല്‍ യാത്ര …
Read More »ഒറ്റപ്പാലം അതിദാരിദ്ര്യ മുക്ത നഗരസഭ; പ്രഖ്യാപനം നടത്തി കായികമന്ത്രി
പാലക്കാട്: ഒറ്റപ്പാലം നഗരസഭയെ അതി ദാരിദ്ര്യമുക്ത നഗരസഭയായി കായികമന്ത്രി വി.അബ്ദുറഹിമാന്‍ പ്രഖ്യാപിച്ചു. ‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതി പ്രകാരം നഗരസഭയ്ക്ക് വിട്ടു കിട്ടിയ ഭൂമിയില്‍ ഭൂരഹിത – ഭവന രഹിതരായ അഞ്ച് എസ്.സി കുടുംബങ്ങള്‍ക്കു നിര്‍മ്മിച്ച വീടുകളും മന്ത്രി കൈമാറി. ‘മനസ്സോട് ഇത്തിരി മണ്ണ്’ പദ്ധതി പ്രകാരം 72 സെന്റ് സ്ഥലമാണ് സൗജന്യമായി നഗരസഭക്ക് ലഭിച്ചത്. ഈ സ്ഥലം ഉപയോഗപ്പെടുത്തിയാണ് നഗരസഭാ പരിധിയിലെ ഭൂരഹിത – ഭവന രഹിതരായ അഞ്ച് കുടുംബങ്ങള്‍ക്ക് …
Read More »കേരളത്തിലെ ആദ്യ ഭിന്നശേഷി സൗഹൃദ ഇന്‍ഡോര്‍ സ്റ്റേഡിയം ഒറ്റപ്പാലത്ത് ഒരുങ്ങുന്നു
ഒറ്റപ്പാലം: കേരളത്തിലെ ആദ്യ ഭിന്നശേഷി സൗഹൃദ ഇന്‍ഡോര്‍ സ്റ്റേഡിയം പാലക്കാട് ഒരുങ്ങുന്നു. സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിച്ചു. ഭിന്ന ശേഷിക്കാര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്ന സര്‍ക്കാരാണിതെന്നും ഭിന്നശേഷി സൗഹൃദ കേരളമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കെ പ്രേംകുമാര്‍ എംഎല്‍എയുടെ 2021- 22 വര്‍ഷത്തെ ബജറ്റില്‍ നിന്നും അനുവദിച്ച പത്തു കോടി രൂപ വിനിയോഗിച്ചാണ് ഗവ. ബധിര-മൂക വിദ്യാലയത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. ബാസ്‌ക്കറ്റ് …
Read More »സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി വായ്പമേളയും ശില്‍പ്പശാലയുമായി നോര്‍ക്ക റൂട്ട്‌സ്; പരിപാടി 29ന്
പാലക്കാട്: സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് സഹായവുമായി നോര്‍ക്ക് റൂട്ട്‌സും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി.എം.ഡിയും. പ്രവാസികള്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കുമായുളള എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ 29ന് ഒറ്റപ്പാലത്ത് സംരംഭകത്വ ശില്പശാലയും വായ്പാ നിര്‍ണ്ണയക്യാമ്പും സംഘടിപ്പിക്കും. ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ സഹകരണത്തോടെയാണ് വായ്പാ നിര്‍ണ്ണയക്യാമ്പ് സംഘടിപ്പിക്കുന്നത്. ബാങ്കിന്റെ ഹെഡ് ഓഫീസ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ (മുന്‍സിപ്പല്‍ സ്റ്റാന്റിനു സമീപം) വച്ച് സംഘടിപ്പിക്കുന്ന പരിപാടി നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. …
Read More »ഒറ്റപ്പാലത്ത് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്: ഒറ്റപ്പാലത്ത് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. കോതകുറുശ്ശിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂച്ചിക്കൂട്ടത്തില്‍ 69 കാരനായ നാരായണനാണ് മരിച്ചത്. മോഡല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്കുള്ള റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഒറ്റപ്പാലം പൊലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നു. മരണകാരണം വ്യക്തമല്ല.
Read More »അംഗനവാടികളില്‍ പാല്‍, മുട്ട വിതരണം ചെയ്യുന്നതിന് പുനര്‍ദര്‍ഘാസുകള്‍ ക്ഷണിച്ചു
ഒറ്റപ്പാലം: വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലെ അംഗനവാടികളിലേക്ക് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് പുനര്‍ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഒറ്റപ്പാലം ഐ.സി.ഡി.എസ് ഓഫീസിന് കീഴിലെ ലക്കിടി പേരൂര്‍, അമ്പലപ്പാറ, തൃക്കടീരി, ഒറ്റപ്പാലം നഗരസഭ എന്നീ സെക്ടറുകളിലെ അങ്കണവാടികളിലേക്ക് പാല്‍, മുട്ട എന്നിവ വിതരണം ചെയ്യുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്. ദര്‍ഘാസുകള്‍ നവംബര്‍ ഏഴിന് ഉച്ചയ്ക്ക് ഒന്ന് വരെ ഒറ്റപ്പാലം ശിശുവികസന ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0466-2245627,8138813129
Read More »ഒറ്റപ്പാലം കാര്‍ഷിക മഹോത്സവത്തിന് തുടക്കമായി; മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു
ഒറ്റപ്പാലം: ഒറ്റപ്പാലം കാര്‍ഷിക മഹോത്സവം കൃഷിമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ ‘നാട്ടുപച്ച’യുടെ ഭാഗമായാണ് കാര്‍ഷിക മഹോത്സവം സംഘടിപ്പിച്ചത്. വിഷരഹിതമായ ഭക്ഷണത്തില്‍ നിന്ന് ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിലേക്ക് എല്ലാവരും മാറണമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ജീവിതശൈലി രോഗങ്ങളുടെ പ്രധാന കാരണം ഭക്ഷണമാണ്. ഭക്ഷണ സംസ്‌കാരം മാറിയത് രോഗാതുരമായ ഒരു ജനതയെ സൃഷ്ടിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിഷരഹിതമായ ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കി അത്തരം …
Read More »ഒറ്റപ്പാലത്ത് ആഭരണ നിര്‍മ്മാണ ശാലയിലെ കവര്‍ച്ച: ബംഗാള്‍ സ്വദേശി പിടിയില്‍
ഒറ്റപ്പാലം: അമ്പലപ്പാറ കടമ്പൂരിലെ ആഭരണ നിര്‍മ്മാണ ശാലയില്‍ കവര്‍ച്ച നടത്തിയ കേസില്‍ ബംഗാള്‍ സ്വദേശി പിടിയില്‍. ഹൂഗ്ലി നിജാംപൂര്‍ സ്വദേശി എസ്.കെ ജിയാവുളിനെ അന്വേഷണ സംഘം ബംഗാളിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മൂന്നിന് കടമ്പൂര്‍ ആര്‍.ജെ ജുവല്‍സില്‍ ആഭരണ നിര്‍മ്മാണത്തിന് എത്തിച്ച സ്വര്‍ണവും വെള്ളിയും തങ്കവുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. മോഷ്ടിക്കപ്പെട്ട ഉരുപ്പടികളുടെ ഒരുഭാഗം പോലീസ് കണ്ടെടുത്തിട്ടുണ്ട്. 5 പവന്‍ സ്വര്‍ണവും മൂന്നര ഗ്രാം തങ്കവും 200 ഗ്രാം വെള്ളിയും നഷ്ടപ്പെട്ടെന്നാണ് പരാതി. …
Read More »ഡയപ്പറും സാനിറ്ററി നാപ്കിനും കുന്നുകൂടുന്നു; ജില്ലയില്‍ സംസ്‌കരിക്കാന്‍ സൗകര്യമുള്ളത് പാലക്കാട് മാത്രം
പാലക്കാട്: ജില്ലയില്‍ ഡയപ്പര്‍, സാനിറ്ററി നാപ്കിന്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ ശാസ്ത്രീയമായ സംവിധാനങ്ങളില്ലാത്തത് പ്രതിസന്ധിയാകുന്നു. നഗരസഭ ശേഖരിക്കുന്ന ഇത്തരം മാലിന്യങ്ങള്‍ മാലിന്യ സംഭരണ ശാലകളില്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. മറ്റ് മാലിന്യങ്ങള്‍ക്കൊപ്പം ചിലയിടങ്ങളില്‍ ഇവ അശാസ്ത്രീയമായി സംസ്‌കരിക്കുന്നുണ്ട്. ജില്ലയില്‍ പാലക്കാട് നഗരസഭയില്‍ മാത്രമാണ് നിലവില്‍ ഇവ സംസ്‌കരിക്കാനുള്ള ശാസ്ത്രീയ സംവിധാനമുള്ളത്. പാലക്കാട് ജില്ലയില്‍ ഏഴ് നഗര സഭകളാണുള്ളത്. മുന്‍പ് കുട്ടികളുടെ ഡയപ്പറുകളാണ് കൂടുതലായി എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ മുതിര്‍ന്നവരുടെ ഡയപ്പറുകളും സാനിറ്ററി നാപ്കിനുകളും …
Read More »
Prathinidhi Online