പാലക്കാട്: പാലക്കാട് സ്വദേശിയെന്ന് സംശയിക്കുന്ന വയോധികന്റെ ബന്ധുക്കള്‍ക്കായി തിരച്ചില്‍. 80 വയസ്സ് പ്രായം തോന്നിക്കുന്ന സേതുമാധവന്‍ എന്നയാളെ തമിഴ്‌നാട്ടിലാണുള്ളത്. ഇയാള്‍ക്ക് ഓര്‍മ്മക്കുറവും കേള്‍വി പ്രശ്‌നവുമുണ്ട്. എലപ്പുള്ളി-പാറ സ്വദേശിയാണോ ഇയാള്‍ എന്നും സംശയമുണ്ട്. ഒരാഴ്ച മുന്‍പ് പാലക്കാട് ബസ് സ്റ്റാന്‍ഡില്‍ നിന്നും കോയമ്പത്തൂര്‍ ബസ് കയറി വയോധികന്‍ പോകുന്നത് കണ്ടവരുണ്ട്. ഇയാളെ കുറിച്ച് എന്തെങ്കിലും അറിയുന്നവര്‍ 9446646304 എന്ന നമ്പറില്‍ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
Read More »തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 284 പ്രശ്നബാധിത ബൂത്തുകള്‍
പാലക്കാട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ 3,054 ബൂത്തുകളില്‍ 284 എണ്ണം പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തി. പാലക്കാട്, ചിറ്റൂര്‍-തത്തമംഗലം, ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റികളിലും അറുപതോളം ഗ്രാമപഞ്ചായത്തുകളിലുമാണ് പ്രശ്നബാധിത ബൂത്തുകളുള്ളത്. രാഷ്ട്രീയകക്ഷികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍, സാമുദായിക സംഘര്‍ഷങ്ങള്‍, അനധികൃത പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യം, ഒരു പോളിങ് ബൂത്തില്‍ അമിതമായി വോട്ടര്‍മാര്‍ ഉള്‍പ്പെടുന്നത് തുടങ്ങിയ കാരണങ്ങളാലാണ് ഇത്തരം ബൂത്തുകളെ പ്രശ്നബാധിത ബൂത്തുകളായി രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍കാല വോട്ടിങ് പെരുമാറ്റരീതികള്‍ (ഉയര്‍ന്ന / കുറഞ്ഞ പോളിങ് ശതമാനം), …
Read More »ചിറ്റൂരിൽ പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിച്ചു; താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ
പാലക്കാട്: ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് കുഞ്ഞു മരിച്ചു. വണ്ടിത്താവളം മണിയാട്ടുകുളമ്പ് സ്വദേശികളായ നാരായണൻകുട്ടിയുടെയും ആനന്ദിയുടെയും രണ്ടാമത്തെ കുഞ്ഞാണ് മരിച്ചത്. പ്രസവത്തിനുശേഷം കുഞ്ഞിന് ശ്വാസതടസ്സം നേരിട്ടതിനാൽ കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടികളുടെ ഐസിയുവിൽ പ്രവേശിപ്പിക്കാൻ താലൂക്ക് ആശുപത്രിയിൽ നിന്നും നിർദേശിച്ചിരുന്നു. താലൂക്ക് ആശുപത്രിയിൽ കുട്ടികളുടെ ഐസിയു ഉണ്ടായിരുന്നില്ല. തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെ കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് കുഞ്ഞ് മരിച്ചത്. വിഷയത്തിൽ താലൂക്ക് ആശുപത്രി സൂപ്രണ്ടിന് കുടുംബം പരാതി …
Read More »തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ജില്ലയില്‍ സജ്ജമാകുന്നത് 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. പോളിങ് സ്റ്റേഷനുകളിലേക്കുള്ള സാധനസാമഗ്രികള്‍ വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതും ഈ കേന്ദ്രങ്ങളിലാണ്. ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്തുകള്‍ക്കായി 13 കേന്ദ്രങ്ങളും മുനിസിപ്പാലിറ്റികള്‍ക്ക് ഏഴ് കേന്ദ്രങ്ങളുമാണ് അനുവദിച്ചിട്ടുള്ളത്. മുനിസിപ്പാലിറ്റി തലത്തില്‍ ഷൊര്‍ണ്ണൂര്‍ സെന്റ് തെരാസസ് കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഒറ്റപ്പാലം എല്‍.എസ്.എന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പാലക്കാട് മുനിസിപ്പല്‍ ഹാള്‍ (പുതിയ കെട്ടിടം ഗ്രൗണ്ട് ഫ്ലോര്‍), …
Read More »ഹരിത തിരഞ്ഞെടുപ്പ്: ജില്ലാ ഭരണകൂടത്തിന്റെ വാഹന പ്രചരണത്തിന് തുടക്കമായി
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് ഹരിത തിരഞ്ഞെടുപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്‍ തയ്യാറാക്കിയ വീഡിയോ പ്രദര്‍ശനം അടങ്ങിയ എല്‍.ഇ.ഡി വാഹന പ്രചാരണത്തിന് തുടക്കമായി. ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി വാഹന പ്രചാരണം ഫ്‌ലാഗ് ഓഫ് ചെയ്തു. ജില്ലയില്‍ നവംബര്‍ 26 വരെ മൂന്നു ദിവസങ്ങളിലായാണ് വാഹന പ്രചാരണം നടത്തുന്നത്. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിളെല്ലാം വാഹനമെത്തും. പരിപാടിയില്‍ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ. ഗോപിനാഥന്‍, ജില്ലാ ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ …
Read More »കണ്ണാടി പഞ്ചായത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍
പാലക്കാട്: കണ്ണാടി പഞ്ചായത്തിലെ 17 വാര്‍ഡുകളിലേക്കും ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള കണ്ണാടി ഡിവിഷനില്‍ നിന്നും നിഖില്‍ കണ്ണാടിയും, കിണാശ്ശേരി ഡിവിഷനില്‍ നിന്നും കെ.ശെല്‍വരാജുമാണ് മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്തിലേക്ക് കുഴല്‍മന്ദം ഡിവിഷനില്‍ നിന്ന് അജാസ് കുഴല്‍മന്ദമാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി. പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ കടലാക്കുറിശ്ശി – സുജാത വിനയരാജ് കണ്ണനൂര്‍ – വിജി അനീഷ് വടക്കും മുറി – അശ്വതി സജീഷ് പുഴക്കല്‍ – മണിക്കണന്‍ …
Read More »ജില്ലയിൽ 9909 സ്ഥാനാർത്ഥികൾ; 5150 പേർ സ്ത്രീകൾ
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പത്രിക സൂക്ഷ്മ പരിശോധന കഴിഞ്ഞപ്പോൾ ജില്ലയിൽ 9909 സ്ഥാനാർത്ഥികൾ. ഇതിൽ 5150 പേർ സ്ത്രീകളും 4759 പേർ പുരുഷന്മാരുമാണ്. സൂക്ഷ്മപരിശോധനയിൽ 24 സ്ത്രീകളുടേയും 32 പുരുഷന്മാരുടേയും പത്രികകൾ തള്ളിയിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ 140995 സ്ഥാനാർത്ഥികളാണുള്ളത്. ഇതിൽ 3 പേർ ട്രാൻസ്ജൻഡർ വിഭാഗത്തിൽ നിന്നുള്ളവരാണ്. 3 പേരും തിരുവനന്തപുരത്ത് നിന്നാണ് മത്സരിക്കുന്നത്. 74592 സ്ത്രീകളാണ് ഇത്തവണ സംസ്ഥാനത്തൊട്ടാകെ ജനവിധി തേടുന്നത്. 66400 പുരുഷന്മാരും മത്സരിക്കുന്നുണ്ട്. ജില്ലയിൽ 11703 …
Read More »സമ്മർ ബമ്പറിനു പിന്നാലെ പൂജ ബംമ്പറും പാലക്കാട് വിറ്റ ടിക്കറ്റിന്
പാലക്കാട് : സമ്മർ ബമ്പറിനു പിന്നാലെ പൂജ ബംമ്പറും പാലക്കാട് കിംങ് സ്റ്റാർ ലോട്ടറി ഏജൻസിയിൽക്കൂടി വിറ്റ ടിക്കറ്റിന്. പൂജ ബംബർ ഒന്നാം സമ്മാനമായ 12 കോടി കിംങ് സ്റ്റാറിന്റെ ചില്ലറ വിൽപ്പന കേന്ദ്രത്തിലൂടെ വിറ്റ ടിക്കറ്റിനാണ്. മൂന്നാഴ്ച മുൻപാണ് ടിക്കറ്റ് വിറ്റതെന്നു പ്രദേശവാസികളായിരിക്കാം ടിക്കറ്റെടുത്തതെന്നും ഏജൻസി ഉടമ പറയുന്നു. JD 545542 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ …
Read More »‘സി പി എം മുന്നണി മര്യാദ പാലിച്ചില്ല; 9 ഇടത്ത് ഒറ്റയ്ക്ക് മത്സരിക്കും’: കടുപ്പിച്ച് സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ്. മുമ്പ് മത്സരിച്ച സീറ്റുകൾ പോലും നിഷേധിച്ചുവെന്നും സി പി എം മുന്നണി മര്യാദ പാലിച്ചില്ലെന്നും ജില്ലാ സെക്രട്ടറി ആരോപിച്ചു. 9 പഞ്ചായത്തുകളിലെ 19 വാർഡുകളിൽ പാർട്ടി സ്ഥാനാർത്ഥികളെ നിർത്തുമെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കി. സിപിഎം ജില്ലാ സെക്രട്ടറിയുമായി പരമാവധി ചർച്ച നടത്തിയെന്നും ഫലമുണ്ടായില്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. 9 പഞ്ചായത്തുകളിൽ ഒറ്റയ്ക്ക് മത്സരിക്കും 9 …
Read More »തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങളോ പരാതികളോ ഉണ്ടോ? ജില്ല ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടാം
പാലക്കാട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുളള സംശയങ്ങള്‍ ദുരീകരിക്കുന്നതിനും പരാതികളില്‍ ഉടന്‍ പരിഹാരം കാണുന്നതിനുമായി ജില്ലാതല മാതൃകാ പെരുമാറ്റ ചട്ടം (എം.സി.സി) ഹെല്‍പ് ഡെസ്‌ക് രൂപീകരിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കളക്ടറേറ്റ് സീനിയര്‍ സൂപ്രണ്ട് (ഐ &എ) സബിത.എം.പി. ഉള്‍പ്പെടെ എട്ട് ഉദ്യോഗസ്ഥരെയാണ് ഹെല്‍പ് ഡെസ്‌ക് ചുമതലകള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. ഹെല്‍പ് ഡെസ്‌കിലേക്ക് …
Read More »
Prathinidhi Online