പാലക്കാട്: നവംബര്‍ 16ന് താണാവ് ബീവറേജിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികന്റെ ബന്ധുക്കള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഏകദേശം 50 വയസ്സ് തോന്നിക്കുന്ന വിജയന്‍ എന്നയാളെ കുഴഞ്ഞ് വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. പാലക്കാട് ജില്ലാ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇയാളുടെ വലത് കയ്യില്‍ 8 സെന്റിമീറ്റര്‍ നീളത്തിലും 6 സെന്റിമീറ്റര്‍ വീതയിലും കുരിശ് പച്ച കുത്തിയിട്ടുണ്ട്. വലതു നെറ്റിയുടെ മുകളിലായി മുറിപ്പാടുമുണ്ട്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം …
Read More »കഞ്ചിക്കോട് ദേശീയപാതയില്‍ വാഹനാപകടം; ഒരു മരണം
പാലക്കാട്: കഞ്ചിക്കോട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ബുധനാഴ്ച വൈകിട്ടുണ്ടായ അപകടത്തില്‍ കാല്‍നട യാത്രക്കാരനാണ് ജീവന്‍ നഷ്ടമായത്. പുതുശ്ശേരി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ദേശീയപാത കുറുകെ കടക്കുന്നതിനിടെ സിഗ്നല്‍ തെറ്റിച്ച് അമിത വേഗതയിലെത്തിയ പിക്കപ്പ് വാനിടിച്ചാണ് കാല്‍നട യാത്രക്കാരന്‍ മരിച്ചത്. മായപ്പള്ളം സ്വദേശിയും പരേതനായ രാമന്‍കുട്ടിയുടെയും തങ്കമണിയുടേയും മകനുമായ രമേശ് (36) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം. പെയിന്റിങ് തൊഴിലാളിയായ രമേശ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് …
Read More »അന്തിമ വോട്ടര്‍ പട്ടിക: അപ്പീല്‍ ഇന്ന് വരെ നല്‍കാം
പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ വോട്ടര്‍പട്ടികയുടെമേലുള്ള അപ്പീല്‍ അപേക്ഷകള്‍ ഇന്ന് (നവംബര്‍ 19) വരെ നല്‍കാം. വൈകീട്ട് അഞ്ച് വരെയാണ് അപേക്ഷ നല്‍കാനാകുക. അപ്പീല്‍ ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. ബുധനാഴ്ച വൈകീട്ട് 5 മണിക്ക് ശേഷം ലഭിക്കുന്ന അപ്പീല്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
Read More »സംസ്ഥാന സീനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യൻഷിപ്പ്: പുരുഷ വിഭാഗത്തില്‍ പാലക്കാട് ചാമ്പ്യന്മാർ
കോട്ടയം: 30 മത് സംസ്ഥാന സീനിയർ സോഫ്റ്റ്‌ബോള്‍ ചാമ്ബ്യൻഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ പാലക്കാട് ചാമ്പ്യന്മാർ. തൊടുപുഴ ന്യൂമാൻ കോളജ് ഗ്രൗണ്ടില്‍ വച്ച് നടന്ന ഫൈനല്‍ മത്സരത്തില്‍ തിരുവനന്തപുരത്തെ പരാജയപ്പെടുത്തിയാണ് പാലക്കാട് ജേതാക്കളായത്. തൃശ്ശൂരിനെ പരാജയപ്പെടുത്തി കോഴിക്കോട് മൂന്നാം സ്ഥാനം നേടി. വിജയികള്‍ക്ക് കോതമംഗലം രൂപതാ ജനറല്‍ ഫാ.പയ്സ് മേലേക്കണ്ടത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാന സോഫ്റ്റ്‌ബോള്‍ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വിപിൻ ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ , ജില്ലാ സ്‌പോട്സ് …
Read More »തദ്ദേശ തിരഞ്ഞെടുപ്പ്; പാലക്കാട് ജില്ലയില്‍ 24.3 ലക്ഷം വോട്ടര്‍മാര്‍
പാലക്കാട്: തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിലേക്ക് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ ജില്ലയിലുള്ളത് 24.3 ലക്ഷം വോട്ടര്‍മാര്‍. 11,51,556 പുരുഷന്‍മാരും, 12,81,800 സ്ത്രീകളും, 23 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പ്പെടെ 24,33,379 വോട്ടര്‍മാരാണുള്ളത്. ഇതിനു പുറമെ, പ്രവാസി വോട്ടര്‍പട്ടികയില്‍ ജില്ലയില്‍ 87 വോട്ടര്‍മാരുമുണ്ട്. സംസ്ഥാനത്ത് ആകെ 2,86,62,712 വോട്ടര്‍മാരാണുള്ളത്. വോട്ടര്‍മാരുടെ എണ്ണത്തില്‍ സംസ്ഥാനത്ത് പതിനൊന്നാമതാണ് പാലക്കാട് ജില്ല. 36,18,851 വോട്ടര്‍മാരുമായി മലപ്പുറം ജില്ലയാണ് ഒന്നാമത്. തിരുവനന്തപുരം (29,26,078), തൃശൂര്‍ (27,54,278) ജില്ലകളാണ് കൂടുതല്‍ വോട്ടര്‍മാരുള്ള മറ്റു ജില്ലകള്‍. 6,47,378 പേരുള്ള …
Read More »എസ്‌ഐആർ: എന്യൂമറേഷൻ ഫോം വിതരണത്തിൽ പാലക്കാട് ജില്ല മുന്നിൽ
പാലക്കാട്: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പരിഷ്കരണ നിർദ്ദേശങ്ങളുടെ (SIR) ഭാഗമായി സംസ്ഥാനത്ത് എന്യൂമറേഷൻ ഫോം വിതരണം അതിവേഗത്തിൽ പുരോഗമിക്കുന്നു. ഫോം വിതരണത്തിൽ പാലക്കാട് ജില്ലയാണ് ഒന്നാമത്. തിരഞ്ഞെടുപ്പ് കമ്മീഷൻ നവംബർ 14 ന് വൈകിട്ട് 4ന് പുറത്തുവിട്ട കണക്ക് പ്രകാരം 86.59 ശതമാനമാണ്. 86.27 ശതമാനവുമായി കാസർഗോഡും, 84.76 ശതമാനവുമായി കോട്ടയവും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. സംസ്ഥാനത്തുടനീളം ഇതുവരെ 77.43 ശതമാനം ഫോമുകൾ വിതരണം ചെയ്തു. ജില്ലയിൽ എസ്‌ഐആർ എന്യൂമറേഷൻ ഫോം വിതരണം …
Read More »കൽപ്പാത്തി രഥോത്സവം: ഗതാഗത നിയന്ത്രണം നാളെ വരെ തുടരും; പാസില്ലാതെ വാഹനങ്ങൾ കടത്തിവിടില്ല
പാലക്കാട്: കല്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പാലക്കാട് പൊലീസ് കർശന സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി. നവംബർ 15, 16 തീയതികളിൽ വൈകീട്ട് 3 മണി മുതൽ ചന്ദ്രനഗർ വഴി മണ്ണാർക്കാട്, കോഴിക്കോട് ഭാഗത്തേക്കുള്ള ചരക്കുവാഹനങ്ങളും വലിയ വാഹനങ്ങളും കൽമണ്ഡപം-കോട്ടമൈതാനം-മേഴ്സി കോളേജ് വഴി പറളി ഭാഗത്തേക്ക് തിരിച്ചുവിടും. മണ്ണാർക്കാട്-കോഴിക്കോട് ഭാഗത്തുനിന്ന് പാലക്കാട്ടേക്കുള്ളവ മുണ്ടൂർ കൂട്ടുപാത-പറളി വഴി പോകണം. ശേഖരീപുരം ജങ്ഷന്‍ മുതൽ പുതിയപാലം വരെ റോഡിന്റെ ഇരുവശങ്ങളിലും വാഹന പാർക്കിങ് പാടില്ല. …
Read More »പാലക്കാട് 10ാം ക്ലാസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍; മരിച്ചത് കണ്ണാടി സ്‌കൂളിലെ വിദ്യാര്‍ത്ഥി
പാലക്കാട്: 10ാം ക്ലാസുകാരനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് വിളയന്നൂര്‍ പാലാട്ട് വീട്ടില്‍ ഗിരീഷ്-റീത്ത ദമ്പതികളുടെ മകന്‍ അഭിനവ് ആണ്് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണാടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ രണ്ടു ദിവസമായി കുട്ടി സ്‌കൂളില്‍ പോയിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ മാസം ഇതേ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി അര്‍ജുന്‍ ജീവനൊടുക്കിയിരുന്നു. മരണത്തെ തുടര്‍ന്നുണ്ടായ വിദ്യാര്‍ത്ഥി …
Read More »ഇ വേസ്റ്റില്‍ നിന്നും ഡ്രയറും ട്രാന്‍സ്‌ഫോമറും വരെ; ശ്രദ്ധേയമായി ബിച്ചുവിന്റേയും ആദിനാദിന്റേയും നിരോഷിന്റേയും പരീക്ഷണങ്ങള്‍
പാലക്കാട്: ഇ വേസ്റ്റില്‍ നിന്നും വൈദ്യുതി ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന സാങ്കേതിക വിദ്യയുമായി വിദ്യാര്‍ത്ഥികള്‍. സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ സ്‌കില്‍ ആന്‍ഡ് കരിയര്‍ ഫെസ്റ്റിലാണ് ശ്രദ്ധേയമായ പ്രൊജക്റ്റ് അവതരിപ്പിച്ചത്. അടിമാലി എസ്എന്‍ഡിപി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ബിച്ചു സാജു, ആദിനാദ്, നിരോഷന്‍ എന്നിവരാണ് പ്രോജക്റ്റിന് പിന്നില്‍. ഉപയോഗശൂന്യമായ റഫ്രിജറേറ്റര്‍, ഫാന്‍, മറ്റു ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവയില്‍ നിന്നും അസംസ്‌കൃത വസ്തുക്കള്‍ വേര്‍തിരിച്ച് നിര്‍മ്മിച്ച പാഡ് ഇന്‍സിനറേറ്റര്‍, സോളാര്‍ ഡ്രയര്‍, …
Read More »കല്‍പാത്തി രഥോത്സവത്തിന് കൊടിയേറി; 16ന് ദേവരഥസംഗമം
കല്‍പാത്തി: കല്‍പാത്തി രഥോത്സവത്തിന് കൊടിയേറി. ശനിയാഴ്ച രാവിലെ 10.30നും 12.10നും ഇടയിലാണ് കൊടിയേറ്റം നടന്നത്. 5ാം ദിവസമായ 12ന് രഥസംഗമം നടക്കും. 14ന് കല്‍പാത്തി ശിവക്ഷേത്രത്തില്‍ രഥാരോഹണത്തോടെ ഒന്നാം തേരുത്സവത്തിന് തുടക്കമാകും. 15നാണ് രണ്ടാം തേരുത്സവം. അന്ന് പുതിയ കല്‍പാത്തി മന്ദക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥാരോഹണം നടക്കും. 16ന് മൂന്നാം തേരുത്സവ ദിനമാണ്. അന്ന് പഴയ കല്‍പാത്തി ലക്ഷ്മിനാരായണ പെരുമാള്‍ ക്ഷേത്രത്തിലും ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലും രഥാരോഹണം നടക്കും. …
Read More »
Prathinidhi Online