Tag Archives: Palakkad

ചെര്‍പ്പുളശ്ശേരിയില്‍ ഇന്നുമുതല്‍ ഗതാഗത നിയന്ത്രണം; അനധികൃത പാര്‍ക്കിങ്ങിനെതിരെ കര്‍ശന നടപടികള്‍

ചെര്‍പ്പുളശ്ശേരി: പുത്തനാല്‍ക്കല്‍ ജംക്ഷനില്‍ പുതിയ ബസ് സ്റ്റാന്റിനുള്ള ആര്‍ടിഒയുടെ അനുമതി ലഭിച്ച സാഹചര്യത്തില്‍ നഗരത്തില്‍ ഇന്നുമുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ചെര്‍പ്പുളശ്ശേരി പട്ടണത്തിലും ബസ് സ്റ്റാന്‍ിലും ഗതാഗത പരിഷ്‌കരണങ്ങള്‍ നിലവില്‍ വരും. നഗരസഭാധ്യക്ഷന്‍ പി.രാമചന്ദ്രന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ചെര്‍പ്പുള്ളശ്ശേരിയില്‍ നിന്നും പട്ടാമ്പി, നെല്ലായ വഴി ഷൊര്‍ണൂര്‍, കൊപ്പം, മാവുണ്ടീരിക്കടവ്, മപ്പാട്ടുകര ഭാഗത്തേക്ക് പോകുന്ന ബസുകള്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടും. ഈ …

Read More »

57 -മത് സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് പാലക്കാട് തുടക്കമായി

പാലക്കാട്: 57ാമത് സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് പാലക്കാട് തുടക്കമായി. പാലക്കാട് ഗവ.മോയന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്തു. അടുത്ത വര്‍ഷം മുതല്‍ മേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് സ്വര്‍ണ്ണക്കപ്പ് നല്‍കുമെന്ന് മന്ത്രി മേള ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു. ശാസ്ത്രമേളയില്‍ പങ്കെടുക്കുന്നതിന് സാധനങ്ങള്‍ വാങ്ങുന്നതിനായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ തുക ചെലവാക്കേണ്ടി വരുന്നുണ്ട്. അടുത്ത വര്‍ഷം മുതല്‍ ശാസ്ത്രമേളയില്‍ വിജയികള്‍ക്ക് നല്‍കുന്ന …

Read More »

എസ്‌ഐആറിനെ കുറിച്ച് വിശദീകരിച്ചും സംശയങ്ങള്‍ അകറ്റിയും ജില്ലാഭരണകൂടത്തിന്റെ നൈറ്റ് ഡ്രൈവ്

പാലക്കാട്: തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്റെ (എസ് ഐ ആര്‍) ഭാഗമായി മരുതറോഡ് വില്ലേജില്‍ മലമ്പുഴ നിയോജക മണ്ഡലത്തിലെ ബി.എല്‍.ഒ മാര്‍ക്ക് നൈറ്റ് ഡ്രൈവ് സംഘടിപ്പിച്ചു. നൈറ്റ് ഡ്രൈവിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടര്‍ രവി മീണ നിര്‍വഹിച്ചു. മരുത റോഡ് ഒരുമ ഗാര്‍ഡനില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ ജനങ്ങള്‍ക്കും എന്യൂമറേഷന്‍ ഫോമുകള്‍ ബി.എല്‍.ഒ മാര്‍ വിതരണം ചെയ്യുകയും എസ്‌ഐആറിനെ കുറിച്ച് ക്ലാസ്സ് എടുക്കുകയും സംശയങ്ങള്‍ക്ക് മറുപടിയും നല്‍കി. …

Read More »

സംസ്ഥാന ശാസ്ത്രോത്സവത്തിനൊരുങ്ങി പാലക്കാട്: 8500 പ്രതിഭകള്‍ പങ്കെടുക്കും

പാലക്കാട്: നവംബര്‍ 7 മുതല്‍ 10 വരെ പാലക്കാട് നടക്കുന്ന സംസ്ഥാന ശാസ്‌ത്രോത്സവത്തിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. 14 ജില്ലകളില്‍ നിന്നായി 8500 ലധികം ശാസ്ത്ര പ്രതിഭകള്‍ നാല് ദിവസങ്ങളിലായി നടക്കുന്ന വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതശാസ്ത്രം, ഐ.ടി, പ്രവൃത്തി പരിചയം, വി.എച്ച്.എസ്.സി എക്‌സ്‌പോ എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. രജിസ്ട്രേഷന്‍ നവംബര്‍ ഏഴിന് രാവിലെ പത്തിന് ഗവ. മോയന്‍സ് എച്ച്.എസ്.എസ്.സില്‍ നടക്കും. തുടര്‍ന്ന്, …

Read More »

പാലക്കാട് ബൈക്കും വാനും കൂട്ടിയിടിച്ച് സബ് ജില്ല കലോത്സവത്തിനെത്തിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ചിറക്കല്‍ പടിയിലുണ്ടായ വാഹനാപകടത്തില്‍ സബ് ജില്ല കലോത്സവത്തിനെത്തിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് പാറപ്പാടം രാജേഷ്-ദിവ്യ ദമ്പതികളുടെ മകന്‍ ദില്‍ജിത്ത് (17) ആണ് മരിച്ചത്. പള്ളിക്കുറുപ്പ് ശബരി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. മണ്ണാര്‍ക്കാട് ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ നടക്കുന്ന സബ് ജില്ല കലോത്സവത്തില്‍ നാടന്‍പാട്ടില്‍ മത്സരിക്കാന്‍ പോകുന്നതിനിടെയാണ് അപകടം. ബുധനാഴ്ച രാവിലെ 11 മണിക്കാണ് അപകടം. കൂട്ടുകാരനായ മുഹമ്മദ് സിനാനുമൊത്ത് ബൈക്കില്‍ മണ്ണാര്‍ക്കാടേക്ക് വരുമ്പോള്‍ ഓമ്‌നി …

Read More »

ചിക്കണാമ്പാറ മാര്‍ക്കറ്റ് കോംപ്ലക്സ് നിര്‍മ്മാണോദ്ഘാടനം മന്ത്രി കൃഷ്ണന്‍കുട്ടി നിര്‍വ്വഹിച്ചു

പാലക്കാട്: കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് ചിക്കണാമ്പാറ മാര്‍ക്കറ്റ് കോംപ്ലക്സ് നിര്‍മ്മാണോദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. 5. 55 കോടി രൂപ ചെലവഴിച്ചാണ് മാര്‍ക്കറ്റ് കോംപ്ലക്സ് നിര്‍മ്മാണം പൂര്‍ത്തികരിക്കുന്നത്. ചിക്കണാമ്പാറയില്‍ 45 സെന്റ് സ്ഥലത്ത് നിലവിലുള്ള പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി 2167 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള മൂന്ന് നില കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. ഓരോ നിലയിലും 25 കടമുറികള്‍, ശുചിമുറി, ലിഫ്റ്റ് സൗകര്യം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന് …

Read More »

ഷൊർണൂർ ക്വാറിയിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി

പാലക്കാട് : ഷൊർണൂർ ത്രാങ്ങാലിയിലെ കരിങ്കൽ ക്വാറിയിൽ 19 ദിവസം പ്രായമായ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ആറ്റൂർ ഭഗവതിക്കുന്നിൽ താമസിക്കുന്ന യുവതി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ചെറുതുരുത്തി പൊലീസ് കേസെടുത്തു. ഗർഭിണിയായ യുവതി ശുചിമുറിയിൽ പ്രസവിച്ച ശേഷം നവജാത ശിശുവിനെ കരിങ്കൽക്വാറിയിൽ ഉപേക്ഷിച്ചുവെന്നാണു വിവരം. പ്രസവശേഷം ശിശുവിനെ ബാഗിലാക്കി സൂക്ഷിക്കുകയും ആർത്തവസമയത്തെ അമിത രക്തസ്രാവമാണെന്നു വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. തുടർന്നു മൃതദേഹം അടങ്ങിയ ബാഗുമായി ആറ്റൂരിലെ ഭർതൃവീട്ടിൽ …

Read More »

കുടുംബവഴക്ക്: പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

പാലക്കാട്: പല്ലഞ്ചാത്തന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പൊള്ളപ്പാടം സ്വദേശി വാസുവിാണ് ഭാര്യ ഇന്ദിരയെ (60) കൊല്ലപ്പെടുത്തിയത്. കുടുംബ വഴക്കാണ് കൊലപാതക കാരണമെന്നാണ് കരുതുന്നത്. വാസുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാവിലെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും വഴക്കിനിടെ കൊടുവാള്‍ ഉപയോഗിച്ച് വാസു ഇന്ദിരയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇന്ദിര സംഭവ സ്ഥലത്ത് വച്ച്തന്നെ മരിച്ചു. തുടര്‍ന്ന് വാസു തന്നെയാണ് നാട്ടുകാരെ കൊലപാതക വിവരം അറിയിച്ചത്. തുടര്‍ന്ന് ഇയാള്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു.

Read More »

ഡോക്ടറും നഴ്‌സുമെല്ലാം രോഗിയുടെ അടുത്തേക്ക്;; നേത്ര രോഗികള്‍ക്ക് ആശ്വാസമായി ജില്ലയിലെ സഞ്ചരിക്കുന്ന ഒഫ്താല്‍മോളജി യൂണിറ്റ്

പാലക്കാട്: ജില്ലയിലെ നേത്ര രോഗികള്‍ക്ക് ആശ്വാസമായി മൊബൈല്‍ ഒഫ്താല്‍മോളജി യൂണിറ്റ്. ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൡലും മൊബൈല്‍ യൂണിറ്റ് വഴി ക്യാമ്പുകള്‍ സംഘടിപ്പിച്ചാണ് രോഗികള്‍ക്ക് ആശ്വാസമാകുന്നത്. 2015 ല്‍ ആരംഭിച്ച ക്ലിനിക്കിലൂടെ ഇതിനകം ആയിരത്തോളം പേര്‍ക്ക് പ്രയോജനം ലഭിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് കണ്ടെത്തുന്ന തുടര്‍ ചികിത്സ ആവശ്യമുള്ള രോഗികളെ വാഹനത്തില്‍ ജില്ലാ ആശുപത്രിയിലെത്തിച്ച് തിമിര ശസ്ത്രക്രിയ സൗജന്യമായി നടത്തി തിരിച്ചെത്തിക്കുകയാണ് ചെയ്യുന്നത്. ഒരു മാസം ശരാശരി 50 …

Read More »

പാലക്കാട് ജില്ലയെ അതിദാരിദ്ര്യമുക്ത ജില്ലയായി നാളെ പ്രഖ്യാപിക്കും

പാലക്കാട്: ജില്ലയെ അതി ദാരിദ്രരില്ലാത്ത ജില്ലയായുള്ള പ്രഖ്യാപനം നാളെ (ബുധനാഴ്ച) നടക്കും. കെ. ശാന്തകുമാരി എംഎല്‍എ പ്രഖ്യാപനം നടത്തും. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന അതിദാരിദ്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ജില്ലയ്ക്ക് നേട്ടം കൈവരിക്കാനായത് എന്ന് സര്‍ക്കാര്‍ പറയുന്നു. അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 2021 ഓഗസ്റ്റിലാണ് അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ ഭക്ഷണം, ആരോഗ്യം, സുരക്ഷിതമായ താമസസ്ഥലം, …

Read More »