പാലക്കാട്: പണം തിരികെ നല്‍കാത്തതിന് വീട്ടില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് തീയിട്ട് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുതുതല കൊടുമുണ്ടയിലാണ് സംഭവം. മച്ചിങ്ങതൊടി കിഴക്കേത്തില്‍ ഇബ്രാഹിം എന്ന ബാവയുടെ വാഹനങ്ങള്‍ക്കാണ് തീയിട്ടത്. എറണാകുളും പറവൂര്‍ സ്വദേശി പ്രേംദാസാണ് തീയിട്ടത്. വണ്ടികള്‍ക്ക് തീയിട്ട ശേഷം കഴുത്തറുത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച പ്രേംദാസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രേംദാസിന് ഇബ്രാഹിം ഒരു ലക്ഷം രൂപ നല്‍കാനുണ്ടെന്നാണ് വിവരം. ഇബ്രാഹിമിന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാര്‍, ഒരു …
Read More »സംസ്ഥാന സ്‌കൂള്‍ കായികമേള: ഓവറോള്‍ കിരീടം ഉറപ്പിച്ച് തിരുവനന്തപുരം; അത്‌ലറ്റിക്‌സില്‍ പാലക്കാട് ഒന്നാമത്
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ കിരീടം ഉറപ്പിച്ച് തിരുവനന്തപുരം ജില്ല. 1491 പോയിന്റുമായി മെഡല്‍ പട്ടികയില്‍ ബഹുദൂരം മുന്നിലാണ് തിരുവനന്തപുരം. രണ്ടാംസ്ഥാനത്തുള്ള തൃശൂരിന് 721 പോയിന്റും മൂന്നാം സ്ഥാനത്തുള്ള പാലക്കാടിന് 623 പോയിന്റുമാണുള്ളത്. അത്‌ലറ്റിക്‌സിലെ മികവാണ് പാലക്കാടിനെ മൂന്നാം സ്ഥാനത്തെത്തിച്ചത്. ഗെയിംസിലും അത്‌ലറ്റിക്‌സിലും മിന്നുന്ന പ്രകടനം കാഴ്ച വച്ചതോടെയാണ് തിരുവനന്തപുരം മെഡല്‍ പട്ടികയില്‍ ഒന്നാമതെത്തിയത്. അത്‌ലറ്റിക്‌സ് മത്സരങ്ങളില്‍ പാലക്കാടും മലപ്പുറവും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 16 സ്വര്‍ണമടക്കം 134 പോയിന്റാണ് …
Read More »കെ.എസ്.ആര്‍.ടിസി ബഡ്ജറ്റ് ടൂറിസം; നവംബറില്‍ പാലക്കാട് നിന്ന് കൂടുതല്‍ ടൂര്‍ പാക്കേജുകള്‍
പാലക്കാട്: നവംബറില്‍ പാലക്കാട് ഡിപ്പോയില്‍ നിന്ന് കൂടുതല്‍ ഉല്ലാസ യാത്രകള്‍ സംഘടിപ്പിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്‍. നവംബര്‍ 1ന് ഗവി യാത്രയോടെയാണ് ഉല്ലാസ യാത്രകള്‍ക്ക് തുടക്കമാകുക. 1, 9, 15, 22 തീയതികളില്‍ രാത്രി 10 മണിയ്ക്ക് ആരംഭിക്കുന്ന രീതിയില്‍ ഗവി യാത്രകള്‍ സംഘടിപ്പിക്കും. ഒരു പകലും രണ്ട് രാത്രികളും നീണ്ടുനില്‍ക്കുന്ന ട്രിപ്പിന് ഒരാള്‍ക്ക് 2,800 രൂപയാണ് ഈടാക്കുന്നത്. നവംബര്‍ 2, 8, 9, 16, 22, 23, …
Read More »തകര്‍ന്ന സ്ലാബ് ശ്രദ്ധയില്‍ പെട്ടില്ല; പാലക്കാട് അഴുക്കുചാലില്‍ വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്
പാലക്കാട്: നഗരത്തിലെ അഴുക്കുചാലിന്റെ സ്ലാബ് തകര്‍ന്നത് ശ്രദ്ധയില്‍ പെടാതെ യാത്രചെയ്ത വിദ്യാര്‍ത്ഥിനി കാനയില്‍ വീണു. കാടാംകോട് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അഴുക്കുചാലിന്റെ മുകളിലിട്ട സ്ലാബ് നീങ്ങിക്കിടന്നത് ശ്രദ്ധയില്‍ പെടാതെ നടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി അഴുക്കു ചാലില്‍ വീഴുകയായിരുന്നു. അല്‍ അമീന്‍ എഞ്ചിനിയറിങ്ങ് കോളേജിലെ എല്‍എല്‍ബി വിദ്യാര്‍ത്ഥിനി രഹത ഫര്‍സാനക്കാണ് അപകടം പറ്റിയത്. എക്‌സൈസ് വകുപ്പിന്റെ സെമിനാര്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് പരിക്ക് ഗുരുതരമല്ല.
Read More »പുതുനഗരം -കൊല്ലങ്കോട് പാതയിലെ ഊട്ടറ ലെവൽക്രോസ് ഇന്ന് വൈകീട്ട് തുറക്കും
പാലക്കാട്: പുതുനഗരം -കൊല്ലങ്കോട് പ്രധാനപാതയിലെ ഊട്ടറ ലെവൽക്രോസ്, അറ്റകുറ്റപ്പണി പൂർത്തിയാക്കി വെള്ളിയാഴ്‌ച വൈകീട്ടോടെ ഗതാഗതത്തിന് തുറന്നുനൽകും. 13-ന് രാവിലെ ഏഴുമുതൽ അടച്ച ഗേറ്റ് വ്യാഴാഴ് വൈകീട്ടോടെ തുറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പണികൾ പൂർത്തിയാകാൻ സമയമെടുത്തതോടെ ഒരുദിവസത്തേക്ക് കൂടി ദീർഘിപ്പിക്കുകയായിരുന്നു. വ്യാഴാഴ്‌ചയും റെയിൽവേ ഗേറ്റിന് ഇരുവശത്തുനിന്നും ബസുകൾ സർവീസ് നടത്തിയിരുന്നു. യാത്രക്കാർക്ക് ഗേറ്റ് വഴിതന്നെ കാൽനടയാത്രയായി ഇരുവശത്തേക്കും കടന്നുപോകാനുള്ള സൗകര്യം ലഭ്യമാക്കിയിരുന്നു. ചെറുവാഹനങ്ങൾ കാരപ്പറമ്പ് സബ് വേ വഴിയാണ് വടവന്നൂർ ഭാഗത്തേക്കും …
Read More »ഔദ്യോഗിക പരിപാടിക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പ്രതിഷേധം: പിന്നാലെ എംഎല്‍എയുടെ റോഡ് ഷോ
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഔദ്യോഗിക പരിപാടിക്കിടെ ഡിവൈഎഫ്‌ഐ, ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. യുഡിഎഫ് ഭരിക്കുന്ന പിരായിരി പഞ്ചായത്തില്‍ എംഎല്‍എ ഫണ്ടില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പൂഴിക്കുന്നം റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോളായിരുന്നു പ്രതിഷേധം. തുടര്‍ന്ന് കോണ്‍ഗ്രസ്, യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ രാഹുലിന് സംരക്ഷണമൊരുക്കി. ലൈംഗികാരോപണം ഉയര്‍ന്നതിന് ശേഷം എംഎല്‍എയുടെ മണ്ഡലത്തിലെ രണ്ടാമത്തെ പൊതു പരിപാടിയാണ് ഇത്. എംഎല്‍എ എന്ന നിലയില്‍ പൊതു പരിപാടികളില്‍ പങ്കെടുക്കാന്‍ രാഹുലിനെ അനുവദിക്കില്ലെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. പാലക്കാട് മണ്ഡലത്തിലെ …
Read More »പാലക്കാട് മധ്യവയസ്‌കന് അമീബിക് മസ്തിഷ്‌ക ജ്വരം; നില അതീവ ഗുരുതരം
പാലക്കാട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്പ് സ്വദേശിയായ 62 കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗി അതീവ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. ഒക്ടോബര്‍ അഞ്ചിന് പനി ബാധിച്ചതിനെ തുടര്‍ന്ന് ഇയാള്‍ കൊടുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നാലെ കൊടുവായൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും ചികിത്സതേടിയിരുന്നു. ഇവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് രോഗിയെ മാറ്റുകയായിരുന്നു. ആറാം തീയതി നടത്തിയ പ്രാഥമിക പരിശോധനയില്‍ അമീബിക് …
Read More »പാലക്കാട് ഉപജില്ലാ സ്‌കൂള്‍ കായികമേളയില്‍ പ്രതിഷേധിച്ച് കായികാധ്യാപകര്‍: മത്സരങ്ങള്‍ വൈകി
പാലക്കാട്: ഉപജില്ലാ സ്‌കൂള്‍ കായികമേളയില്‍ പ്രതിഷേധിച്ച് കായികാധ്യാപകര്‍. ഉപജില്ലയിലെ കായികാധ്യാപകരുടെ സംയുക്ത സംഘടനയുടെ നേതൃത്വത്തില്‍ ഔദ്യോഗിക ചുമതലകളില്‍ നിന്നും സംഘാടനത്തില്‍ നിന്നും അധ്യാപകര്‍ വിട്ടുനിന്നതോടെ മത്സരങ്ങള്‍ വൈകി. എല്ലാ സ്‌കൂളുകളിലും കായികാധ്യാപകരെ നിയമിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം. മത്സരങ്ങള്‍ക്കിടെ അധ്യാപകര്‍ കറുത്ത വസ്ത്രങ്ങളും മാസ്‌കും ധരിച്ച് അധ്യാപകര്‍ സിന്തറ്റിക് ട്രാക്കിലൂടെ പ്രതിശേധ മാര്‍ച്ച് നടത്തി. അധ്യാപകര്‍ പ്രതിഷേധിച്ചതോടെ മത്സരങ്ങള്‍ വൈകിയാണ് തുടങ്ങിയത്. 8 മണിക്കായിരുന്നു മത്സരങ്ങള്‍ തുടങ്ങേണ്ടിയിരുന്നത്.
Read More »അടിമുടി ഹൈടെക്ക് ആകാന്‍ റെയില്‍വേ; സ്‌റ്റേഷനോട് ചേര്‍ന്ന് പലചരക്കു കടകളും ഫാന്‍സി കടകളും തുറക്കും
പാലക്കാട്: അടിമുടി മാറ്റത്തിന്റെ പാതയിലാണ് ഇന്ത്യന്‍ റെയില്‍വേ. ട്രെയിന്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യവും റെയില്‍വേയ്ക്ക് കൂടുതല്‍ വരുമാനവും ലഭിക്കുന്ന പദ്ധതികള്‍ കൂടുതലായി ആവിഷ്‌കരിക്കുന്ന തിടുക്കത്തിലാണ് റെയില്‍വേ ഇപ്പോള്‍. ഇപ്പോഴിതാ സ്‌റ്റേഷനോട് ചേര്‍ന്നുള്ള ഒഴുവുള്ള സ്ഥലങ്ങള്‍ കച്ചവടത്തിന് നല്‍കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ട്രെയിനിറങ്ങി വീട്ടിലേക്കു പോകുന്നതിന് മുന്‍പ് പലചരക്കു സാധനങ്ങളും പച്ചക്കറികളുമെല്ലാം റെയില്‍വേ സ്റ്റേഷനില്‍ തന്നെ കിട്ടും. സ്‌റ്റേഷനുകളില്‍ കൂടുതലുള്ള സ്ഥലങ്ങള്‍ ഇത്തരത്തില്‍ കച്ചവടത്തിന് നല്‍കി വരുമാനം വര്‍ദ്ധിപ്പിക്കാനാണ് പുതിയ നടപടി. …
Read More »പാലക്കാട് കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം
പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. പുതൂര്‍ തേക്കുവട്ട സ്വദേശിയായ ശാന്തകുമാര്‍ ആണ് മരിച്ചത്. ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ താവളം- മുള്ളി റോഡിലാണ് സംഭവം. കാട്ടാനക്കൂട്ടം റോഡില്‍ നില്‍ക്കുന്നത് ഇദ്ദേഹം കണ്ടിരുന്നില്ല. ശാന്തകുമാറിനെ വണ്ടിയടക്കം ആന ചവിട്ടുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാര്‍ അടുത്തെത്തിയെങ്കിലും കാട്ടാനക്കൂട്ടം സ്ഥലത്ത് നിലയുറപ്പിച്ചതിനാല്‍ അടുത്തേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. ആനക്കൂട്ടം കാടുകയറിയ ശേഷമാണ് ശാന്തകുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയത്. വീഴ്ചയില്‍ ശാന്തകുമാറിന്റെ വാരിയെല്ല് പൊട്ടുകയും …
Read More »
Prathinidhi Online