Tag Archives: Palakkad

ഡയപ്പറും സാനിറ്ററി നാപ്കിനും കുന്നുകൂടുന്നു; ജില്ലയില്‍ സംസ്‌കരിക്കാന്‍ സൗകര്യമുള്ളത് പാലക്കാട് മാത്രം

പാലക്കാട്: ജില്ലയില്‍ ഡയപ്പര്‍, സാനിറ്ററി നാപ്കിന്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ ശാസ്ത്രീയമായ സംവിധാനങ്ങളില്ലാത്തത് പ്രതിസന്ധിയാകുന്നു. നഗരസഭ ശേഖരിക്കുന്ന ഇത്തരം മാലിന്യങ്ങള്‍ മാലിന്യ സംഭരണ ശാലകളില്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. മറ്റ് മാലിന്യങ്ങള്‍ക്കൊപ്പം ചിലയിടങ്ങളില്‍ ഇവ അശാസ്ത്രീയമായി സംസ്‌കരിക്കുന്നുണ്ട്. ജില്ലയില്‍ പാലക്കാട് നഗരസഭയില്‍ മാത്രമാണ് നിലവില്‍ ഇവ സംസ്‌കരിക്കാനുള്ള ശാസ്ത്രീയ സംവിധാനമുള്ളത്. പാലക്കാട് ജില്ലയില്‍ ഏഴ് നഗര സഭകളാണുള്ളത്. മുന്‍പ് കുട്ടികളുടെ ഡയപ്പറുകളാണ് കൂടുതലായി എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ മുതിര്‍ന്നവരുടെ ഡയപ്പറുകളും സാനിറ്ററി നാപ്കിനുകളും …

Read More »

കുരുടിക്കാട് സിഗ്നലിന് സമീപം വാഹനാപകടം; ബൈക്ക് കത്തി നശിച്ചു

പാലക്കാട്: പുതുശ്ശേരി കുരുടിക്കാട് സിഗ്നലിനു സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് കത്തി നശിച്ചു. അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് ബൈക്കുകള്‍ കൂട്ടിയിടിക്കുകയും ബൈക്കുകളിലൊന്നിന് തീപിടിക്കുകയുമായിരുന്നു. ബൈക്ക് യാത്രക്കാരായ മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കത്തിയ ബൈക്കില്‍ രണ്ട് വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. ഇവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി 9.30നായിരുന്നു സംഭവം. കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ മുന്‍പിലുണ്ടായിരുന്ന ബൈക്കില്‍ ഇടിച്ചു. നിയന്ത്രണം വിട്ട ബൈക്ക് ഇതേ ദിശയിലൂടെ പോകുകയായിരുന്ന മറ്റൊരു ബൈക്കില്‍ …

Read More »

ഇരുമ്പകച്ചോലയിൽ കാഴ്ച കാണാൻ പോകാം, കാറ്റു കൊള്ളാനും

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ ഭാഗമായുള്ള ഇരുമ്പകച്ചോല വിനോദസഞ്ചാരികൾക്ക് കാറ്റും , കാഴ്ചകളുമായി കാത്തിരിക്കുന്നു. കാഞ്ഞിരപ്പുഴഡാമിന്‍റെ ഇടതുവശത്തായി കൊർണക്കുന്നുനിന്നും റിസർവോയറിലേക്കുള്ള കാഴ്ചയാണ് ഏറെ ആനന്ദകരം. കാഞ്ഞിരപ്പുഴ ഡാം, പ്രദേശത്തെ പുൽമേടുകൾ, പാലക്കയം മലനിരകൾ, വാക്കോടൻമല, നീലാകാശം എന്നിവയെല്ലാം ഒത്തുചേരുന്നതാണ് മനോഹര ദൃശ്യങ്ങൾ. കാഞ്ഞിരപ്പുഴഡാം സന്ദർശിക്കാനെത്തുന്ന മിക്ക വിനോദസഞ്ചാരികളും ഇവിടെയെത്താറുണ്ട്. തണുത്ത കാറ്റും ഡാമിൽനിന്നുള്ള കാറ്റുംമൂലമുണ്ടാകുന്ന തിരയിളക്കവും കാഴ്ചക്കാർക്ക് ഏറെ ആസ്വാദ്യകരമാണ്. പെരിന്തൽമണ്ണ, മലപ്പുറം, പാലക്കാട്, ഒറ്റപ്പാലം, നിലമ്പൂർ എന്നിവിടങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളാണ് പതിവായി ഇവിടേയ്ക്കെത്തുന്നത്. …

Read More »

മലമ്പുഴയിലെ ഡ്രൈവിംഗ് ടെസ്റ്റും പരിശീലനവും അനിശ്ചിതത്വത്തിൽ

പാലക്കാട്: ഇ​രു​പ​തു​വ​ർ​ഷ​ത്തോ​ളം ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന​വും ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ടെ​സ്റ്റും ന​ട​ത്തി​യി​രു​ന്ന മലമ്പുഴയിലെ ഗ്രൗ​ണ്ട് ഇ​നി ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ അ​റി​യി​പ്പ് ല​ഭി​ച്ച​തോ​ടെ ഒ​ട്ടേ​റെ ഡ്രൈ​വിം​ഗ് പ​ഠി​താ​ക്ക​ളു​ടേ​യും ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ളു​ടേ​യും ഭാ​വി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. മ​റ്റൊ​രു സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തു​വ​രെ ഇ​നി ഡ്രൈ​വിം​ഗ് ടെ​സ്റ്റോ പ​രി​ശീ​ല​ന​മോ പാ​ല​ക്കാ​ട് താ​ലൂ​ക്കി​ൽ ഉ​ണ്ടാ​യി​രി​ക്കി​ല്ലെന്ന് ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​ക​ളും പ​രി​ശീ​ല​ക​രും പ​റ​യു​ന്നു. ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ സ്ഥ​ല​മാ​യ ഇ​വി​ടെ സ്റ്റേ​ഡി​യം പ​ണി​യാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​തി​നാ​ലാ​ണ് ഒ​ഴി​ഞ്ഞു​പോ​കാ​നു​ള്ള ക​ത്ത് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. …

Read More »

കൊടുന്തിരപ്പുള്ളി മഹാനവമി വിളക്കിന് തുടക്കമായി

പാലക്കാട്: കൊടുന്തിരപ്പുള്ളി ആദികേശവപുരം മഹാനവമി വിളക്കിന് ഭക്തിപൂര്‍വമായ തുടക്കം. പുലര്‍ച്ചെ നാലരയ്ക്ക് നിര്‍മാല്യ ദര്‍ശനവും നെയ് വിളക്കും നടന്നു. ശേഷം ആറരയ്ക്ക് സോപാന സംഗീതം, അയ്യപ്പന്‍ ക്ഷേത്രത്തില്‍ വിശേഷ കുംഭപൂജ, രുദ്രാഭിഷേകം, പുരുഷസൂക്ത ജപാഭിഷേകം, നവാഭിഷേകം എന്നിവയുണ്ട്. രാവിലെ ഏഴിന് ആദികേശവ പെരുമാളുടെ മുന്നില്‍ ആനയൂട്ട് ആരംഭിച്ചു. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പ്രഭാത ശീവേലിക്ക് ശേഷം രാവിലെ പത്തരയ്ക്കാണ് എഴുന്നള്ളത്ത്. വൈകുന്നേരം ഗുരുവായൂര്‍ ഇന്ദ്രസേനന്‍ നയിക്കുന്ന 15 ഗജവീരന്മാര്‍ അണിനിരക്കുന്ന കുടമാറ്റം …

Read More »

പാലക്കാട് പബ്ലിക് ലൈബ്രറി പൊളിക്കാനുള്ള നീക്കം ഉപേക്ഷിക്കണം; പ്രതിഷേധ ജ്വാലയുമായി ട്രാപ് നാടകവേദി പ്രവര്‍ത്തകര്‍

പാലക്കാട്: 75 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പബ്ലിക് ലൈബ്രറി കെട്ടിടം പൊളിച്ചു മാറ്റാനുള്ള നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നു. ലൈബ്രറി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ട്രാപ് നാടകവേദി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല നടത്തി. മുതിര്‍ന്ന നാടക പ്രവര്‍ത്തകന്‍ പുത്തൂര്‍ രവി പരിപാടി ഉദ്ഘാടനം ചെയ്തു. 70000 പുസ്തകങ്ങള്‍ ലൈബ്രറിയില്‍ ഉണ്ടെന്നാണ് കണക്ക്. പുസ്തകങ്ങള്‍ വരും തലമുറയ്ക്ക് വേണ്ടി കൂടി സംരക്ഷിച്ച് നിര്‍ത്തണമെന്നും ലൈബ്രറി സംരക്ഷിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്. രവി തൈക്കാട് രചനയും സംവിധാനവും നിര്‍വഹിച്ച് …

Read More »

പട്ടാമ്പി ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തനസജ്ജമായി

പട്ടാമ്പി: ജനങ്ങളുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം പട്ടാമ്പിയിലെ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനസജ്ജമായി. അടുത്ത ശനിയാഴ്ച കേന്ദ്രത്തിന്റെ അവസാനഘട്ട പരിശോധനകള്‍ക്കായി വിദഗ്ദ സംഘമെത്തും. പരിശോധനയില്‍ അപാകതകള്‍ കണ്ടെത്തിയില്ലെങ്കില്‍ ഉടന്‍തന്നെ കേന്ദ്രം രോഗികള്‍ക്കായി തുറന്നുകൊടുക്കുമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ പറഞ്ഞു. യൂണിറ്റിന്റെ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ വിജയകരമായിരുന്നു എന്ന് എംഎല്‍എ അറിയിച്ചിട്ടുണ്ട്. എംഎല്‍എ ഫണ്ടില്‍ നിന്നു 1.23 കോടി രൂപ ചിലവഴിച്ചാണ് കേന്ദ്രം നിര്‍മ്മിച്ചത്. ഡയാലിസിസിന് രണ്ട് ഷിഫ്റ്റുകളാണ് ആദ്യഘട്ടത്തിലുണ്ടാകുക. പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ …

Read More »

വിളവെടുക്കാന്‍ ഒരാഴ്ച ബാക്കി; പന്നിമടയില്‍ നെല്‍കൃഷി നശിപ്പിച്ച് കാട്ടാന ആക്രമണം

മലമ്പുഴ: കൊയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നെല്‍പ്പാടത്തിറങ്ങി കാട്ടാനയുടെ വിളയാട്ടം. കൊട്ടേക്കാട് കിഴക്കേത്തറ സ്വദേശി എം.ജി അജിത്ത് കുമാറിന്റെ മലമ്പുഴ പന്നിമടയിലുള്ള മൂന്നേക്കാര്‍ പാടമാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെയുണ്ടായ കാട്ടാന ആക്രമണത്തില്‍ നശിച്ചത്. ടസ്‌കര്‍ 5 (പി.ടി 5) എന്ന കാഴ്ചക്കുറവുള്ള കാട്ടാനയാണ് കൃഷി നശിപ്പിച്ചതെന്നാണ് അജിത് കുമാര്‍ പറയുന്നത്. ജലസേചനത്തിനുള്ള പൈപ്പും വരമ്പുകളും ആന നശിപ്പിച്ചു. പ്രദേശത്ത് കാട്ടാന ശല്യം കൂടുതലാണെന്നും ഇത് നെല്‍കൃഷിയെ സാരമായി ബാധിച്ചതായും …

Read More »

മഴയില്‍ മുങ്ങി ഭീമനാട്ട് റോഡ്; ഗതാഗത തടസ്സം താല്‍ക്കാലികമായി പരിഹരിച്ചു

അലനല്ലൂര്‍/ പാലക്കാട്: കനത്ത മഴയില്‍ ഭീമനാട്ട് ഭാഗത്ത് കനത്ത വെള്ളക്കെട്ട്. ശനിയാഴ്ച ഉച്ചയ്ക്ക് പെയ്ത ശക്തമായ മഴയിലാണ് കുമരംപുത്തൂര്‍ ഒലിപ്പുഴ റോഡില്‍ വെള്ളം കയറിയത്. റോഡിന്റെ നടുവില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഇരുഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ പറ്റാത്ത അവസ്ഥയാണ്. മലയോര ഹൈവേയുടെ നിര്‍മ്മാണ പ്രവൃത്തികളുടെ ഭാഗമായി റോഡിന്റെ ഇരുഭാഗങ്ങളിലും അഴുക്കുചാല്‍ നിര്‍മിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇരുവശങ്ങളിലും അഴുക്കുചാലിന്റെ ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് ഉയര്‍ത്തിയിരിക്കയാണ്. ഇതിനിടയിലുള്ള ഭാഗത്താണ് വെള്ളക്കെട്ട്. റോഡ് പൊളിഞ്ഞു …

Read More »

ശുദ്ധജല പൈപ്പിലെ ചോര്‍ച്ച ഉദ്യോഗസ്ഥര്‍ അവഗണിച്ചു; റോഡിന്റെ ഭാഗം ഇടിഞ്ഞു താണു

പാലക്കാട്: ശുദ്ധജല പൈപ്പിലെ ചോര്‍ച്ച അടക്കാത്തത് മൂലം വെള്ളമിറങ്ങി റോഡിന്റെ ഭാഗം ഇടിഞ്ഞുതാണു. ചുണ്ണാമ്പുതറ പാലത്തിനു താഴെ റാം നഗറിലേക്കു പോകുന്ന റോഡിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞത്. പാലക്കാട് നഗരത്തില്‍ നിന്നു ജൈനിമേട് വഴി ഒലവക്കോട്ടേക്കു പോകുന്ന റോഡാണിത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. റോഡിനോടൊപ്പം വൈദ്യുതി പോസ്റ്റും തകര്‍ന്നിട്ടുണ്ട്. പലതവണ പ്രദേശവാസികള്‍ അറിയിച്ചിട്ടും ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചിട്ടുണ്ട്. അതേസമയം റോഡ് ഇടിയുന്ന സമയത്ത് ഇതുവഴി ബൈക്കില്‍ …

Read More »