Tag Archives: Rahul mankoottathil

ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടം എംഎൽഎയ്ക്ക് ജാമ്യം. പത്തനംതിട്ട സെഷൻസ് കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി പതിനെട്ടാം ദിവസമാണ് ജാമ്യം ലഭിക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി തിരുവല്ലയിലെ ഹോട്ടലിലെത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് കേസ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി രാഹുൽ ഇന്നുതന്നെ ജയിൽ മോചിതനാകും. നിലവിൽ മാവേലിക്കര സബ്ജയിലിൽ റിമാൻഡിലാണ് രാഹുൽ. പ്രതിഭാഗം ഹാജരാക്കിയ തെളിവുകളുടേയും പോലീസിന്റെ തെളിവെടുപ്പുകൾ …

Read More »

‘ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചു; ഇരകളിൽ പ്രായപൂർത്തിയാകാത്ത കുട്ടിയും’- രാഹുലിനെതിരെ ഗുരുതര ആരോപണം

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടം എം എൽ എ ക്കെതിരെ ആദ്യ ബലാത്സംഗ കേസ് നൽകിയ യുവതിയുടെ സത്യവാങ്മൂലത്തിൽ ഗുരുതര ആരോപണങ്ങൾ. രാഹുൽ തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തെന്നും ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചെന്നും യുവതി ആരോപിക്കുന്നു. കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് അതിജീവിത സത്യവാങ്മൂലം നൽകിയത്. ദൃശ്യങ്ങൾ രാഹുലിൻ്റെ കൈവശമുണ്ടെന്നും മുൻകൂർ ജാമ്യം നൽകിയാൽ വീഡിയോ പുറത്തുവിടുമെന്ന് ഭയക്കുന്നു. മാത്രമല്ല ജാമ്യം നൽകുന്നത് ഇനിയും മുന്നോട്ട് വരാനുള്ള പരാതിക്കാരെ നിശബ്ദരാക്കുമെന്നും …

Read More »

‘ലവ് യൂ ടു മൂണ്‍ ആന്റ് ബാക്ക്’: അതിജീവിതയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി?

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരായ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സത്യാഗ്രഹ സമരവേദിയില്‍ മുഖ്യമന്ത്രി ഉപയോഗിച്ച കപ്പിലെ വാക്കുകള്‍ ചര്‍ച്ചയാകുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ അതിജീവിത കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് പോസ്റ്റിലെഴുതിയ വാക്കുകളാണ് മുഖ്യമന്ത്രി ഉപയോഗിച്ച കപ്പില്‍ എഴുതിയിരുന്നത്. ‘ലവ് യു ടു മൂണ്‍ ആന്റ് ബാക്ക്’ എന്ന വാചകം വെളുത്ത കപ്പില്‍ കറുത്ത അക്ഷരങ്ങളിലെഴുതിയ കപ്പാണ് മുഖ്യമന്ത്രി വെള്ളം കുടിക്കാനായി ഉപയോഗിച്ചത്. അതിജീവതയോടുള്ള ഐക്യദാര്‍ഢ്യമാണ് ഇതെന്ന രീതിയിലാണ് സമൂഹ മാധ്യമങ്ങളില്‍ …

Read More »

‘നീ ചെയ്യുന്നത് ഞാന്‍ താങ്ങും, എന്നാല്‍ നീ താങ്ങില്ല’- ഇങ്ങോട്ട് തന്ന അതേ നാണയത്തില്‍ തിരിച്ചു കൊടുക്കും’ – രാഹുല്‍ യുവതിക്കയച്ച ഭീഷണി സന്ദേശം പുറത്ത്

പാലക്കാട്: ബലാത്സംഗക്കേസിലെ പരാതിക്കാരിയെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്ത്. എംഎല്‍എക്കെതിരെ പരാതി നല്‍കിയ മൂന്നാമത്തെ യുവതിക്ക് നേരിട്ട പീഡനത്തിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തു വന്നത്. തനിക്കെതിരെ നിന്നവര്‍ക്കും കുടുംബത്തിനുമെതിരെ അതേ നാണയത്തില്‍ തിരിച്ചു കൊടുക്കുമെന്നും പേടിപ്പിക്കാന്‍ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ടെന്നും പറയുന്ന സന്ദേശങ്ങളാണ് പുറത്തു വന്നത്. ‘ നീ ചെയ്യുന്നത് ഞാന്‍ താങ്ങും, എന്നാല്‍ നീ താങ്ങില്ല’ എന്നും അതിജീവിതയെ രാഹുല്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ …

Read More »

രാഹുല്‍ മാങ്കൂട്ടത്തിലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; പ്രതിയെ മാവേലിക്കര സബ് ജയലിലേക്ക് മാറ്റുന്നു

പത്തനംതിട്ട: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ജില്ല മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. റിമാന്‍ഡ് റിപ്പോര്‍ട്ടും എഫ്‌ഐആറും പരിഗണിച്ചാണ് കോടതിയുടെ നടപടി. മാവേലിക്കര സബ് ജയിലിലേക്കാണ് എംഎല്‍എയെ മാറ്റുന്നത്. പത്തനംതിട്ട എ.ആര്‍ ക്യാമ്പില്‍ എസ്.പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തില്‍ 5 മണിക്കൂര്‍ രാഹുലിനെ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് പ്രതിയെ കോടതിയില്‍  ഹാജരാക്കിയത്. പ്രതി നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും …

Read More »

രാഹുലിനെതിരെ നടപടിക്കൊരുങ്ങി നിയമസഭ; അയോഗ്യനാക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടും- സ്പീക്കര്‍

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പിടിയിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടിക്കൊരുങ്ങി നിയമസഭ. തുടര്‍ച്ചയായി മൂന്ന് സ്ത്രീകള്‍ രാഹുലിനെതിരെ പരാതിയുമായി രംഗത്ത് വന്നതോടെയാണ് കൂടുതല്‍ ശക്തമായ നടപടികളിലേക്ക് നിയമസഭ കടക്കാന്‍ ആലോചിക്കുന്നത്. എംഎല്‍എയെ അയോഗ്യനാക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടുമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ച്ചയായി പരാതികള്‍ വരുന്ന സാഹചര്യത്തില്‍ രാഹുല്‍ എംഎല്‍എ പദവിയിലിരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് സ്പീക്കര്‍ പറഞ്ഞു. ഇതു സംബന്ധിച്ച വിഷയങ്ങള്‍ എതിക്‌സ് ആന്റ് …

Read More »

രാഹുൽ മാങ്കൂട്ടത്തിൽ പോലീസ് കസ്റ്റഡിയിൽ; നടപടി പുതിയ പരാതിയിൽ

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പോലീസ് കസ്റ്റഡിയിൽ. എം എൽ എ ക്കെതിരെ ലഭിച്ച പുതിയ പരാതിയിൽ എടുത്ത കേസിലാണ് നടപടിയെന്നാണ് വിവരം. പാലക്കാട് കെപിഎം ഹോട്ടലിലെ 2002-ാം മുറിയിലെത്തി രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇ-മെയിൽ വഴിയാണ് പുതിയ പരാതി ലഭിച്ചത്. പുതിയ കേസിലും നിർബന്ധിത ഗർഭഛിദ്രവും ബലാൽസംഗവും ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സാമ്പത്തിക ചൂഷണം നടത്തിയതായും യുവതി പരാതിയിൽ പറഞ്ഞിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘമാണ് ഇ-മെയിൽ പരാതിയിൽ കേസെടുത്തതും പരാതിക്കാരിയുടെ മൊഴി …

Read More »

ബലാൽത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് വിലക്ക് നീട്ടി

കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് വിലക്ക് ഈ മാസം 21 വരെ ഹൈക്കോടതി നീട്ടി. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കക്ഷി ചേരാൻ അതിജീവിത നൽകിയ അപേക്ഷ  കോടതി അംഗീകരിച്ചു. ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത മറുപടി സത്യവാങ്മൂലം നല്‍കും. ഇതിനായി ഹൈക്കോടതി രണ്ടാഴ്ച സമയം നല്‍കിയിട്ടുണ്ട്. താന്‍ നല്‍കിയ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യം …

Read More »

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരും

കൊച്ചി: ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. രാഹുലിന് എതിരെ രജിസ്റ്റര്‍ ചെയ്ത ഒന്നാമത്തെ കേസിലെ മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ് ഡിസംബര്‍ 18 ലേക്ക് മാറ്റിയത്. ഹര്‍ജി പരിഗണിക്കുന്നത് വരെ അറസ്റ്റ് തടഞ്ഞ നടപടിയും തുടരും. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയ സെഷന്‍സ് കോടതി നടപടിക്കെതിരെ സര്‍ക്കാര്‍ സമർപ്പിച്ച അപ്പീല്‍ ഹൈക്കോടതി ക്രിസ്മസ് …

Read More »

ബലാത്സംഗക്കേസുകളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം; ഹൈക്കോടതി പരിഗണിക്കുന്നത് രണ്ട് കേസുകള്‍

കൊച്ചി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടിത്തിലിനെതിരായ ബലാത്സംഗക്കേസുകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എംഎല്‍എക്കെതിരായ രണ്ടു ബലാത്സംഗ പരാതികളാണ് ഹൈക്കോടതിയുടെ മുന്നിലെത്തുന്നത്. രാഹുലിന്റെ അറസ്റ്റ് തടഞ്ഞ ആദ്യ കേസില്‍ ഹൈക്കോടതിയില്‍ ഇന്നു വിശദമായ വാദം നടക്കും. രണ്ടാമത്തെ ബലാത്സംഗക്കേസില്‍ തിരുവനന്തപുരം ജില്ലാ കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലും ഹൈക്കോടതി പരിഗണിക്കും. തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് തിരുവനന്തപുരം കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ …

Read More »