Tag Archives: Rahul mankoottathil

പാലക്കാട്-ഗൂഡല്ലൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് തുടങ്ങി

പാലക്കാട്: പാലക്കാട്- ഗൂഡല്ലൂര്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിയുടെ സര്‍വ്വീസിന് തുടക്കമായി. യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ആദ്യ സര്‍വ്വീസിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ചൊവ്വാഴ്ച നിര്‍വ്വഹിച്ചു. മണ്ണാര്‍ക്കാട്-വഴിക്കടവ്-നിലമ്പൂര്‍ വഴിയാണ് സര്‍വ്വീസ്. ദിവസവും രാവിലെ 7.45ന് പാലക്കാട് ഡിപ്പോയില്‍ നിന്നും പുറപ്പെട്ട് 12.20ന് ഗൂഡല്ലൂരിലെത്തും. ഉച്ചയ്ക്ക് 1.30ന് ഗൂഡല്ലൂരില്‍ നിന്നും പുറപ്പെട്ട് വൈകീട്ട് 6.05ന് പാലക്കാട് തിരിച്ചെത്തുന്ന രീതിയിലാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാരുടെ നിരന്തര …

Read More »

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ‘സ്‌മൈല്‍ ഭവന’ പദ്ധതി: 8ാമത് വീടിന്റെ തറക്കല്ലിട്ടു; മുഖ്യാതിഥിയായി നടി തന്‍വി റാം

പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തിലെ അര്‍ഹരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന എംഎല്‍എയുടെ ‘സ്‌മൈല്‍ ഭവന’ പദ്ധതിയിലെ 8ാമത് വീടിന്റെ തറക്കല്ലിട്ടു. നടി തന്‍വി റാം ചടങ്ങില്‍ മുഖ്യാതിഥിയായി. കണ്ണാടി പഞ്ചായത്തിലെ സുന്ദരനാണ് 8ാമത് ഭവനം ലഭിക്കുക. സ്വന്തമായി വീട് ഇല്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ താന്‍ അതീവ സന്തുഷ്ടയാണെന്ന് തന്‍വി റാം പറഞ്ഞു. പാലക്കാട് മണ്ഡലത്തിലെ ഒട്ടേറെ കുടുംബങ്ങളുടെ വളരെക്കാലമായുള്ള ആഗ്രഹങ്ങളാണ് സ്‌മൈല്‍ ഭവന …

Read More »

ഔദ്യോഗിക പരിപാടിക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പ്രതിഷേധം: പിന്നാലെ എംഎല്‍എയുടെ റോഡ് ഷോ

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഔദ്യോഗിക പരിപാടിക്കിടെ ഡിവൈഎഫ്‌ഐ, ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. യുഡിഎഫ് ഭരിക്കുന്ന പിരായിരി പഞ്ചായത്തില്‍ എംഎല്‍എ ഫണ്ടില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പൂഴിക്കുന്നം റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോളായിരുന്നു പ്രതിഷേധം. തുടര്‍ന്ന് കോണ്‍ഗ്രസ്, യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ രാഹുലിന് സംരക്ഷണമൊരുക്കി. ലൈംഗികാരോപണം ഉയര്‍ന്നതിന് ശേഷം എംഎല്‍എയുടെ മണ്ഡലത്തിലെ രണ്ടാമത്തെ പൊതു പരിപാടിയാണ് ഇത്. എംഎല്‍എ എന്ന നിലയില്‍ പൊതു പരിപാടികളില്‍ പങ്കെടുക്കാന്‍ രാഹുലിനെ അനുവദിക്കില്ലെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. പാലക്കാട് മണ്ഡലത്തിലെ …

Read More »