Tag Archives: rain

സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു; വെള്ളിയാഴ്ചയോടെ മഴ എത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യരേഖയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായും തുടര്‍ന്ന് ശക്തി കൂടിയ ന്യൂനമര്‍ദ്ദമായും മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴം അല്ലെങ്കില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം ശ്രീലങ്ക ഭാഗത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ വ്യാഴം/വെള്ളി ദിവസങ്ങളില്‍ തമിഴ്‌നാട്ടിലും കേരളത്തിലും നിലവിലെ അന്തരീക്ഷ സ്ഥിതിയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്. തെക്കന്‍ തമിഴ്‌നാട് മേഖലയില്‍ കൂടുതല്‍ മഴ സാധ്യതയുണ്ട്. വെള്ളിയാഴ്ച …

Read More »

സംഹാര താണ്ഡവമാടി ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ 334 പേര്‍ക്കും തമിഴ്‌നാട്ടില്‍ 3 പേര്‍ക്കും ജീവന്‍ നഷ്ടമായി

ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്. 334 പേര്‍ക്കാണ് ദുരന്തത്തില്‍ ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത്. 370 പേരെ കാണാതായതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് 1 ലക്ഷം ദുരന്തബാധിതരുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. ഡിസംബര്‍ 8 വരെ രാജ്യത്തെ സര്‍വകലാശാലകളും ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിട്ടുണ്ട്. അതേസമയം ഡിറ്റ് വാ ദുര്‍ബലമായതായതായാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച വൈകിട്ടോടെ തീവ്ര ന്യൂനമര്‍ദ്ദമായി ചുഴലിക്കാറ്റ് മാറിയിരുന്നു. ചുഴലിക്കാറ്റിന്റെ ഭാഗമായി വടക്കന്‍ തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ …

Read More »

സംസ്ഥാനത്തുടനീളം മഴയ്ക്ക് സാധ്യത; തണുത്ത കാലാവസ്ഥ തുടരും

പാലക്കാട്: സംസ്ഥാനത്തുടനീളം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തിപ്പെടുമെങ്കിലും ജില്ലകളിലൊന്നും മുന്നറിയിപ്പ് നൽകിയിട്ടില്ല. അതേസമയം ഡിറ്റ് വാ ചുഴലിക്കാറ്റിൻ്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ തണുപ്പു തുടരുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളെ അപേക്ഷിച്ച് തെക്കൻ ജില്ലകളിൽ തണുപ്പ് കൂടുതലായി അനുഭവപ്പെട്ടുന്നുണ്ട്. ചുഴലിക്കാറ്റിൻ്റെ ഭാഗമായുള്ള മേഘങ്ങളുടെ സ്വാധീന ഫലമായി പകൽ സമയത്ത് പോലും തണുത്ത കാലാവസ്ഥയാണ് പലയിടങ്ങളിലും. കേരളത്തിൽ രാത്രിയും പുലർച്ചെയുമാണ് തണുപ്പ് അനുഭവപ്പെടുന്നത്. ഞായറാഴ്ച …

Read More »

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ കനത്തേക്കും; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പാലക്കാട്: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ ജില്ലകളിലും മഴ കനക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം വരും ദിവസങ്ങളില്‍ തീവ്രന്യുന മര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ട്. വടക്കന്‍ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കിഴക്കന്‍ കാറ്റ് വീണ്ടും സജീവമായതോടെ ഇടി മിന്നലൊടു കൂടിയ മഴയ്ക്കാണ് സാധ്യത. …

Read More »

സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നു; ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ു ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്നും നിര്‍ദേശമുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. …

Read More »

കേരള തീരത്ത് തിരമാലകള്‍ ഉയരും; കള്ളക്കടല്‍ ജാഗ്രത നിര്‍ദേശം

പാലക്കാട്: സംസ്ഥാനത്ത് കളഅളക്കടല്‍ ജാഗ്രത നിര്‍ദേശം നല്‍കി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS). തിരുവനന്തപുരത്ത് കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയും കൊല്ലം ആലപ്പാട്ട് മുതല്‍ ഇടവ വരെയും കോഴിക്കോട് ചോമ്പാല മുതല്‍ രാമനാട്ടുകര വരെയുമാണ് കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശമുള്ളത്. തീരങ്ങളില്‍ 0.7 മുതല്‍ 1.0 മീറ്റര്‍ വരെയും കന്യാകുമാരി ജില്ലയിലെ (നീരോടി മുതല്‍ ആരോക്യപുരം വരെ) തീരങ്ങളില്‍ 1.0 മുതല്‍ 1.1 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ക്ക് …

Read More »

മഴ :പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പാലക്കാട്:  ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(ഒക്ടോബർ 22) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.റെസിഡൻസ് സ്ക്കൂളുകൾ, കോളെജുകൾ, നവോദയ വിദ്യാലയങ്ങൾക്കും അവധി ബാധകമല്ല.

Read More »

കനത്ത മഴയില്‍ മലപ്പുറത്ത് വ്യാപക നഷ്ടം; ഫാമില്‍ വെള്ളം കയറി രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

മലപ്പുറം: തുലാപ്പെയ്ത്തില്‍ മലപ്പുറത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്ടം. വഴിക്കടവ് ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറുകയും സാധനങ്ങള്‍ ഒഴുകിപ്പോകുകയും ചെയ്തു. പൂവത്തിപ്പൊയിലില്‍ കോഴിഫാമില്‍ വെള്ളം കയറി രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങളാണ് ചത്തുപോയത്. ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയിലാണ് വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ അളവില്‍ ഒരേ സ്ഥലത്ത് മഴ പെയ്തതാണ് വലിയ നാശനഷ്ടത്തിന് കാരണമായത്. പ്രളയകാലത്ത് പോലും ഇത്രയും മലവെള്ളം വന്നിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

Read More »

കാലവര്‍ഷം മോശമായി ബാധിച്ചു; ജില്ലയില്‍ നെല്ലുല്‍പാദനത്തില്‍ ഇടിവ്

ആലത്തൂര്‍: കാലവര്‍ഷത്തിലെ ഏറ്റക്കുറച്ചിലുകള്‍ ഇത്തവണ നെല്ലുല്‍പാദനത്തെ കാര്യമായി ബാധിച്ചതായി കര്‍ഷകര്‍. പലയിടത്തും വിളവെടുത്തപ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കനത്ത ഇടിവാണ് നേരിട്ടത്. ഏക്കറിന് 2000-2200 കിലോ നെല്ല് കിട്ടിയിരുന്ന സ്ഥാനത്ത് ഇത്തവണ 1000-1200 കിലോ മാത്രമേ കിട്ടുയിട്ടുള്ളൂ. മാത്രമല്ല കീടബാധയും രൂക്ഷമായതായി കര്‍ഷകര്‍ പറയുന്നു. മുഞ്ഞബാധിച്ച് വിളവെടുക്കാറായ നെല്ലുകള്‍ പോലും കരിഞ്ഞു പോകുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. അസുഖം ബാധിച്ച് നെല്ല് കൊഴിഞ്ഞു വീഴുപോകുന്നതോടെ കൊയ്‌തെടുക്കാന്‍ സാധിക്കില്ല. കൊയ്‌തെടുത്താലും പതിരാണ് കൂടുതലും. ഇതിനു …

Read More »

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 140 അടിയിലേക്ക്; മുഴുവന്‍ ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തുന്നു

ഇടുക്കി: മഴ കടുത്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്ന് 139.30 അടിയിലെത്തി. ജലനിരപ്പ് 140 അടിയിലേക്ക് എത്തുന്നതൊഴിവാക്കാന്‍ സ്പില്‍വെ വഴി കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനാണ് തീരുമാനം. വൃഷ്ടി പ്രദേശങ്ങളിലടക്കം കനത്ത മഴ പെയ്തത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. നിലവില്‍ സ്പില്‍വെ വഴി പുറത്തേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് സെക്കന്‍ഡില്‍ 9120 ഘനയടിയാണ്. അപകടമേഖലകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇതിനിടെ, അധികജലം ഒഴുക്കി കളയുന്നതിനായി ഇന്ന് രാവിലെ ഒമ്പത് മണിക്ക് …

Read More »