Tag Archives: rain

കുട്ടികളെ പഠിപ്പിക്കുന്നതിനിടെ യുവതിക്ക് മിന്നലേറ്റു; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാലക്കാട്: കുട്ടികളെ പഠിപ്പിക്കുന്നതിനിടെ കൂറ്റനാട് യുവതിക്ക് മിന്നലേറ്റു. കൂറ്റനാട് അരി ഗോഡൗണിന് സമീപം താമസിക്കുന്ന മേനോത്ത് ഞാലില്‍ അശ്വതിക്കാണ് ഇടിമിന്നലേറ്റത്. കുട്ടികളെ പഠിപ്പിക്കുന്നതിനിടെ പുസ്തകം എടുക്കാന്‍ മുറിക്കകത്തേക്ക് കടക്കുന്നതിനിടെയായിരുന്നു അതിശക്തമായ മിന്നലേറ്റത്. അശ്വതിയുടെ കൈക്ക് പൊള്ളലേറ്റിട്ടുണ്ട്. അശ്വതിയെ ഉടന്‍ തന്നെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിമിന്നലില്‍ നിന്ന് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് കുറച്ച് സമയത്തേക്ക് അശ്വതിയുടെ കൈക്ക്് ചലന ശേഷി നഷ്ടപ്പെട്ടിരുന്നു.  

Read More »

കനത്ത മഴ; ഇടുക്കിയില്‍ പലയിടത്തും വെള്ളം കയറി; മുല്ലപ്പെരിയാര്‍ ഡാം തുറന്നു

വണ്ടിപ്പെരിയാര്‍: കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ പലയിടത്തും വ്യാപക നാശനഷ്ടം. വെള്ളിയാഴ്ച രാത്രി പെയ്ത ശക്തമായ മഴയില്‍ വണ്ടിപ്പെരിയാറിലെ പല വീടുകളിലും വെള്ളം കയറി. വീടുകളില്‍ കുടുങ്ങിയ 5 പേരെ രക്ഷപ്പെടുത്തി. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കയാണ്. പാറക്കടവ്, മുണ്ടിയെരുമ, കൂട്ടാര്‍ മേഖലയില്‍ ശക്തമായ മഴ പെയ്തിട്ടുണ്ട്. പ്രദേശങ്ങളില്‍ നിന്ന് വളര്‍ത്തു മൃഗങ്ങളും ഇരുചക്ര വാഹനങ്ങളും ഒലിച്ചു പോയി. പലയിടത്തും മലവെള്ളപ്പാച്ചില്‍ ഉണ്ടായി. വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി വലിയ …

Read More »