Tag Archives: Sabarimala

മണ്ഡലപൂജയോടെ ശബരിമല നടയടച്ചു; നിയന്ത്രണങ്ങളോടെ ദര്‍ശനം നടത്താം

പത്തനംതിട്ട: 41 ദിവസം നീണ്ട മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപനമായി. ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാര്‍മ്മികത്വത്തില്‍ മണ്ഡല പൂജയോടെയാണ് നടയടച്ചത്. രാവിലെ 10.10 നും 11.30 നും ഇടയിലായിരുന്നു മണ്ഡല പൂജ. രാത്രി 10 വരെ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും. മണ്ഡല പൂജയോട് അനുബന്ധിച്ച് സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ 41ദിവസം നീണ്ട മണ്ഡലകാലത്തിന് പരിസമാപ്തിയാകും. മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകിട്ട് …

Read More »

പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹവും മോഷണം നടത്താൻ സ്വർണ്ണക്കടത്ത് സംഘം ലക്ഷ്യമിട്ടിരുന്നു; കേരളത്തിൽ ലക്ഷ്യമിട്ടത് 1000 കോടി

തിരുവനന്തപുരം: ശബരിമലയ്‌ക്ക് പുറമേ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങളും സ്വർണക്കടത്ത് സംഘം ലക്ഷ്യമിട്ടിരുന്നതായി പ്രവാസി വ്യവസായിയുടെ മൊഴി. പ്രത്യേക അന്വേഷണ സംഘത്തിന് മുൻപാകെയാണ് വ്യവസായിയുടെ വെളിപ്പെടുത്തൽ. 2020 ഒക്‌ടോബർ 26ന് തിരുവനന്തപുരത്ത് വച്ചാണ് വിഗ്രഹക്കടത്തിലുള്ള പണക്കൈമാറ്റം നടന്നതെന്നും ഈ സമയത്ത് ഉണ്ണികൃഷ്ണൻ പോറ്റിയും ഡി മണിയും ഉന്നതനും മാത്രമാണ് കൂടെയുണ്ടായിരുന്നതെന്നും ഇയാളുടെ മൊഴിയിലുണ്ട്. മൊഴി വിശദമായി പരിശോധിച്ച ശേഷമേ ഇക്കാര്യത്തിൽ പോലീസിൻ്റെ ഭാഗത്ത് നിന്ന് നടപടികളുണ്ടാവുകയുള്ളൂ. വ്യവസായി ആരോപിച്ച ഡി മണി (ഡയമണ്ട് …

Read More »

സന്നിധാനത്ത് കാണിക്ക എണ്ണുന്നതിനിടെ മോഷണം; ജീവനക്കാരന്‍ കസ്റ്റഡിയില്‍

ശബരിമല: സന്നിധാനത്ത് കാണിക്ക എണ്ണുന്നതിനിടെ ദേവസ്വം ഭണ്ഡാരത്തില്‍ നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമിച്ച ജീവനക്കാരന്‍ വിജിലന്‍സ് പിടിയില്‍. താല്‍ക്കാലിക ജീവനക്കാരനും തൃശൂര്‍ വെമ്പല്ലൂര്‍ സ്വദേശിയുമായ കെ.ആര്‍ രതീഷാണ് പിടിയിലായത്. 23,120 രൂപയാണ് ഇയാള്‍ മോഷ്ടിച്ചത്. സന്നിധാനം പോലീസ് കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ചാണ് രതീഷിനെ വിജിലന്‍സ് പിടികൂടിയത്. ജോലിക്കിടയില്‍ ബാത്ത്‌റൂമില്‍ പോകാനായി രതീഷ് എത്തിയപ്പോള്‍ വിജിലന്‍സ് ചോദ്യം ചെയ്യുകയായിരുന്നു. ഇയാളുടെ കയ്യില്‍ നിന്നും 3000 രൂപ പിടികൂടി. കാണിക്ക വേര്‍തിരിക്കുമ്പോള്‍ ധരിക്കുന്ന തുണികൊണ്ടുള്ള …

Read More »

ഹൈക്കോടതി വിധിക്ക് പുല്ലുവില; എരുമേലിയില്‍ രാസസിന്ദൂര വില്‍പ്പന തകൃതി

എരുമേലി: പമ്പയിലും പരിസര പ്രദേശങ്ങളിലും രാസ സിന്ദൂരം വില്‍ക്കരുതെന്ന ഹൈക്കോടതി വിധി കാറ്റില്‍ പറത്തി മായം കലര്‍ന്ന സിന്ദൂര വില്‍പ്പന തകൃതിയായി നടക്കുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിന്ദൂരക്കടകളില്‍ ചെറിയ പാക്കറ്റുകളിലാക്കിയാണ് രാസസിന്ദൂരങ്ങള്‍ വില്‍പ്പന നടത്തുന്നത്. ഡ്രഗ്‌സ് ആന്റ് കെമിസ്റ്റ് വിഭാഗത്തിന്റെ പരിശോധനയും ബോധവല്‍ക്കരണവും പ്രദേശത്ത് നടക്കുന്നുണ്ടെങ്കിലും വില്‍പ്പനയ്ക്ക് കുറവൊന്നുമില്ല. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ 900ത്തില്‍ പരം സിന്ദൂര പായ്ക്കറ്റുകളാണ് പിടിച്ചെടുത്തത്. കോടതി ഉത്തരവ് വന്നതിന് ശേഷം കടകളുടെ …

Read More »

ശബരിമലയിലെത്തിയത് റെക്കോര്‍ഡ് ഭക്തര്‍; തീര്‍ത്ഥാടകരുടെ എണ്ണം 25 ലക്ഷം കവിഞ്ഞു

പാലക്കാട്: ശബരിമലയില്‍ മണ്ഡല തീര്‍ത്ഥാടന സീസണില്‍ സന്നിധാനത്തെത്തിയത് റെക്കോര്‍ഡ് ഭക്തര്‍. സീസണില്‍ തീര്‍ത്ഥാടകരുടെ എണ്ണം 25 ലക്ഷം കവിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. തീര്‍ത്ഥാടകര്‍ കൂടിയെങ്കിലും ദര്‍ശനത്തിന് തടസ്സമില്ലാത്ത രീതിയില്‍ ക്രമീകരണങ്ങള്‍ ചെയ്തതായി ശബരിമല ചീഫ് പോലീസ് കോര്‍ഡിനേറ്റര്‍ എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ സമയം 21 ലക്ഷത്തിനടുത്ത് ഭക്തരാണ് ക്ഷേത്ര ദര്‍ശനം നടത്തിയത്. ആദ്യ ദിവസങ്ങളില്‍ …

Read More »

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചു; ഓട്ടോ യാത്രക്കാര 3 പേർക്ക് ദാരുണാന്ത്യം

കൊല്ലം: അഞ്ചലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരായ 3 പേർക്ക് ദാരുണാന്ത്യം. കരവാളൂർ സ്വദേശികളായ ശ്രുതി ലക്ഷ്മി (16), ജ്യോതിലക്ഷ്മി (21), ഓട്ടോറിക്ഷ ഡ്രൈവർ അക്ഷയ് (23) എന്നിവരാണ് മരിച്ചത്.

Read More »

ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; ശബരിമലയിലെ വരുമാനത്തില്‍ 33.33 ശതമാനം വര്‍ധന

ശബരിമല: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന സീസണിന് തുടക്കം കുറിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ശബരിമലയിലെ വരുമാനത്തില്‍ 33.33 ശതമാനം വര്‍ധന. ആദ്യത്തെ 15 ദിവസത്തില്‍ നിന്നുമാത്രം ദേവസ്വം ബോര്‍ഡിന് ലഭിച്ചത് 92 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ലഭിച്ചതാകട്ടെ 69 കോടി രൂപ. അരവണ വില്‍പ്പനയില്‍ നിന്നാണ് വരുമാനത്തിന്റെ വലിയൊരു ശതമാനവും. 47 കോടിരൂപയാണ് അരവണ വില്‍പ്പനയില്‍ നിന്നുമാത്രം ലഭിച്ചത്. നവംബര്‍ 15 മുതല്‍ 30 വരെയുള്ള കണക്കാണിത്. അപ്പം …

Read More »

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കം

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കം. ജയറാമിന്റെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സമയം തേടി. സൗകര്യമുള്ള ദിവസം മുന്‍കൂട്ടി അറിയിക്കണമെന്നാണ് നിര്‍ദേശം. നേരത്തേ ജയറാമില്‍ നിന്നും പ്രാഥമികമായി വിവരങ്ങള്‍ തേടിയിരുന്നു. കൂടുതല്‍ സാക്ഷികളെ കണ്ടെത്താനും നീക്കമുണ്ട്. സ്വര്‍ണ പാളികള്‍ ജയറാമിന്റെ വീട്ടില്‍ കൊണ്ടുവന്ന വിവരം റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലേക്ക് മറ്റൊരു കട്ടിളപ്പടി കൂടി സ്പോണ്‍സര്‍ ചെയ്തിരുന്നുവെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ഇതിന്റെ …

Read More »

ക്ഷേത്രങ്ങൾ കണ്ടു കണ്ടൊരു യാത്ര;  “ടെമ്പിൾ കണക്ട്” പാക്കേജുമായി കെഎസ്ആർടിസി; ശബരിമലയും 72 ക്ഷേത്രങ്ങളും സന്ദർശിക്കാം

ക്ഷേത്രങ്ങൾ കണ്ടു കണ്ടൊരു യാത്രയായാലോ? അതും ശബരിമലയും കുളത്തൂപ്പുഴയും ആര്യങ്കാവ് ക്ഷേത്രവുമെല്ലാം ഒരൊറ്റ പാക്കേജിൽ കിട്ടിയാലോ? അത്തരമൊരു പാക്കേജുമായി മുന്നോട്ട് വന്നിരിക്കയാണ് കെ എസ് ആർ ടി സി. “ടെമ്പിൾ കണക്ട്” എന്ന് പേരിട്ടിരിക്കുന്ന പാക്കേജിൽ ഗ്രൂപ്പുകളായും സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡുമായി ചേര്‍ന്നാണ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ (ബിടിസി) പാക്കേജ് തയ്യാറാക്കുന്നത്. 72 ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചാണ് യാത്ര.  ശബരിമല തീര്‍ഥാടനത്തിനു പോകുന്നവര്‍ക്ക് വഴിയിലുള്ള പ്രധാന ക്ഷേത്രങ്ങളില്‍ …

Read More »

ശബരിമലയിലെ സ്ഥിതിഗതികൾ നിയന്ത്രണാതീതം; തിക്കിലും തിരക്കിലും കോഴിക്കോട് സ്വദേശിനി കുഴഞ്ഞ് വീണ് മരിച്ചു

ശബരിമല: ഭക്തജന പ്രവാഹത്തിൽ സ്തംഭിച്ച് ശബരിമല. തിരക്ക് നിയന്ത്രണാതീനമായതോടെ പോലീസും ഉദ്യോഗസ്ഥരും നോക്കി നിൽക്കേണ്ട അവസ്ഥയാണ്. തിക്കിലും തിരക്കിലും പെട്ട് കൊയിലാണ്ടി സ്വദേശിയായ ഒരു സ്ത്രീ പമ്പയിൽ കുഴഞ്ഞ് വീണ് മരിച്ചിട്ടുണ്ട്. പതിനെട്ടാംപടി കയറ്റം താളംതെറ്റിയിരിക്കയാണ്. ബാരിക്കേഡുകൾ ഭേദിച്ച് ആളുകൾ സന്നിധാനത്തേക്ക് പ്രവേശിച്ചതോടെ വലിയ അപകടഭീതിയാണ് സന്നിധാനത്ത് നിലനിൽക്കുന്നത്. തിരക്ക് നിയന്ത്രിക്കാൻ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ എഡിജിപി എസ്. ശ്രീജിത്തിന് കത്ത് നൽകിയിട്ടുണ്ട്. ഇതോടെ …

Read More »