കൊല്ലം: അഞ്ചലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരായ 3 പേർക്ക് ദാരുണാന്ത്യം. കരവാളൂർ സ്വദേശികളായ ശ്രുതി ലക്ഷ്മി (16), ജ്യോതിലക്ഷ്മി (21), ഓട്ടോറിക്ഷ ഡ്രൈവർ അക്ഷയ് (23) എന്നിവരാണ് മരിച്ചത്.
Read More »ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; ശബരിമലയിലെ വരുമാനത്തില്‍ 33.33 ശതമാനം വര്‍ധന
ശബരിമല: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന സീസണിന് തുടക്കം കുറിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ശബരിമലയിലെ വരുമാനത്തില്‍ 33.33 ശതമാനം വര്‍ധന. ആദ്യത്തെ 15 ദിവസത്തില്‍ നിന്നുമാത്രം ദേവസ്വം ബോര്‍ഡിന് ലഭിച്ചത് 92 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ലഭിച്ചതാകട്ടെ 69 കോടി രൂപ. അരവണ വില്‍പ്പനയില്‍ നിന്നാണ് വരുമാനത്തിന്റെ വലിയൊരു ശതമാനവും. 47 കോടിരൂപയാണ് അരവണ വില്‍പ്പനയില്‍ നിന്നുമാത്രം ലഭിച്ചത്. നവംബര്‍ 15 മുതല്‍ 30 വരെയുള്ള കണക്കാണിത്. അപ്പം …
Read More »ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കം
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കം. ജയറാമിന്റെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സമയം തേടി. സൗകര്യമുള്ള ദിവസം മുന്‍കൂട്ടി അറിയിക്കണമെന്നാണ് നിര്‍ദേശം. നേരത്തേ ജയറാമില്‍ നിന്നും പ്രാഥമികമായി വിവരങ്ങള്‍ തേടിയിരുന്നു. കൂടുതല്‍ സാക്ഷികളെ കണ്ടെത്താനും നീക്കമുണ്ട്. സ്വര്‍ണ പാളികള്‍ ജയറാമിന്റെ വീട്ടില്‍ കൊണ്ടുവന്ന വിവരം റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലേക്ക് മറ്റൊരു കട്ടിളപ്പടി കൂടി സ്പോണ്‍സര്‍ ചെയ്തിരുന്നുവെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ഇതിന്റെ …
Read More »ക്ഷേത്രങ്ങൾ കണ്ടു കണ്ടൊരു യാത്ര; “ടെമ്പിൾ കണക്ട്” പാക്കേജുമായി കെഎസ്ആർടിസി; ശബരിമലയും 72 ക്ഷേത്രങ്ങളും സന്ദർശിക്കാം
ക്ഷേത്രങ്ങൾ കണ്ടു കണ്ടൊരു യാത്രയായാലോ? അതും ശബരിമലയും കുളത്തൂപ്പുഴയും ആര്യങ്കാവ് ക്ഷേത്രവുമെല്ലാം ഒരൊറ്റ പാക്കേജിൽ കിട്ടിയാലോ? അത്തരമൊരു പാക്കേജുമായി മുന്നോട്ട് വന്നിരിക്കയാണ് കെ എസ് ആർ ടി സി. “ടെമ്പിൾ കണക്ട്” എന്ന് പേരിട്ടിരിക്കുന്ന പാക്കേജിൽ ഗ്രൂപ്പുകളായും സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡുമായി ചേര്‍ന്നാണ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ (ബിടിസി) പാക്കേജ് തയ്യാറാക്കുന്നത്. 72 ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചാണ് യാത്ര. ശബരിമല തീര്‍ഥാടനത്തിനു പോകുന്നവര്‍ക്ക് വഴിയിലുള്ള പ്രധാന ക്ഷേത്രങ്ങളില്‍ …
Read More »ശബരിമലയിലെ സ്ഥിതിഗതികൾ നിയന്ത്രണാതീതം; തിക്കിലും തിരക്കിലും കോഴിക്കോട് സ്വദേശിനി കുഴഞ്ഞ് വീണ് മരിച്ചു
ശബരിമല: ഭക്തജന പ്രവാഹത്തിൽ സ്തംഭിച്ച് ശബരിമല. തിരക്ക് നിയന്ത്രണാതീനമായതോടെ പോലീസും ഉദ്യോഗസ്ഥരും നോക്കി നിൽക്കേണ്ട അവസ്ഥയാണ്. തിക്കിലും തിരക്കിലും പെട്ട് കൊയിലാണ്ടി സ്വദേശിയായ ഒരു സ്ത്രീ പമ്പയിൽ കുഴഞ്ഞ് വീണ് മരിച്ചിട്ടുണ്ട്. പതിനെട്ടാംപടി കയറ്റം താളംതെറ്റിയിരിക്കയാണ്. ബാരിക്കേഡുകൾ ഭേദിച്ച് ആളുകൾ സന്നിധാനത്തേക്ക് പ്രവേശിച്ചതോടെ വലിയ അപകടഭീതിയാണ് സന്നിധാനത്ത് നിലനിൽക്കുന്നത്. തിരക്ക് നിയന്ത്രിക്കാൻ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ എഡിജിപി എസ്. ശ്രീജിത്തിന് കത്ത് നൽകിയിട്ടുണ്ട്. ഇതോടെ …
Read More »ശബരിമലയില്‍ രാസ കുങ്കുമം വില്‍ക്കുന്നതിന് ഹൈക്കോടതി നിരോധനം
കൊച്ചി: ശബരിമലയുടെ പരിസരപ്രദേശങ്ങളില്‍ രാസ കുങ്കുമം വില്‍ക്കുന്നത് അനുവദിക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. രാസ കുങ്കുമത്തിന് വിലക്ക് ഏര്‍പ്പെടുത്തി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി ആവശ്യമില്ലെന്നും പ്രകൃതിദത്ത കുങ്കുമം മാത്രമേ ശബരിമല, പമ്പ, എരുമേലി എന്നിവിടങ്ങളില്‍ വില്‍പ്പന നടത്താവൂ എന്നും ഹൈക്കോടതി പറഞ്ഞു. നിരോധനത്തിനെതിരെ കുത്തകപ്പാട്ടക്കാരില്‍ ഒരാള്‍ നല്‍കിയ ഹരജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. ലക്ഷങ്ങള്‍ മുടക്കി സ്റ്റാളുകള്‍ നിര്‍മ്മിക്കുകയും മുന്‍കൂര്‍ തുക കുങ്കുമത്തിനായി നല്‍കിയെന്നും അതിനാല്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത് …
Read More »ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ദേവസ്വം കമ്മീഷ്ണര്‍ എന്‍.വാസു അറസ്റ്റില്‍
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം കമ്മീഷ്ണര്‍ എന്‍.വാസു അറസ്റ്റില്‍. കേസില്‍ മൂന്നാം പ്രതിയായ വാസുവിനെ പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) അറസ്റ്റ് ചെയ്തത്. ഇദ്ദേഹം കമ്മീഷ്ണറായിരുന്ന കാലത്താണ് സന്നിധാനത്തെ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത്. സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട് പോറ്റിയുടെ കൈവശം ബാക്കി സ്വര്‍ണം ഉണ്ടെന്നറിഞ്ഞിട്ടും നടപടിയെടുത്തില്ല എന്നതാണ് വാസുവിനെതിരായ ആരോപണം. സ്വര്‍ണക്കൊള്ള നടന്ന 2019ലാണ് വാസു ശബരിമലയിലെ ദേവസ്വം ബോര്‍ഡ് കമ്മീഷ്ണറായി ജോലിചെയ്തത്. കട്ടിളപ്പാളിയിലെ …
Read More »ശബരിമല സ്വര്‍ണക്കൊള്ള: മുന്‍തിരുവാഭരണ കമ്മീഷ്ണര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍തിരുവാഭരണ കമ്മീഷ്ണര്‍ കെ.എസ് ബൈജു അറസ്റ്റില്‍. തിരുവനന്തപുരം പങ്ങപ്പാറയിലെ ഫ്‌ലാറ്റില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കവര്‍ച്ച ചെയ്ത കേസില്‍ നാലാം പ്രതിയാണ്. കേസിലെ നാലാമത്തെ അറസ്റ്റാണ് ഇത്. ശ്രീകോവിലിലെ കട്ടിളപ്പടിയുടെ മഹസര്‍ തയ്യാറാക്കിയത് കെ.എസ് ബൈജുവാണ്. ചെമ്പില്‍ പൊതിഞ്ഞ കട്ടിളപ്പടി എന്നാണ് മഹസറില്‍ രേഖപ്പെടുത്തിയിരുന്നത്.
Read More »ശബരിമല സ്വര്‍ണക്കൊള്ള: കൊള്ളയടിച്ചെന്ന് കരുതുന്ന സ്വര്‍ണം കണ്ടെടുത്തു
തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശില്‍പ്പങ്ങളില്‍ നിന്ന് കൊള്ളയടിച്ചതെന്ന് കരുതുന്ന സ്വര്‍ണം ബെല്ലാരിയിലെ ജ്വല്ലറിയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് ഗോവര്‍ദ്ധന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള റൊദ്ദം ജ്വല്ലറിയില്‍ നിന്നാണ് 400 ഗ്രാമിലേറെ തൂക്കമുള്ള സ്വര്‍ണം കസ്റ്റഡിയിലെടുത്തത്. ദ്വാരപാലക പാളിയില്‍ നിന്ന് കൊള്ളയടിച്ച സ്വര്‍ണം ബെംഗളൂരുവിലെ സുഹൃത്ത് ഗോവര്‍ദ്ധനന് വിറ്റെന്ന പോറ്റിയുടെ മൊഴിക്ക് പിന്നാലെയാണ് അന്വേഷണ സംഘം ബെല്ലാരിയിലേക്ക് തിരിച്ചത്. സ്വര്‍ണം കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്ന് ദേവസ്വം മന്ത്രി …
Read More »ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു കസ്റ്റഡിയില്‍
തിരുവനന്തപുരം: സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുന്‍ അഡിമിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു കസ്റ്റഡിയില്‍. ഇന്നലെ രാത്രി 10 മണിയോടെയാണ് പെരുന്നയിലെ വീട്ടില്‍ വെച്ച് ബാബുവിനെ എസ്‌ഐടി കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതായാണ് വിവരം. ദ്വാരപാക ശില്‍പ പാളികളും കട്ടിളയും കടത്തിയ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ മുരാരി ബാബു സസ്‌പെന്‍ഷനിലാണ്. ആരോപണങ്ങളില്‍ ദേവസ്വം ബോര്‍ഡ് ആദ്യം നടപടിയെടുത്ത ഉദ്യോഗസ്ഥനാണ് മുരാരി ബാബു. 2019 മുതല്‍ 2024 വരെയുള്ള ഗൂഢാലോചനയിലെ പ്രധാന കണ്ണി …
Read More »
Prathinidhi Online