പത്തനംതിട്ട:സ്വർണക്കൊള്ളയും തട്ടിപ്പും നടത്തി വിശ്വാസികളെ വഞ്ചിച്ചു ശബരിമലയുടെ പവിത്രത നശിപ്പിക്കുന്ന സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ വിശ്വാസ സംഗമം സംഘടിപ്പിക്കും. 2025 ഒക്ടോബർ 9-ാം തീയതി വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് പത്തനംതിട്ട പഴയ സ്വകാര്യ ബസ് സ്റ്റാൻഡിലായിരിക്കും വിശ്വാസ സംഗമം നടക്കുക. അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ സംഘടനാ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി വിശ്വാസ സംഗമം ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി …
Read More »ശബരിമല ദ്വാരപാലക ശില്‍പത്തില്‍ 1999ല്‍ തന്നെ സ്വര്‍ണം പൊതിഞ്ഞെന്ന് ദേവസ്വം രേഖകള്‍
കൊച്ചി: ശബരിമല ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിര്‍ണായകമായി ദേവസ്വം രേഖകള്‍. 1999 മെയ് 4ന് ശില്‍പത്തില്‍ സ്വര്‍ണം പൂശിയിരുന്നെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തു വന്നത്. 1997 മാര്‍ച്ച് 27ന് ദേവസ്വം കമ്മീഷ്ണറുടെ ഉത്തരവനുസരിച്ചാണ് സ്വര്‍ണം പൊതിഞ്ഞത്. എന്നാല്‍ വീണ്ടും സ്വര്‍ണം പൂശാന്‍ 2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാണ്. ദേവസ്വം വിജിലന്‍സ് കണ്ടെത്തിയ രേഖകളിലാണ് ഇക്കാര്യങ്ങളുള്ളത്. ദ്വാരപാലക ശില്‍പത്തിലുള്ളത് ചെമ്പാണെന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ …
Read More »ശബരിമലയിലെ സ്വര്‍ണപാളികള്‍ ഒക്ടോബര്‍ 17ന് പുനസ്ഥാപിക്കും
ശബരിമല: ശ്രീ കോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം പൂശിയ പാളികള്‍ ഒക്ടോബര്‍ 17ന് പുനസ്ഥാപിക്കും. ഇതിനുള്ള താന്ത്രിക അനുമതിയും ഹൈക്കോടതി അനുമതിയും ലഭിച്ചതോടെയാണ് പാളികള്‍ പുനഃസ്ഥാപിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. അറ്റകുറ്റ പണികള്‍ക്ക് ശേഷം സന്നിധാനത്തെത്തിച്ച സ്വര്‍ണം പൂശിയ പാളികള്‍ സ്‌ട്രോങ്ങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം ദ്വാരപാലക വിഗ്രഹത്തിന്റെ പീഠം സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെഞ്ഞാറമൂട്ടിലെ വീട്ടില്‍ നിന്ന് …
Read More »പമ്പയിലും നിലയ്ക്കലിലും 5ജി സേവനവുമായി ജിയോ
പത്തനംതിട്ട: പമ്പയിലും നിലയ്ക്കലിലും 5 ജി സേവനങ്ങളുമായി ജിയോ. ജിയോ എയര്‍ ഫൈബര്‍ മുഖേനയുള്ള ബ്രോഡ്ബാന്‍ഡ് സേവനങ്ങളാണ് ലഭ്യമാക്കുക. നേരത്തേ തീര്‍ത്ഥാടന സീസണില്‍ മാത്രമായിരുന്നു 5ജി സേവനങ്ങള്‍ ലഭ്യമായിരുന്നത്. 5ജി സേവനങ്ങള്‍ ഇനി മുതല്‍ വര്‍ഷം മുഴുവന്‍ ലഭിക്കും. കേരളത്തില്‍ ജിയോ മൊബൈല്‍ സേവനങ്ങള്‍ക്ക് 1.1 കോടിയും ബ്രോഡ്ബാന്‍ഡിന് 5 ലക്ഷത്തിലധികവും ഉപഭോക്താക്കളുണ്ട്. വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് വഴി കണക്ടിവിറ്റി വെല്ലുവിളികള്‍ പരിഹരിക്കുന്നതാണ് ജിയോ എയര്‍ഫൈബര്‍.
Read More »
Prathinidhi Online