Tag Archives: sexual harassment

മലമ്പുഴയില്‍ മദ്യം നല്‍കി 12കാരനെ പീഡിപ്പിച്ച സംഭവം: സ്‌കൂള്‍ അധികൃതര്‍ വിവരം മറച്ചുവച്ചു

പാലക്കാട്: മലമ്പുഴയില്‍ മദ്യം നല്‍കി 12കാരനെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഡിസംബര്‍ 18ന് കുട്ടി പീഡന വിവരം സുഹൃത്തിനോട് പറയുകയും സുഹൃത്തിന്റെ അമ്മ വഴി വിവരം സ്‌കൂള്‍ അധികൃതര്‍ അതേ ദിവസം തന്നെ അറിയുകയും ചെയ്തിരുന്നു. പിറ്റേദിവസം തന്നെ അധ്യാപകനെതിരെ സ്‌കൂള്‍ മാനേജ്‌മെന്റ് നടപടിയെടുക്കുകയും ചെയ്തു. എന്നാല്‍ ചൈല്‍ഡ് ലൈനിലോ പോലീസിലോ റിപ്പോര്‍ട്ട് ചെയ്യാതെ അധികൃതര്‍ അധ്യാപകനെ സംരക്ഷിക്കുന്ന നടപടിയെടുത്തെന്നാണ് റിപ്പോര്‍ട്ടില്‍. …

Read More »

12 വയസ്സുകാരനെ മദ്യം നല്‍കി പീഡിപ്പിച്ചു; മലമ്പുഴയില്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

പാലക്കാട്: 12കാരന് മദ്യം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ 12കാരനെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് പോലീസ് പറയുന്നു. സ്‌കൂള്‍ അധ്യാപകനായ അനില്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബര്‍ 29നായിരുന്നു സംഭവം. പീഡന വിവരം കുട്ടി സുഹൃത്തിനോട് പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. സുഹൃത്ത് തന്റെ അമ്മയോട് വിവരം പറയുകയും അമ്മ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയുമായിരുന്നു. അതേസമയം ഡിസംബര്‍ 18ന് വിവരം ലഭിച്ചിട്ടും സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി …

Read More »

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരും

കൊച്ചി: ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. രാഹുലിന് എതിരെ രജിസ്റ്റര്‍ ചെയ്ത ഒന്നാമത്തെ കേസിലെ മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ് ഡിസംബര്‍ 18 ലേക്ക് മാറ്റിയത്. ഹര്‍ജി പരിഗണിക്കുന്നത് വരെ അറസ്റ്റ് തടഞ്ഞ നടപടിയും തുടരും. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയ സെഷന്‍സ് കോടതി നടപടിക്കെതിരെ സര്‍ക്കാര്‍ സമർപ്പിച്ച അപ്പീല്‍ ഹൈക്കോടതി ക്രിസ്മസ് …

Read More »

ബലാത്സംഗക്കേസുകളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം; ഹൈക്കോടതി പരിഗണിക്കുന്നത് രണ്ട് കേസുകള്‍

കൊച്ചി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടിത്തിലിനെതിരായ ബലാത്സംഗക്കേസുകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എംഎല്‍എക്കെതിരായ രണ്ടു ബലാത്സംഗ പരാതികളാണ് ഹൈക്കോടതിയുടെ മുന്നിലെത്തുന്നത്. രാഹുലിന്റെ അറസ്റ്റ് തടഞ്ഞ ആദ്യ കേസില്‍ ഹൈക്കോടതിയില്‍ ഇന്നു വിശദമായ വാദം നടക്കും. രണ്ടാമത്തെ ബലാത്സംഗക്കേസില്‍ തിരുവനന്തപുരം ജില്ലാ കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലും ഹൈക്കോടതി പരിഗണിക്കും. തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് തിരുവനന്തപുരം കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ …

Read More »

‘കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെട്ടു; ആസൂത്രണം ചെയ്തവര്‍ പുറത്തുണ്ട് എന്നത് ഭയപ്പെടുത്തുന്നു; നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ മഞ്ജു വാര്യര്‍

പാലക്കാട്: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ പ്രതികരിച്ച് നടി മഞ്ജു വാര്യര്‍. കുറ്റം ചെയ്തവര്‍ മാത്രമേ ശിക്ഷിക്കപ്പെട്ടുള്ളുവെന്നും അക്രമം ആസൂത്രണം ചെയ്തവര്‍ ഇപ്പോഴും പുറ്തതാണെന്നത് ഭയമുണ്ടാക്കുന്നു എന്നായിരുന്നു നടിയുടെ പ്രതികരണം. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പ്രതികരണം. നടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ‘ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തില്‍ നീതി പൂര്‍ണമായി നടപ്പായി എന്ന് പറയാന്‍ ആവില്ല. കാരണം കുറ്റം ചെയ്തവര്‍ മാത്രമേ ഇപ്പൊള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവര്‍, അത് …

Read More »

നടിയെ ആക്രമിച്ച കേസ്: മുഴുവൻ പ്രതികൾക്കും 20 വർഷം തടവ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എല്ലാ പ്രതികൾക്കും 20 വർഷം തടവും പിഴയും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കമുള്ള ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ്  ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠന്‍, നാലാം പ്രതി വി.പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലീം, …

Read More »

നടിയെ ആക്രമിച്ചു കേസ്: വിധി അൽപ്പ സമയത്തിനകം

കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ വിധി ഉടൻ. 6 പേരെയാണ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമായിരിക്കും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ശിക്ഷ വിധിക്കുക. കേസിലെ 6 പ്രതികളേയും തൃശ്ശൂർ വിയ്യൂർ ജയിലിൽ നിന്നും കോടതിയിലേക്ക് വിധി കേൾക്കാനായി കൊണ്ടു പോയിട്ടുണ്ട്. എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, …

Read More »

രാഹുലിനെതിരെ കുരുക്ക് മുറുകുന്നു; രണ്ടാമത്തെ ബലാത്സംഗക്കേസില്‍ യുവതി മൊഴി നല്‍കി

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച യുവതി പോലീസില്‍ മൊഴി നല്‍കി. രക്ഷപ്പെടാന്‍ കരഞ്ഞ് കാല് പിടിച്ചിട്ടും രാഹുല്‍ ഉപദ്രവിച്ചെന്നാണ് മൊഴിയില്‍. പലതവണയായി ഭീഷണിപ്പെടുത്തി രാഹുലിന്റെ അടുത്തേക്ക് എത്തിച്ചെന്നും പേടി കാരണമാണ് ഇത്രയും നാള്‍ സംഭവം പുറത്ത് പറയാതിരുന്നതെന്നും യുവതിയുടെ മൊഴിയിലുണ്ട്. എസ് പി പൂങ്കുഴലിയാണ് മൊഴി രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ മൊഴിയും ഡിജിറ്റല്‍ തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് …

Read More »

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് കുറ്റവിമുക്തന്‍. എറണാകുളം പ്രിന്‍സിപ്പല്‍ കോടതിയാണ് വിധി പറഞ്ഞത്. കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. പ്രോസിക്യൂഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് കോടതി ദിലീപിനെ വെറുതെ വിട്ടത്. ആദ്യ ആറ് പ്രതികള്‍ കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. നടനെതിരെ ചുമത്തിയ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി കണ്ടെത്തി. അതേസമയം കേസില്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പോകാനുള്ള സാധ്യതയുണ്ട്. നടന്‍ ദിലീപ് …

Read More »

നടിയെ ആക്രമിച്ച കേസ്: വിധി ഉടന്‍; ദിലീപ് കേസിലെ എട്ടാം പ്രതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്തിമ വിധി ഉടന്‍. എറണാകുളം പ്രിന്‍സിപ്പല്‍ കോടതിയാണ് വിധി പറയുന്നത്. കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. നടന്‍ ദിലീപ് അടക്കമുള്ള പ്രതികളെല്ലാം കോടതിയിലെത്തിയിട്ടുണ്ട്. വിധി കേള്‍ക്കാന്‍ പൊതുജനങ്ങള്‍ അടക്കമുള്ളവര്‍ കോടതിയിലെത്താമെന്ന നിഗമനത്തില്‍ കോടതിയില്‍ കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പതിനൊന്ന് മണിക്ക് വിധി പ്രസ്താവിക്കുമെന്നാണ് കരുതുന്നത്.

Read More »