കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്തിമ വിധി ഉടന്‍. എറണാകുളം പ്രിന്‍സിപ്പല്‍ കോടതിയാണ് വിധി പറയുന്നത്. കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. നടന്‍ ദിലീപ് അടക്കമുള്ള പ്രതികളെല്ലാം കോടതിയിലെത്തിയിട്ടുണ്ട്. വിധി കേള്‍ക്കാന്‍ പൊതുജനങ്ങള്‍ അടക്കമുള്ളവര്‍ കോടതിയിലെത്താമെന്ന നിഗമനത്തില്‍ കോടതിയില്‍ കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പതിനൊന്ന് മണിക്ക് വിധി പ്രസ്താവിക്കുമെന്നാണ് കരുതുന്നത്.
Read More »രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; കേസ് 15ന് വീണ്ടും പരിഗണിക്കും
കൊച്ചി: ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. തനിക്കെതിരെ ഉയര്‍ന്ന ആരോപണം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നും അതിജീവിത പരാതി നല്‍കിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ലെന്നുമാണ് രാഹുല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചത്. പോലീസിനെ സമീപിക്കുന്നതിന് പകരം യുവതി മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. പരാതിക്കാരിയുമായുള്ള ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മത പ്രകാരമുണ്ടായതാണെന്നും വര്‍ഷങ്ങളോളം നീണ്ടുനിന്ന ബന്ധം തകര്‍ന്നപ്പോള്‍ ബലാത്സംഗ കേസായി മാറ്റിയതാണ്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കേസ് …
Read More »രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യമില്ല; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ്
തിരുവനന്തപുരം: ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടം എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യാപേക്ഷയില്‍ വിശദ വാദത്തിനു ശേഷം തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയത്. ബുധനാഴ്ചയും വ്യാഴാഴ്ചയുമായാണ് കേസില്‍ കോടതി വാദം കേട്ടത്. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്. അതേസമയം രാഹുലിന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അറിയിച്ചു. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ കൂടിയാണ് കടുത്ത നടപടിയിലേക്ക് …
Read More »‘ബന്ധം പരസ്പര സമ്മതത്തോടെ; ഗര്‍ഭഛിദ്രം നടത്തിയത് യുവതി’- രാഹുല്‍ കോടതിയില്‍; ജാമ്യാപേക്ഷയില്‍ വിധി നാളെ
തിരുവനന്തപുരം: പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു യുവതിയുമായുണ്ടായിരുന്നതെന്നും ഗര്‍ഭഛിദ്രം നടത്തിയത് യുവതിയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയില്‍ പറഞ്ഞു. ബലാത്സംഗക്കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കവേയാണ് അഭിഭാഷകര്‍ ഇക്കാര്യം കോടതിയില്‍ പറഞ്ഞത്. യുവതി വിവാഹിതയാണെന്നും ഗര്‍ഭത്തിന് ഉത്തരവാദി ഭര്‍ത്താവായിരിക്കാമെന്നും കോടതിയില്‍ അഭിഭാഷകര്‍ വാദിച്ചു. അടച്ചിട്ട കോടതിയിലായിരുന്നു വാദം. കേസില്‍ തുടര്‍വാദം വ്യഴാഴ്ച കേട്ട ശേഷമാകും ജാമ്യാപേക്ഷയില്‍ വിധി പറയുകയെന്ന് തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതി വ്യക്തമാക്കി. ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കല്‍, …
Read More »ബലാത്സംഗക്കേസ്; രാഹുല്‍ മാങ്കൂട്ടം എംഎല്‍എയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പരാതി നല്‍കിയ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദമുണ്ടെന്നും പീഡനാരോപണം വാസ്തവ വിരുദ്ധമാണെന്നുമാണ് രാഹുല്‍ പറയുന്നത്. ബലാത്സംഗം ചെയ്യുകയോ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. കൂടാതെ യുവതിയുടെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. പോലീസിന്റെ അതിവേഗ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ നീക്കമുണ്ടെന്നും രാഹുലിന്റെ ഹര്‍ജിയിലുണ്ട്. അതിനിടെ രാഹുല്‍ …
Read More »അതിജീവിതയെ അപമാനിച്ച കേസ്: രാഹുല്‍ ഈശ്വറിനെ 14 ദിവസം റിമാന്‍ഡ് ചെയ്തു
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗക്കേസ് നല്‍കിയ യുവതിയെ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. രാഹുലിനെ 14 ദിവസം കോടതി റിമാന്‍ഡ് ചെയ്തു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് രാഹുലിനെ മാറ്റിയിട്ടുണ്ട്. അതിജീവിതകളെ സമൂഹ മാധ്യമങ്ങളിലൂടെ സ്ഥിരമായി അധിക്ഷേപിക്കുന്ന ആളാണ് രാഹുലെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയാണ് രാഹുല്‍ ഈശ്വര്‍. കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ കേസില്‍ …
Read More »ലൈംഗിക പീഡനം:രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് യുവതിയുടെ പരാതി; തെളിവുകൾ നൽകി
പാലക്കാട്: രാഹുൽ മാങ്കൂട്ടം എം എൽ എ ക്കെതിരെ മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നൽകി യുവതി. വ്യാഴാഴ്ച ഉച്ചയോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് പരാതി കൈമാറിയത്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറും. വാട്സ്ആപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം എന്നിവയടക്കം കൈമാറിയതാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരന്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് യുവതി പരാതിയുമായി രംഗത്ത് വന്നത്. ആരോപണങ്ങളിൽ രാഹുൽ …
Read More »പാലക്കാട് പതിനാറു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയ്ക്കും ആണ്‍സുഹൃത്തിനും ജീവപര്യന്തം ശിക്ഷ
പാലക്കാട്: പതിനാറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മയ്ക്കും ആണ്‍സുഹൃത്തിനും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. തടവു ശിക്ഷയ്ക്ക് പുറമെ രണ്ടു ലക്ഷം രൂപ പ്രതികള്‍ പെണ്‍കുട്ടിക്ക് നല്‍കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. പട്ടാമ്പി പോക്‌സോ കോടതി ജഡ്ജി ദേനേശന്‍ പിള്ളയാണ് വിധി പറഞ്ഞത്. കൊപ്പം പോലീസായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. കേസില്‍ 26 സാക്ഷികളെ വിസ്തരിക്കുകയും 52 രേഖകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡ്വ.നിഷ വിജയകുമാര്‍, …
Read More »ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം; കണ്ടക്ടര്‍ അറസ്റ്റില്‍
ഒറ്റപ്പാലം: കെ.എസ്.ആര്‍.ടി.സി ബസില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം നടത്തിയ കണ്ടക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രിയില്‍ കോയമ്പത്തൂരില്‍ നിന്നും ഗുരുവായൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ വച്ച് പെണ്‍കുട്ടിയോട് കണ്ടക്ടര്‍ മോശമായി പെരുമാറിയെന്നാണ് കേസ്. ഇവരുടെ പരാതിയിലാണ് കണ്ടക്ടറെ കസ്റ്റഡിയിലെടുത്തത്. യാത്രയ്ക്കിടയില്‍ പെണ്‍കുട്ടിയുടെ അടുത്തിരുന്ന കണ്ടക്ടര്‍ മോശമായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ വിളിച്ച് പരാതിപ്പെട്ടു. ഈസ്റ്റ് ഒറ്റപ്പാലത്ത് വച്ചാണ് സംഭവമെന്നാണ് പോലീസ് പറയുന്നത്. കണ്ടക്ടറെ ചോദ്യം ചെയ്ത് വരികയാണ്.
Read More »
Prathinidhi Online