ബംഗളൂരു: പ്രമുഖ വ്യവസായിയും സിനിമ നിര്‍മ്മാതാവുമായ സി.ജെ റോയ് (56) സ്വയം വെടിവച്ച് മരിച്ചു. പ്രമുഖ ഭവന നിര്‍മ്മാതാക്കളായ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ചെയര്‍മാനാണ്. തൃശൂര്‍ സ്വദേശിയാണ്. ബംഗളൂരുവിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കോര്‍പറേറ്റ് ഓഫീസില്‍ വച്ചാണ് സംഭവം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കമ്പനിയുടെ ഓഫീസുകളില്‍ പോലീസിന്റേയും കേന്ദ്ര ഏജന്‍സികളുടേയും റെയ്ഡ് നടന്നിരുന്നു. ഇന്ന് ബംഗളൂരുവിലെ കമ്പനിയുടെ കോര്‍പറേറ്റ് ഓഫീസില്‍ കേന്ദ്ര ഏജന്‍സികളുടെ റെയ്ഡ് നടക്കുന്നതിനിടെ റോയ് സ്വയം വെടിവച്ചു മരിച്ചെന്നാണ് പ്രാഥമിക …
Read More »പാലക്കാട് ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ
പാലക്കാട്: ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ. കല്ലേക്കാട് വാസ്യ വിദ്യാപീഠ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി രുദ്ര രാജേഷാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതോടെയാണ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിലെ മറ്റുകുട്ടികളാണ് ആദ്യം മൃതദേഹം കണ്ടത്. ഒറ്റപ്പാലം വരോട് സ്വദേശി രാജേഷിന്റെ മകളാണ്. സീനിയർ വിദ്യാർത്ഥികളുടെ റാഗിങ്ങിനെ തുടർന്നാണ് മകൾ ജീവനൊടുക്കിയത് എന്ന് പിതാവ് ആരോപിച്ചിട്ടുണ്ട്. മരണത്തിൽ പാലക്കാട് നോർത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. സീനിയർ വിദ്യാർത്ഥികൾ …
Read More »ദീപക്കിൻ്റെ ആത്മഹത്യ: പ്രതി ഷിംജിത മുസ്തഫ റിമാൻഡിൽ
കോഴിക്കോട്: അപകീർത്തിപ്പെടുത്ത വിഡിയോ പ്രചരിച്ചതിനെ തുടർന്ന് ദീപക് എന്ന യുവാവ് ആത്മഹത്യ ചെയ്ത കേസിലെ പ്രതി ഷംജിത മുസ്തഫ റിമാൻഡിൽ. കുന്ദമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഷിംജിതയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പോലീസ് അറസ്റ്റ്. പ്രതിയെ മഞ്ചേരി സബ് ജയിലിലേക്ക് മാറ്റും. ദീപക്കിന്റെ ആത്മഹത്യയിൽ ഷിംജിതക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റമാണ് ചുമത്തിയത്. കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന ഇവരെ ബുധനാഴ്ച ഉച്ചയോടെ അറസ്റ്റ് …
Read More »ദീപക്കിന്റെ ആത്മഹത്യയില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍; യുവതിക്കായി പോലീസിന്റെ തിരച്ചില്‍
കോഴിക്കോട്: ലൈംഗിക അതിക്രമ ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ജീവനൊടുക്കിയ കേസിലെ പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്. വടകര സ്വദേശി ഷഇംജിത മുസ്തഫയെയാണ് പോലീസ് തിരയുന്നത്. ദീപക്കിന്റെ അമ്മ നല്‍കിയ പരാതിയില്‍ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി മെഡിക്കല്‍ കോളജ് പോലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ യുവതി ഒളിവിലാണെന്നാണ് സൂചന. അതേസമയം വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിട്ടുണ്ട്. വിഷയത്തില്‍ ഉത്തരമേഖലാ ഡിഐജി നേരിട്ട് …
Read More »അട്ടപ്പാടിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു; തണ്ടപ്പേര് ലഭിക്കാത്തതിലെ മനോവിഷമമെന്ന് കുടുംബം
പാലക്കാട്: അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ ലഭിക്കാത്തതിനാല്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പുലിയറ സ്വദേശി പി.കെ ഗോപാലകൃഷ്ണനാണ് കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്തത്. കാലിന് അസുഖം ബാധിച്ചിരുന്ന ഇയാള്‍ ചികിത്സയ്ക്കായി പണം കണ്ടെത്താനുള്ള ഓട്ടത്തിലായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇതിനു പുറമേ ബാങ്കിലെ ലോണ്‍ ജപ്തി നടപടിയായി കിടക്കുകയാണ്. ഭൂമി വില്‍പന നടത്തി ബാധ്യതകള്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തണ്ടപ്പേര്‍ കിട്ടാത്തതിനാല്‍ ഭൂമി വില്‍ക്കാനായില്ല. തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കീടനാശിനി കുടിച്ച കാര്യം …
Read More »സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നു ചാടി ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു; അവയവങ്ങള്‍ ദാനം ചെയ്യും
കണ്ണൂര്‍: പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായിരുന്ന അയോന മോണ്‍സണ്‍ (17) ആണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുട്ടിയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം മുന്നോട്ട് വന്നിട്ടുണ്ട്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാനുള്ള ശ്രമങ്ങള്‍ക്ക് എല്ലാവരും ഒപ്പമുണ്ടാകും. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ സഹായത്തിനായി …
Read More »അമിത അളവിൽ മരുന്ന് കഴിച്ച യുവതി മരിച്ചു; ഭർത്താവിനെതിരെ കേസ്
പാലക്കാട്: അമിത അളവിൽ മരുന്ന് കഴിച്ച യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ കേസ്. പരുത്തിപ്പുള്ളി കാവുതിയാംപറമ്പ് വീട്ടിൽ സുചിത്രയാണ് (33) മരിച്ചത് അമിത അളവിൽ ഗുളിക കഴിച്ച് ജീവനൊടുക്കിയത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. യുവതിയുടെ ബന്ധുക്കളുടെ പരാതി ൽ ഭർത്താവ് മണികണ്ഠനെതിരെ (38) പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ 24 നാണ് അവശനിലയിലായ സുചിത്രയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുന്നത്. 25 ന് രാത്രി 9 നായിരുന്നു അന്ത്യം. …
Read More »പാലക്കാട് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സിപിഎം പ്രവർത്തകൻ ജീവനൊടുക്കിയ നിലയിൽ
പാലക്കാട്: സിപിഎം പ്രവർത്തകനെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പടലിക്കാട് സ്വദേശി ശിവൻ (40) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മരുതറോഡ് പഞ്ചായത്തിലെ നാലാം വാർഡായ പടലിക്കാട് റോഡരികിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഒരുക്കിയ ഓഫീസിലാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. മരണകാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.
Read More »പാലക്കാട് 10ാം ക്ലാസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍; മരിച്ചത് കണ്ണാടി സ്‌കൂളിലെ വിദ്യാര്‍ത്ഥി
പാലക്കാട്: 10ാം ക്ലാസുകാരനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് വിളയന്നൂര്‍ പാലാട്ട് വീട്ടില്‍ ഗിരീഷ്-റീത്ത ദമ്പതികളുടെ മകന്‍ അഭിനവ് ആണ്് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണാടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ രണ്ടു ദിവസമായി കുട്ടി സ്‌കൂളില്‍ പോയിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ മാസം ഇതേ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി അര്‍ജുന്‍ ജീവനൊടുക്കിയിരുന്നു. മരണത്തെ തുടര്‍ന്നുണ്ടായ വിദ്യാര്‍ത്ഥി …
Read More »മലപ്പുറത്ത് മകളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു
മലപ്പുറം: എടപ്പാളില്‍ ശാരീരിക വെല്ലുവിളി നേരിടുന്ന മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. കണ്ടനകം സ്വദേശിനി അനിതാകുമാരി (57) യാണ് സെറിബ്രല്‍ പള്‍സി ബാധിച്ച മകള്‍ അഞ്ജന (27) യെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. അഞ്ജനയെ വീട്ടിലെ ഡ്രമ്മിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം അനിതകുമാരി തൂങ്ങി മരിച്ചെന്നാണ് പൊലീസിന്റെ നിഗമനം. വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് അനിതകുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് …
Read More »
Prathinidhi Online