Tag Archives: suicide

വില്ലേജ് ഓഫീസില്‍ നിന്ന് തണ്ടപ്പേര് ലഭിച്ചില്ല, അട്ടപ്പാടിയിൽ കര്‍ഷകന്‍ കൃഷിയിടത്തില്‍ തൂങ്ങിമരിച്ചു

പാലക്കാട്: അട്ടപ്പാടി കാവുണ്ടിക്കല്‍ ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമി (52)യെ കൃഷി സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വില്ലേജില്‍ നിന്നും തണ്ടപ്പേര് കിട്ടാത്തതിനെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ 6 മാസമായി തണ്ടപ്പേരിനായി വില്ലേജ് ഓഫീസിൽ കയറി ഇറങ്ങിയിട്ടും ഫലം ഉണ്ടാകല്ലെന്ന് കുടുംബം പറയുന്നു. അതേസമയം, സംഭവത്തില്‍ കാലതാമസമുണ്ടായിട്ടില്ലെന്നും, സാങ്കേതിക പ്രശ്‌നങ്ങള്‍ നീക്കാനായി നടപടികള്‍ തുടരുകയാണെന്നുമാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം.        

Read More »

വ്യോമസേന താവളത്തില്‍ മലയാളി ഉദ്യോഗസ്ഥന്‍ സ്വയം വെടിയുതിര്‍ത്തു മരിച്ചു

കോയമ്പത്തൂര്‍: സുലൂരിലെ വ്യോമസേന താവളത്തില്‍ മലയാളി ഉദ്യോഗസ്ഥന്‍ സ്വയം വെടിയുതിര്‍ത്തു മരിച്ചു. പാലക്കാട് യാക്കര കടുത്തുരുത്തി പള്ളിക്കണ്ടത്ത് വീട്ടില്‍ എസ്.സാനു (47) ആണ് മരിച്ചത്. ഡിഫന്‍സ് സെക്യൂരിറ്റി കോറില്‍ നായിക് ആയിരുന്ന സാനു ഞായറാഴ്ച രാവിലെ 6 മണിക്ക് ജോലിക്ക് കയറിയ ഉടനെ തലയിലേക്ക് സ്വയം വെടിയുതിര്‍ക്കുകയായിരുന്നെന്ന് അധികൃതര്‍ പറയുന്നു. വ്യോമസേന ക്യാമ്പസിലെ 13ാം നമ്പര്‍ ടവര്‍ പോസ്റ്റിലായിരുന്നു സംഭവം. ജോലിയില്‍ കയറിയ ഉടനെ എകെ 103 റൈഫിള്‍ ഉപയോഗിച്ചാണ് …

Read More »

14കാരന്റെ ആത്മഹത്യ; പ്രധാനാധ്യാപിക ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍

പാലക്കാട്: പല്ലന്‍ചാത്തന്നൂരില്‍ 9ാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടിയുമായി സ്‌കൂള്‍ മാനേജ്‌മെന്റ്. പ്രധാന അധ്യാപിക ലിസി, അധ്യാപകയായ ആശ എന്നിവരെ അന്വേഷണവിധേയമായി സ്‌കൂള്‍ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കണ്ണാടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന അര്‍ജുനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അര്‍ജുന്റെ മരണത്തില്‍ അധ്യാപികയായ ആശയ്ക്ക് പങ്കുണ്ടെന്നും അധ്യാപികയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടും വ്യാഴാഴ്ച രാവിലെ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തിരുന്നു. മരണത്തില്‍ അധ്യാപികയ്‌ക്കെതിരെ …

Read More »

14 കാരന്റെ ആത്മഹത്യ അധ്യാപികയുടെ മാനസിക പീഡനം മൂലമെന്ന് ആരോപണം; സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നു

പാലക്കാട്: പല്ലന്‍ചാത്തൂരില്‍ 14 കാരന്‍ അര്‍ജുന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപികക്കെതിരെ ആരോപണവുമായി കുടുംബവും വിദ്യാര്‍ത്ഥികളും. കണ്ണാടി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 9ാം ക്ലാസ് വിദ്യാര്‍ത്ഥി അര്‍ജ്ജുനെ കഴിഞ്ഞ ദിവസം രാത്രി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്‌കൂള്‍ യൂണിഫോം പോലും മാറ്റാതെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തെ തുടര്‍ന്ന് സ്‌കൂളിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന ആരോപണവുമായി കുടുംബവും ഒരുപറ്റം വിദ്യാര്‍ത്ഥികളും രംഗത്തെത്തുകയായിരുന്നു. അധ്യാപികക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സ്‌കൂളില്‍ …

Read More »

തച്ചനാട്ടുകരയില്‍ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: സ്‌കൂള്‍ അധ്യാപകനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തച്ചനാട്ടുകര പട്ടിശ്ശേരി സ്വദേശിയും മാണിക്കപറമ്പ് സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനുമായ സലീം (40) ആണ് മരിച്ചത്. വൈകീട്ട് അഞ്ചോടെ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സലീമിന്റെ മകന്‍ 12 വര്‍ഷമായി കിടപ്പുരോഗിയാണ്. ഇതിന്റെ മനപ്രയാസത്തില്‍ ആത്മഹത്യ ചെയ്തതാകാം എന്നാണ് പോലീസിന്റെ നിഗമനം.

Read More »

‘അമ്മയുടെ മറവിരോഗം മക്കള്‍ക്ക് ഭാരമാകരുത്‌; ഭാര്യയെ കൊലപ്പെടുത്തി വയോധികന്‍ ആത്മഹത്യ ചെയ്തു

പാലക്കാട്: മാങ്കുറുശ്ശിയില്‍ വയോധികരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. മരിച്ച പങ്കജത്തിനെ (80) ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് രാജന്‍ (85) തൂങ്ങി മരിക്കുകയായിരുന്നു. പങ്കജത്തിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍. ഇന്നലെ രാവിലെയാണ് ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പങ്കജത്തിനെ കൊലപ്പെടുത്തിയത് അവരുടെ സമ്മതത്തോടെയാണെന്നും അസുഖങ്ങളിലുള്ള മനോവിഷമമാണ് കാരണമെന്നും പൊലീസ് പറയുന്നു. വീടിന്റെ മുകള്‍ നിലയിലാണ് രാജനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രാജന്‍ …

Read More »