പത്തനംതിട്ട: 41 ദിവസം നീണ്ട മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപനമായി. ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാര്‍മ്മികത്വത്തില്‍ മണ്ഡല പൂജയോടെയാണ് നടയടച്ചത്. രാവിലെ 10.10 നും 11.30 നും ഇടയിലായിരുന്നു മണ്ഡല പൂജ. രാത്രി 10 വരെ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും. മണ്ഡല പൂജയോട് അനുബന്ധിച്ച് സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ 41ദിവസം നീണ്ട മണ്ഡലകാലത്തിന് പരിസമാപ്തിയാകും. മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകിട്ട് …
Read More »പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹവും മോഷണം നടത്താൻ സ്വർണ്ണക്കടത്ത് സംഘം ലക്ഷ്യമിട്ടിരുന്നു; കേരളത്തിൽ ലക്ഷ്യമിട്ടത് 1000 കോടി
തിരുവനന്തപുരം: ശബരിമലയ്‌ക്ക് പുറമേ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങളും സ്വർണക്കടത്ത് സംഘം ലക്ഷ്യമിട്ടിരുന്നതായി പ്രവാസി വ്യവസായിയുടെ മൊഴി. പ്രത്യേക അന്വേഷണ സംഘത്തിന് മുൻപാകെയാണ് വ്യവസായിയുടെ വെളിപ്പെടുത്തൽ. 2020 ഒക്‌ടോബർ 26ന് തിരുവനന്തപുരത്ത് വച്ചാണ് വിഗ്രഹക്കടത്തിലുള്ള പണക്കൈമാറ്റം നടന്നതെന്നും ഈ സമയത്ത് ഉണ്ണികൃഷ്ണൻ പോറ്റിയും ഡി മണിയും ഉന്നതനും മാത്രമാണ് കൂടെയുണ്ടായിരുന്നതെന്നും ഇയാളുടെ മൊഴിയിലുണ്ട്. മൊഴി വിശദമായി പരിശോധിച്ച ശേഷമേ ഇക്കാര്യത്തിൽ പോലീസിൻ്റെ ഭാഗത്ത് നിന്ന് നടപടികളുണ്ടാവുകയുള്ളൂ. വ്യവസായി ആരോപിച്ച ഡി മണി (ഡയമണ്ട് …
Read More »സന്നിധാനത്ത് കാണിക്ക എണ്ണുന്നതിനിടെ മോഷണം; ജീവനക്കാരന്‍ കസ്റ്റഡിയില്‍
ശബരിമല: സന്നിധാനത്ത് കാണിക്ക എണ്ണുന്നതിനിടെ ദേവസ്വം ഭണ്ഡാരത്തില്‍ നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമിച്ച ജീവനക്കാരന്‍ വിജിലന്‍സ് പിടിയില്‍. താല്‍ക്കാലിക ജീവനക്കാരനും തൃശൂര്‍ വെമ്പല്ലൂര്‍ സ്വദേശിയുമായ കെ.ആര്‍ രതീഷാണ് പിടിയിലായത്. 23,120 രൂപയാണ് ഇയാള്‍ മോഷ്ടിച്ചത്. സന്നിധാനം പോലീസ് കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ചാണ് രതീഷിനെ വിജിലന്‍സ് പിടികൂടിയത്. ജോലിക്കിടയില്‍ ബാത്ത്‌റൂമില്‍ പോകാനായി രതീഷ് എത്തിയപ്പോള്‍ വിജിലന്‍സ് ചോദ്യം ചെയ്യുകയായിരുന്നു. ഇയാളുടെ കയ്യില്‍ നിന്നും 3000 രൂപ പിടികൂടി. കാണിക്ക വേര്‍തിരിക്കുമ്പോള്‍ ധരിക്കുന്ന തുണികൊണ്ടുള്ള …
Read More »ശബരിമലയിലെത്തിയത് റെക്കോര്‍ഡ് ഭക്തര്‍; തീര്‍ത്ഥാടകരുടെ എണ്ണം 25 ലക്ഷം കവിഞ്ഞു
പാലക്കാട്: ശബരിമലയില്‍ മണ്ഡല തീര്‍ത്ഥാടന സീസണില്‍ സന്നിധാനത്തെത്തിയത് റെക്കോര്‍ഡ് ഭക്തര്‍. സീസണില്‍ തീര്‍ത്ഥാടകരുടെ എണ്ണം 25 ലക്ഷം കവിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. തീര്‍ത്ഥാടകര്‍ കൂടിയെങ്കിലും ദര്‍ശനത്തിന് തടസ്സമില്ലാത്ത രീതിയില്‍ ക്രമീകരണങ്ങള്‍ ചെയ്തതായി ശബരിമല ചീഫ് പോലീസ് കോര്‍ഡിനേറ്റര്‍ എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ സമയം 21 ലക്ഷത്തിനടുത്ത് ഭക്തരാണ് ക്ഷേത്ര ദര്‍ശനം നടത്തിയത്. ആദ്യ ദിവസങ്ങളില്‍ …
Read More »ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; ശബരിമലയിലെ വരുമാനത്തില്‍ 33.33 ശതമാനം വര്‍ധന
ശബരിമല: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന സീസണിന് തുടക്കം കുറിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ശബരിമലയിലെ വരുമാനത്തില്‍ 33.33 ശതമാനം വര്‍ധന. ആദ്യത്തെ 15 ദിവസത്തില്‍ നിന്നുമാത്രം ദേവസ്വം ബോര്‍ഡിന് ലഭിച്ചത് 92 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ലഭിച്ചതാകട്ടെ 69 കോടി രൂപ. അരവണ വില്‍പ്പനയില്‍ നിന്നാണ് വരുമാനത്തിന്റെ വലിയൊരു ശതമാനവും. 47 കോടിരൂപയാണ് അരവണ വില്‍പ്പനയില്‍ നിന്നുമാത്രം ലഭിച്ചത്. നവംബര്‍ 15 മുതല്‍ 30 വരെയുള്ള കണക്കാണിത്. അപ്പം …
Read More »ക്ഷേത്രങ്ങൾ കണ്ടു കണ്ടൊരു യാത്ര; “ടെമ്പിൾ കണക്ട്” പാക്കേജുമായി കെഎസ്ആർടിസി; ശബരിമലയും 72 ക്ഷേത്രങ്ങളും സന്ദർശിക്കാം
ക്ഷേത്രങ്ങൾ കണ്ടു കണ്ടൊരു യാത്രയായാലോ? അതും ശബരിമലയും കുളത്തൂപ്പുഴയും ആര്യങ്കാവ് ക്ഷേത്രവുമെല്ലാം ഒരൊറ്റ പാക്കേജിൽ കിട്ടിയാലോ? അത്തരമൊരു പാക്കേജുമായി മുന്നോട്ട് വന്നിരിക്കയാണ് കെ എസ് ആർ ടി സി. “ടെമ്പിൾ കണക്ട്” എന്ന് പേരിട്ടിരിക്കുന്ന പാക്കേജിൽ ഗ്രൂപ്പുകളായും സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡുമായി ചേര്‍ന്നാണ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ (ബിടിസി) പാക്കേജ് തയ്യാറാക്കുന്നത്. 72 ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചാണ് യാത്ര. ശബരിമല തീര്‍ഥാടനത്തിനു പോകുന്നവര്‍ക്ക് വഴിയിലുള്ള പ്രധാന ക്ഷേത്രങ്ങളില്‍ …
Read More »ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ദേവസ്വം കമ്മീഷ്ണര്‍ എന്‍.വാസു അറസ്റ്റില്‍
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം കമ്മീഷ്ണര്‍ എന്‍.വാസു അറസ്റ്റില്‍. കേസില്‍ മൂന്നാം പ്രതിയായ വാസുവിനെ പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) അറസ്റ്റ് ചെയ്തത്. ഇദ്ദേഹം കമ്മീഷ്ണറായിരുന്ന കാലത്താണ് സന്നിധാനത്തെ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത്. സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട് പോറ്റിയുടെ കൈവശം ബാക്കി സ്വര്‍ണം ഉണ്ടെന്നറിഞ്ഞിട്ടും നടപടിയെടുത്തില്ല എന്നതാണ് വാസുവിനെതിരായ ആരോപണം. സ്വര്‍ണക്കൊള്ള നടന്ന 2019ലാണ് വാസു ശബരിമലയിലെ ദേവസ്വം ബോര്‍ഡ് കമ്മീഷ്ണറായി ജോലിചെയ്തത്. കട്ടിളപ്പാളിയിലെ …
Read More »ശബരിമല സ്വര്‍ണക്കൊള്ള: കൊള്ളയടിച്ചെന്ന് കരുതുന്ന സ്വര്‍ണം കണ്ടെടുത്തു
തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശില്‍പ്പങ്ങളില്‍ നിന്ന് കൊള്ളയടിച്ചതെന്ന് കരുതുന്ന സ്വര്‍ണം ബെല്ലാരിയിലെ ജ്വല്ലറിയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് ഗോവര്‍ദ്ധന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള റൊദ്ദം ജ്വല്ലറിയില്‍ നിന്നാണ് 400 ഗ്രാമിലേറെ തൂക്കമുള്ള സ്വര്‍ണം കസ്റ്റഡിയിലെടുത്തത്. ദ്വാരപാലക പാളിയില്‍ നിന്ന് കൊള്ളയടിച്ച സ്വര്‍ണം ബെംഗളൂരുവിലെ സുഹൃത്ത് ഗോവര്‍ദ്ധനന് വിറ്റെന്ന പോറ്റിയുടെ മൊഴിക്ക് പിന്നാലെയാണ് അന്വേഷണ സംഘം ബെല്ലാരിയിലേക്ക് തിരിച്ചത്. സ്വര്‍ണം കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്ന് ദേവസ്വം മന്ത്രി …
Read More »ശബരിമലയിലെ സ്വര്‍ണ മോഷണം: ഉണ്ണികൃഷ്ണന്‍ പോറ്റിയടക്കം 10 പ്രതികള്‍
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണപ്പാളി മോഷണക്കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണ സംഘം. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റിയടക്കം 10 പേരാണ് പ്രതിപ്പട്ടികയില്‍. വാതില്‍പ്പടിയിലെ സ്വര്‍ണം പതിപ്പിച്ച പാളികളും ദ്വാരപാലക ശില്‍പത്തിലെ പാളികളും ഇളക്കിയെടുത്ത് കൊണ്ടുപോയി എന്നതാണ് കേസ്. 2019ല്‍ സ്വര്‍ണം മോഷ്ടിച്ചതിനാണ് ആദ്യത്തെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. രണ്ടാമത്തേത് ജൂലായിലും. രണ്ടു കേസുകളിലും ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉടന്‍ …
Read More »ദ്വരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശലില്‍ തിരിമറി നടന്നു; 2019ല്‍ 474.9 ഗ്രാം സ്വര്‍ണം കാണാതായി: ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം പൂശിയതില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി. 2019ല്‍ സ്വര്‍ണം പൂശിയ സമയത്ത് 474.9 ഗ്രാം സ്വര്‍ണം കാണാതായിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ദേവസ്വം വിജിലന്‍സ് ചീഫ് ഓഫീസറുടെ കണ്ടെത്തലുകളില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് പറഞ്ഞ ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവിയെ കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. ദേവസ്വം കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത്. മഹസറില്‍ രേഖപെടുത്തിയത് ചെമ്പു പാളി എന്നാണ്, …
Read More »
Prathinidhi Online