Tag Archives: temple

കല്‍പാത്തി രഥോത്സവം: സുരക്ഷാ പരിശോധന തുടങ്ങി; വഴിയോര കച്ചവടങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും

കല്‍പാത്തി: രഥോത്സവത്തിന്റെ ഭാഗമായി സുരക്ഷ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കി ജില്ലാ ഭരണകൂടം. ജനങ്ങളുടെ സുരക്ഷയും കൂടുതല്‍ സൗകര്യങ്ങളും ഒരുക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ കലക്ടര്‍ പരിശോധന നടത്താന്‍ നിര്‍ദേശിച്ചത്. പോലീസ്, നഗരസഭ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ അഗ്രഹാരങ്ങളില്‍ പരിശോധന നടത്തി. രഥപ്രയാണം സുഗമമാക്കുന്നതിന്റെ ഭാഗമായി ചില ഭാഗങ്ങളില്‍ വഴിയോര കച്ചവടം നിയന്ത്രിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. സ്റ്റൗ ഉള്‍പ്പെടെയുള്ള അപകടകരമായ വസ്തുക്കള്‍ ഉപയോഗിച്ചുള്ള വഴിയോരക്കച്ചവടങ്ങള്‍ നിയന്ത്രിക്കും. പ്രദേശവാസികളുടെ കൂടെ അപേക്ഷ പരിഗണിച്ചാണ് നിയന്ത്രണം കൊണ്ടുവരുന്നത്. …

Read More »

ശബരിമലയിലെ സ്വര്‍ണം പൂശിയ ശില്‍പ്പങ്ങള്‍ ചെമ്പായി മാറിയ സംഭവം; രേഖകള്‍ തിരുത്തിയ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി മോഷണം പോയതുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. മുരാരി ബാബുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടന്ന ദേവസ്വം ബോര്‍ഡിന്റെ യോഗത്തിലാണ് സുപ്രധാന തീരുമാനം. മുരാരി ബാബുവിന് പിഴവ് സംഭവിച്ചു എന്ന് വിലയിരുത്തിയാണ് നടപടി. നിലവില്‍ ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മീഷ്ണറാണ്. 2019ല്‍ ദ്വാരപാലക ശില്‍പത്തിലെ പാളി സ്വര്‍ണം ആയിരുന്നെങ്കിലും അത് ചെമ്പാക്കി മാറ്റിയുള്ള രേഖ ഇറക്കിയത് മുരാരി ബാബു അഡ്മിനിസ്‌ട്രേറ്റീവ് …

Read More »

കോഴിക്കോട്ട് ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച 20 പവനോളം സ്വര്‍ണം കാണാനില്ല; അന്വേഷണം മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറിലേക്ക്

കോഴിക്കോട്: ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച 20 പവനോളം സ്വര്‍ണം കാണാനില്ലെന്ന് പരാതി. മലബാര്‍ ദേവസ്വത്തിന് കീഴിലുള്ള ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തിലെ സ്വര്‍ണമാണ് കാണാതായത്. മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന വിനോദിന്റെ കയ്യിലാണ് സ്വര്‍ണമെന്നാണ് വിവരം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നാല് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരാണ് ക്ഷേത്ര ചുമതല ഏറ്റെടുത്തത്. മുന്‍ ഓഫീസറായിരുന്ന സജീവന്‍ നടത്തിയ കണക്കെടുപ്പില്‍ 20 പവനോളം സ്വര്‍ണ ഉരുപ്പടികളില്‍ കാണാനില്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നേരത്തേ എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന വിനോദിന് …

Read More »