തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി മരിച്ചു. തിരുവനന്തപുരം ചെറിയകോണി സ്വദേശി വിജയകുമാരന്‍ നായരാണ് (59) മരിച്ചത്. അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂര്‍ വാര്‍ഡില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത്. ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തൂങ്ങി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു. മരത്തില്‍ തൂങ്ങിമരിക്കാനുള്ള ശ്രമം മകന്‍ കാണുകയും പെട്ടെന്ന തന്നെ വിജയകുമാരനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. വിജയകുമാരന്‍ നായര്‍ക്ക് …
Read More »കോട്ടയത്ത് സ്‌കൂള്‍ വിനോദയാത്ര സംഘത്തിന്റെ ബസ് മറിഞ്ഞു; 28 പേര്‍ക്ക് പരിക്ക്
പാല: നെല്ലാപ്പാറയില്‍ വിനോദ യാത്ര പോയ കുട്ടികളും അധ്യാപകരും അപകടത്തില്‍ പെട്ടു. തിരുവനന്തപുരം തോന്നക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ്സ് മറിഞ്ഞാണ് അപകടം. മൂന്നാറില്‍ നിന്നും വിനോദ യാത്ര കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴാണ് അപകടം. 28 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഇതില്‍ ആറുപേരുടെ നില ഗുരുതരമാണന്നും വിവരമുണ്ട്. പുലര്‍ച്ചെ രണ്ടോടെയായിരുന്നു അപകടം പാലാ റോഡില്‍ കുറിഞ്ഞി ചൂരപ്പട്ട വളവിലാണ് അപകടം. മൂന്ന് ബസുകളിലായിട്ടായിരുന്നു സ്‌കൂളില്‍ …
Read More »50 ലക്ഷത്തിന്റെ ബൈക്ക് വാങ്ങിനല്‍കിയില്ല; മാതാപിതാക്കളെ ആക്രമിച്ച യുവാവ് പിതാവിന്റെ അടിയേറ്റ് മരിച്ചു
തിരുവനന്തപുരം: ആഡംബര ബൈക്ക് വാങ്ങി നല്‍കാത്തതിന് മാതാപിതാക്കളെ സ്ഥിരമായി ഉപദ്രവിച്ച മകന്‍ പിതാവിന്റെ അടിയേറ്റ് മരിച്ചു. വഞ്ചിയൂര്‍ കുന്നുംപുറം തോപ്പില്‍ നഗറില്‍ പൗര്‍ണമിയില്‍ ഹൃദ്ദിക് (28) ആണ് മരിച്ചത്. പിതാവ് ഹൃദയാനന്ദിന്റെ (52) അടിയേറ്റ് ഒരുമാസത്തിലധികമായി ഹൃദ്ദിക് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഒക്ടോബര്‍ 9നായിരുന്നു സംഭവം. ആഡംബര ബൈക്ക് വേണമെന്നാവശ്യപ്പെട്ട് ഹൃദ്ദിക് മാതാപിതാക്കളെ ആക്രമിക്കുന്നത് പതിവായിരുന്നെന്ന് പോലീസ് പറയുന്നു. അടുത്തിടെ മകന്റെ നിര്‍ബന്ധത്തിന് വഴങ്ങി മാതാപിതാക്കള്‍ ലോണെടുത്ത് 12 ലക്ഷം …
Read More »40 ദിവസത്തെ പോരാട്ടം അവസാനിച്ചു; അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച യുവതി മരിച്ചു
തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 40 ദിവസമായി ചികിത്സയിലായിരുന്ന യുവതി ഒടുവില്‍ മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം ആനാട് ഇരിഞ്ചയം കുഴിവിള അശ്വതി ഭവനില്‍ എന്‍.ജെ വിഷ്ണുവിന്റെ ഭാര്യ കെ.വിനയ (26) ആണ് മരിച്ചത്. രോഗബാധമൂലം സംസ്ഥാനത്ത് ഈ മാസം മാത്രം 7 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നവംബറില്‍ രോഗബാധ സ്ഥിരീകരിച്ചത് 17 പേര്‍ക്കാണ്. പനി ബാധിച്ചതിനെ തുടര്‍ന്ന് വിനയ ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലായിരുന്നു ചികിത്സ തേടിയിരുന്നത്. 40 …
Read More »മുന്‍ പോലീസ് മേധാവി ആര്‍.ശ്രീലേഖ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍.ശ്രീലേഖ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകും. തിരുവനന്തപുരം കോര്‍പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ശാസ്തമംഗലം വാര്‍ഡില്‍ നിന്നാണ് ശ്രീലേഖ ജനവിധി തേടുന്നത്. പ്രമുഖര്‍ അടക്കം 67 സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രാജവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലെ മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റുമെന്നും ഭരിക്കാന്‍ ഒരവസരമാണ് ബിജെപി ചോദിക്കുന്നതെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനിടെ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വികസിത അനന്തപുരി എന്നത് ബിജെപിയുടെ ഉറപ്പാണ്. തലസ്ഥാനത്തിന്റെ സാധ്യതകള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ഭരണമാമ് ബിജെപി …
Read More »തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഹൃദ്രോഗി മരിച്ച സംഭവം; ചികിത്സാപ്പിഴവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ഹൃദ്രോഗി മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നും മരിച്ച വേണുവിന്റെ കേസ് ഷീറ്റില്‍ പോരായ്മകളില്ലെന്നും പ്രോട്ടോകോള്‍ പ്രകാരമാണ് ചികിത്സ നല്‍കിയതെന്നുമാണ് ഡോക്ടര്‍മാരുടെ വാദം. കൊല്ലം പന്മന സ്വദേശി വേണു (48) നവംബര്‍ 5നാണ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. അടിയന്തിര ഹൃദയശസ്ത്രക്രിയയ്ക്കു വേണ്ടി വെള്ളിയാഴ്ചയാണ് വേണുവിനെ കൊല്ലത്തുനിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചത്. എന്നാല്‍ അഞ്ചുദിവസം കഴിഞ്ഞിട്ടും ശസ്ത്രക്രിയ നടന്നില്ലെന്ന് കുടുംബം പറഞ്ഞിരുന്നു. …
Read More »മദ്യക്കുപ്പി നിലത്തുവീണ് പൊട്ടി; ചോദ്യം ചെയ്ത അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു
തിരുവനന്തപുരം: നേമത്ത് മദ്യലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു. നേമം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കല്ലിയൂര്‍ മന്നം മെമ്മോറിയല്‍ റോഡില്‍ വിജയകുമാരി (74) ആണ് കൊല്ലപ്പെട്ടത്. റിട്ടയേര്‍ഡ് കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥനായ മകന്‍ അജയകുമാര്‍ ആണ് ക്രൂരകൃത്യം നടത്തിയത്. ബുധനാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. അജയകുമാര്‍ മദ്യപിച്ചുകൊണ്ടിരിക്കെ കുപ്പി നിലത്ത് വീണ് പൊട്ടി. ഇത് അമ്മ ചോദ്യം ചെയ്തപ്പോള്‍ ആദ്യം കത്തികൊണ്ട് വയറില്‍ കുത്തുകയും രക്ഷപ്പെടാനായി പുറത്തേക്കോടിയ വിജയകുമാരിയെ പിന്തുടര്‍ന്ന് …
Read More »കാരക്കോണം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കിടെ മധ്യവയസ്‌ക മരിച്ചു; മരുന്ന് മാറി നല്‍കിയെന്ന പരാതിയുമായി കുടുംബം
തിരുവനന്തപുരം: ചികിത്സാപിഴവിനെ തുടര്‍ന്ന് മധ്യവയസ്‌ക മരിച്ചതായി പരാതി. നെയ്യാറ്റിന്‍കര ആലുംമൂട് സ്വദേശി കുമാരി (56) ആണ് കാരക്കോണം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ മരിച്ചത്. വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ഓപ്പറേഷനാണ് മെഡിക്കല്‍ കോളേജില്‍ നടത്തിയത്. മരുന്ന് മാറി നല്‍കിയതാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഓപ്പറേഷനിടയില്‍ ഹൃദയാഘാതമുണ്ടായെന്നും മരണം സംഭവിച്ചെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കുടുംബത്തിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് വെള്ളറട പൊലീസ് കേസെടുത്തു. വ്യാഴ്ചയാണ് കുമാരിയെ വൃക്കയിലെ കല്ല് നീക്കം …
Read More »അമീബിക് മസ്തിഷ്‌ക ജ്വരം: ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിനി മരിച്ചു
പാലക്കാട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. ചികിത്സയിലായിരുന്ന കൊല്ലം പട്ടാഴി മരുതമണ്‍ഭാഗം സ്വദേശിനിയായ 48 വയസ്സുകാരിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ രോഗബാധമൂലം ഈ മാസം മാത്രം 3 പേര്‍ക്ക് ജീവന്‍ നഷ്ടമായി. സെപ്തംബര്‍ 23ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
Read More »സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊന്നു
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. വൃക്ക രോഗിയായ കരകുളം സ്വദേശി ജയന്തിയെയാണ് ഭര്‍ത്താവ് ഭാസുരന്‍ കൊലപ്പെടുത്തിയത്. ജയന്തി പട്ടം എസ്.യു.ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച അര്‍ദ്ധ രാത്രിയാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭാസുരന്‍ ആശുപത്രിയുടെ മുകള്‍ നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാനും ശ്രമിച്ചു. ഇയാള്‍ എസ്.യു.ടി ആശുപത്രിയില്‍ തന്നെ ചികിത്സയിലാണ്. ഒക്ടോബര്‍ 1നാണ് ജയന്തിയെ ഡയാലിസിസ് ഉള്‍പ്പെടെയുള്ള …
Read More »
Prathinidhi Online