Tag Archives: Thiruvananthapuram

ആറ്റിങ്ങല്‍ സ്വദേശിക്കും അമീബിക് മസ്തിഷ്‌ക ജ്വരം; സ്ഥിരീകരിച്ചത് കാലിന് പരിക്കേറ്റ് ചികിത്സ തേടുന്നതിനിടെ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ആറ്റിങ്ങല്‍ കൊടുമണ്‍ സ്വദേശിയായ 57 വയസ്സുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. കാലിന് പരിക്കേറ്റ് ചികിത്സ തേടുന്നതിനിടെ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. എന്നാല്‍ എവിടെ നിന്നാണ് രോഗബാധയെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. കാലിന് പരിക്കേറ്റ് വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ ഇയാള്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും രോഗം കണ്ടെത്തുകയുമായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇയാള്‍ …

Read More »

വിഴിഞ്ഞത്ത് മുന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ വന്‍ കവര്‍ച്ച; മോഷണം പോയത് 90 പവനും ഒരുലക്ഷം രൂപയും

തിരുവനന്തപുരം: വിഴിഞ്ഞത്ത് വീട്ടില്‍ നിന്ന് 90 പവന്‍ സ്വര്‍ണവും ഒരുലക്ഷം രൂപയും മോഷ്ടിച്ചു. വെണ്ണിയൂരില്‍ താമസിക്കുന്ന മുന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ഗില്‍ബര്‍ട്ടിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സംഭവ സമയം വീട്ടുകാര്‍ ബന്ധുവീട്ടിലായിരുന്നു. രാവിലെ തിരിച്ചെത്തിയപ്പോഴാണ് രണ്ടാംനിലയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും സ്വര്‍ണവും മോഷണം പോയത് അറിയുന്നത്. മുന്‍വാതില്‍ തുറന്നാണ് മോഷ്ടാക്കള്‍ വീടിനകത്ത് കയറിയത്. സഹോദരിയുടെ മകന്റെ മരണത്തെ തുടര്‍ന്ന് തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലായിരുന്നു കുടുംബം രാത്രി കഴിഞ്ഞിരുന്നത്. ഇവയെല്ലാം അറിയാവുന്ന ആളാണ് …

Read More »