പാലക്കാട്: ശിവഗംഗയിലെ കാരക്കുടിയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 പേര്‍ മരിച്ചു. ഇരു ദിശയില്‍ വന്ന ബസുകള്‍ തമ്മില്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. 40 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാരക്കുടിയിലേക്കും മധുരയിലേക്കും പോയ ബസുകളാണ് അപകടത്തില്‍ പെട്ടത്. തിരുപ്പത്തൂരിന് സമീപമുള്ള റോഡിലാണ് അപകടം. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസുകളാണ് അപകടത്തില്‍ പെട്ടത്.
വാഹനങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടന്ന യാത്രക്കാരെ പ്രദേശവാസികളും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനാല്‍ ഈ റൂട്ടില്‍ താല്‍ക്കാലികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Prathinidhi Online