ചെന്നൈ: തമിഴ്നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 വരെയുള്ള 5 വര്‍ഷത്തെ ചലച്ചിത്ര പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. മികച്ച ഹാസ്യനടി, മികച്ച പിന്നണി ഗായിക, മികച്ച വില്ലന്‍ തുടങ്ങിയ അവാര്‍ഡുകളും മലയാളി താരങ്ങള്‍ നേടി. ഫെബ്രുവരി 13ന് ചെന്നൈയിലെ കലൈവാനര്‍ അരങ്ങില്‍ നടക്കുന്ന ചടങ്ങില്‍ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് അവാര്‍ഡുകള്‍ സമ്മാനിക്കും. മികച്ച നടന്, നടി എന്നിവര്‍ക്ക് ഒരു പവന് സ്വര്‍ണ മെഡലും മെമന്റോയും സര്‍ട്ടിഫിക്കറ്റുമാണ് ലഭിക്കുക. മികച്ച സിനിമകള്‍ക്ക് 2 ലക്ഷം രൂപ വരെയാണ് സമ്മാനത്തുക.
2016 ലെ മികച്ച നടിക്കുള്ള പുരസ്കാരം ‘പാമ്പു സട്ടൈ’യിലെ അഭിനയത്തിന് കീര്‍ത്തി സുരേഷിനാണ്. 2017ലെ പുരസ്കാരം ‘അരം’ എന്ന ചിത്രത്തിലെ അഭിനയത്തിന് നയന്‍താരയ്ക്ക് ലഭിച്ചു. 2018ലെ മികച്ച നടിക്കുള്ള പുരസ്കാരം ജ്യോതികയ്ക്കാണ് (ചിത്രം: ചെക്ക ചിവന്തവാനം). 2019ലെ മികച്ച നടിയായി മഞ്ജുവാരിയറും (ചിത്രം: അസുരന്), 2020ലെ മികച്ച നടിയായി അപര്‍ണ ബാലമുരളിയും (ചിത്രം: സുരറൈ പോട്ര്) 2021ലെ മികച്ച നടിയായി ലിജോ മോളും (ചിത്രം: ജയ് ഭീം) തിരഞ്ഞെടുക്കപ്പെട്ടു. 2022ല്‍ സായ് പല്ലവിയാണ് മികച്ച നടിയായി (ചിത്രം: ഗാര്‍ഗി) തിരഞ്ഞെടുക്കപ്പെട്ടത്.
മികച്ച നടന്മാര്
- 2016 – വിജയ് സേതുപതി (പുരിയാത്ത പുതിര്‍)
- 2017 – കാര്‍ത്തി (തീരന്‍ അധികാരം ഒണ്ട്ര്)
- 2018 – ധനുഷ് (വട ചെന്നൈ)
- 2019 – ആര്. പാര്ഥിപന് (ഒത്ത സെരുപ്പ് സൈസ് – 7)
- 2020 – സൂര്യ (സുരറൈ പോട്രി)
- 2021 – ആര്യ (സര്‍പാട്ട പരമ്പരൈ)
- 2022 – വിക്രം പ്രഭു (താണാക്കാരന്‍)
മറ്റ് അവാര്‍ഡുകള്‍
- മികച്ച പിന്നണി ഗായിക – വൈക്കം വിജയ ലക്ഷ്മി (വേലൈനു വന്തിട്ടു വെള്ളക്കാരന്)
- മികച്ച വില്ലന്‍ – റഹ്മാന് (ഒരു മുഗത്തിറൈ)
- മികച്ച ഹാസ്യ നടി – ഉര്‍വശി (മകളിര്‍ മട്ടും – 2017)
- മികച്ച ഗായിക – വര്‍ഷ രഞ്ജിത്ത് (തായ് നിലം – 2020)
മികച്ച സിനിമകള്‍
- മാനഗരം – (2016)
- അരം – (2017)
- പരിയേറും പെരുമാള്‍ – (2018) അസുരന് – (2019)
- കൂഴാങ്കള്‍ – (2020)
- ജയ് ഭീം – (2021)
- ഗാര്‍ഗി – (2022)
മികച്ച സംവിധായകര്‍
- ലോകേഷ് കനകരാജ് – (2016, മാനഗരം)
- പുഷ്കര്‍- ഗായത്രി – (2017, വിക്രം വേധ)
- മാരി സെല്‍വരാജ് (2018, പരിയേറും പെരുമാള്‍)
- ആര്. പാര്ഥിപന് – (2019, ഒത്ത സെരുപ്പ് സൈസ്-7)
- സുധ കൊങ്കര – (2020, സൂരറൈ പൊട്ര്)
- ടി.ജെ. ജ്ഞാനവേല്‍ – (2020, ജയ് ഭീം)
- ഗൗതം രാമചന്ദ്രന് – (2022, ഗാര്‍ഗി)
Prathinidhi Online