12 വയസ്സുകാരനെ മദ്യം നല്‍കി പീഡിപ്പിച്ചു; മലമ്പുഴയില്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

പാലക്കാട്: 12കാരന് മദ്യം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ 12കാരനെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് പോലീസ് പറയുന്നു. സ്‌കൂള്‍ അധ്യാപകനായ അനില്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബര്‍ 29നായിരുന്നു സംഭവം.

പീഡന വിവരം കുട്ടി സുഹൃത്തിനോട് പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. സുഹൃത്ത് തന്റെ അമ്മയോട് വിവരം പറയുകയും അമ്മ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയുമായിരുന്നു. അതേസമയം ഡിസംബര്‍ 18ന് വിവരം ലഭിച്ചിട്ടും സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കാതെ വൈകിപ്പിച്ചെന്നും ആക്ഷേപമുണ്ട്. ഇതിനിടെ സ്‌പെഷ്യല്‍ ബ്രാഞ്ചിന് വിവരം ലഭിക്കുകയും അന്വേഷണത്തില്‍ കുട്ടി ഉപദ്രവിക്കപ്പെട്ടതായും കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സ്‌കൂള്‍ അധികൃതര്‍ കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് മലമ്പുഴ പോലീസ് പ്രതിയെ പിടികൂടി.

കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ ബന്ധുക്കള്‍ സ്‌കൂളില്‍ പരാതി നല്‍കിയതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. പരാതി നല്‍കാന്‍ വൈകിയിട്ടില്ല. സംഭവം അറിഞ്ഞതിന് പിന്നാലെ അധ്യാപകനെ സ്‌കൂളില്‍ നിന്നും പുറത്താക്കിയെന്നും അധികൃതര്‍ പറയുന്നു.

comments

Check Also

മലമ്പുഴ ജലസേചന കനാലുകള്‍ നവീകരിക്കുന്നു; 200 കോടിയുടെ പദ്ധതിക്ക് അനുമതി

പാലക്കാട്: മലമ്പുഴ ജലസേചന പദ്ധതിയുടെ ഭാഗമായ കനാലുകള്‍ നവീകരിക്കാന്‍ 200 കോടിയുടെ പദ്ധതിക്ക് ഭരണാനുമതിയായി. കൃഷി വകുപ്പ് ലോകബാങ്കിന്റെ സഹായത്തോടെ …