‘സോറി വാച്ചുകള്‍ എടുക്കുന്നു’; പാലക്കാട് വീട്ടില്‍ കുറിപ്പെഴുതി വച്ച് മോഷണം

പാലക്കാട് :‘നിങ്ങളുടെ വിലകൂടിയ വസ്തു ഞാന്‍ കൊണ്ടുപോകുകയാണ്. എന്നോട് ക്ഷമിക്കണം’. കഴിഞ്ഞ ദിവസം ചന്ദ്രനഗര്‍ ജയനഗര്‍ കോളനിയിലെ ഒരു വീട്ടില്‍ നിന്ന് കിട്ടിയ കുറിപ്പാണിത്. വീട് കുത്തിത്തുറന്ന് 20000 രൂപ വില വരുന്ന രണ്ട് വാച്ചുകളുമായി പോകുന്നതിന് മുന്‍പാണ് തന്റെ പ്രവൃത്തിയില്‍ ക്ഷമാപണം ചോദിച്ച് കള്ളന്‍ കുറിപ്പെഴുതി വച്ചത്. വീടിന്റെ സ്വിച്ച് ബോര്‍ഡില്‍ നിന്നാണ് സോറി എന്ന് ഇംഗ്ലീഷിലെഴുതിയ കുറിപ്പ് കണ്ടെത്തിയത്.

തിങ്കളാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. വിദേശത്ത് സ്ഥിരതാമസക്കാരാണ് കുടുംബം. വീട് പരിപാലിക്കാനായി ബന്ധുക്കളെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഇവര്‍ വീട്ടില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കള്ളന്‍ വന്നുപോയതിന്റെ തെളിവുകള്‍ ലഭിച്ചത്. തുടര്‍ന്ന് കസബ സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. കള്ളന്‍ അകത്തു കയറുന്നതും പുറത്തിറങ്ങുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും പ്രതിയെ തിരിച്ചറിയാനായിട്ടില്ല.

comments

Check Also

5 വയസ്സുകാരിയോട് രണ്ടാനമ്മയുടെ ക്രൂരത; കിടക്കയില്‍ മൂത്രമൊഴിച്ചതിന് പൊള്ളലേല്‍പ്പിച്ചു

പാലക്കാട്: കിടക്കയില്‍ മൂത്രമൊഴിച്ചെന്ന കാരണത്താല്‍ 5 വയസ്സുകാരിയോട് രണ്ടാനമ്മയുടെ ക്രൂരത. കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചട്ടുകം ചൂടാക്കി പൊള്ളലേല്‍പ്പിക്കുകയും ചെയ്ത …