തിരുമിറ്റക്കോട് പത്തക്കല്‍ റോഡ് മന്ത്രി എം.ബി രാജേഷ് നാടിന് സമര്‍പ്പിച്ചു

പാലക്കാട്: നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പത്തക്കല്‍ റോഡ് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നാടിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ നിന്ന് 15 ലക്ഷം രൂപയും തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് ഫണ്ടില്‍ നിന്നും രണ്ട് ലക്ഷം രൂപയും ഉള്‍പ്പെടുത്തിയാണ് 9ാം വാര്‍ഡില്‍ റോഡ് നിര്‍മ്മിച്ചത്.

170 മീറ്റര്‍ നീളത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച റോഡ് പ്രദേശത്തെ അമ്പതോളം വരുന്ന കുടുംബങ്ങളുടെ യാത്ര സൗകര്യത്തിന് ഉപകാരപ്രദമാണ്. പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.സുഹറ അധ്യക്ഷയായി.വൈസ് പ്രസിഡന്റ് സി.എം മനോമോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി.എസ് ഷെറീന, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രാധിക രതീഷ്, വി.ആര്‍ രേഷ്മ, വാര്‍ഡ് മെമ്പര്‍മാരായ കെ.വി മൊയ്തുണ്ണി, ടി. പ്രേമ, ശ്രീഷ്മ എന്നിവര്‍ പങ്കെടുത്തു.

comments

Check Also

ബലാൽത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് വിലക്ക് നീട്ടി

കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് വിലക്ക് ഈ മാസം 21 വരെ ഹൈക്കോടതി നീട്ടി. മുന്‍കൂര്‍ ജാമ്യാപേക്ഷയെ …