കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ തിരയില്‍പ്പെട്ട് മൂന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കണ്ണൂര്‍: പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. അഫ്‌നാന്‍, റഹാനുദ്ദീന്‍, അഫ്‌റാസ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. കര്‍ണാടക സ്വദേശികളായ 8 പേര്‍ പയ്യാമ്പലത്ത് റിസോര്‍ട്ടില്‍ താമസിച്ചു വരികയായിരുന്നു. രാവിലെ കടലില്‍ കുളിക്കാനിറങ്ങിയ സംഘത്തിലെ അഫ്‌റാസ് ഒഴുക്കില്‍ പെട്ടപ്പോള്‍ രക്ഷിക്കാനിറങ്ങിയ മറ്റു രണ്ടുപേര്‍ കൂടെ അപകടത്തില്‍ പെടുകയായിരുന്നു. മൂന്നുപേരും തിരയില്‍ പെട്ടതോടെ മുങ്ങിമരിക്കുകയായിരുന്നു.

സാധാരണയായി ആളുകള്‍ കുളിക്കാന്‍ ഇറങ്ങാത്ത ഭാഗത്താണ് വിദ്യാര്‍ത്ഥികള്‍ കുളിക്കാനിറങ്ങിയത്. മൂന്നുപേര്‍ അപകടത്തില്‍ പെട്ടതോടെ കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ നാട്ടുകാരേയും മത്സ്യത്തൊഴിലാളികളേയും വിവരമറിയിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും മത്സ്യത്തൊഴിലാളികളും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …